അതിസുന്ദരിയായി മാളവിക; വളക്കാപ്പ് വിശേഷങ്ങൾ പങ്കുവെച്ച് താരം
നായികനായകൻ ഷോയിലൂടെ പ്രശസ്തരായ മാളവികയും തേജസും കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ്.
കൊച്ചി: നായികനായകനിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് മാളവികയും തേജസും. ഷോ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമായി ഇരുവരും വിവാഹിതരാവുകയായിരുന്നു. വ്‌ളോഗിലൂടെയായി എല്ലാ വിശേഷങ്ങളും മാളവിക പങ്കിടുന്നുണ്ട്. കുഞ്ഞതിഥിയെ കാത്തിരിക്കുകയാണ് ഇവര്‍. ഇപ്പോഴിതാ മാളവികയുടെ വളക്കാപ്പ് ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതിസുന്ദരിയായാണ് ചിത്രങ്ങളിൽ മാളവിക പ്രത്യക്ഷപ്പെടുന്നത്.
ഒപ്പം തേജസിനോടൊത്തുള്ള വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെ അച്ഛനും അമ്മയും ആകുന്നു എന്ന ക്യാപ്‌ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇളംപച്ചയിൽ ഓറഞ്ച് ബോർഡർ ഉള്ള പട്ടുസാരിയാണ് മാളവിക വളകാപ്പിനായി തെരഞ്ഞെടുത്തത്. പേസ്റ്റൽ പച്ച കളറാണ് ജുബ്ബയ്ക്കായി തേജസ് തെരഞ്ഞെടുത്തത്. വളരെ സന്തോഷത്തിലുള്ള താരങ്ങളെ ആരാധകർ ഇതിനോടകം ഏറ്റെടുത്ത് കഴിഞ്ഞു.
കഴിഞ്ഞ ദിവസം മാളവിക പങ്കുവെച ക്യു ആൻഡ് എ വൈറലായിരുന്നു. പ്രസവത്തെക്കുറിച്ച് പേടിയുണ്ടോയെന്ന് ചോദിച്ചപ്പോള്‍ എനിക്കോ. ഏയ് എന്നായിരുന്നു മറുപടി. ഗര്‍ഭിണിയാണെന്നറിഞ്ഞ സമയത്ത് ഇന്നസെന്റിന്റെ അടിച്ചു മോനെ ആയിരുന്നു എന്റെ റിയാക്ഷന്‍ എന്നും മാളവിക പറഞ്ഞിരുന്നു. ഭയങ്കര കെയറിംഗാണ്, ലിഫ്റ്റില്‍ കയറുമ്പോഴായാലും പ്ലബിക് സ്‌പേസിലായാലും എല്ലാവരും ഭയങ്കരമായിട്ട് പ്രിഫറന്‍സ് തരുന്നുണ്ട്.
സ്‌പെഷല്‍ കണ്‍സിഡറേഷന്‍ കിട്ടുന്നുണ്ട് എല്ലായിടത്ത് നിന്നും. അതൊക്കെ അവസാനിക്കാന്‍ പോവുകയാണെന്നോര്‍ക്കുമ്പോള്‍ സങ്കടമുണ്ടെന്നായിരുന്നു പ്രഗ്നന്‍സി ടൈമില്‍ ഏറ്റവും എന്‍ജോയ് ചെയ്യുന്ന കാര്യമെന്നായിരുന്നു മാളവികയുടെ മറുപടി. ഞാന്‍ എന്താണ് ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നതെന്ന് തേജസിനോട് ചോദിച്ചപ്പോള്‍ എന്നെ ഉപദ്രവിക്കുന്നതെന്നായിരുന്നു മറുപടി.
മറ്റുള്ളവരെക്കൊണ്ട് പണിയെടുപ്പിക്കുന്നത് എന്നായിരുന്നു അമ്മ പറഞ്ഞത്. പ്രഗ്നന്‍സി ടൈമില്‍ അങ്ങനെ പ്രത്യേകമായൊരു ഇഷ്ടമൊന്നും ഇല്ലായിരുന്നു. സാധാരീതിയില്‍ തന്നെയാണ് ഭക്ഷണം കഴിക്കുന്നത്. നേരത്തെ മധുര പലഹാരങ്ങള്‍ നന്നായി കഴിക്കുമായിരുന്നു. വര്‍ക്കൗട്ടും ഡയറ്റുമൊക്കെയായപ്പോള്‍ അത് കുറച്ചതാണ്. അത് ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നും താരം പറഞ്ഞു.
'അത്രയും മതി': ബ്ലാക്കില്‍ ബോള്‍ഡ് ലുക്കില്‍ സ്വാസിക, മോശം കമന്‍റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി
വിഷ്ണു ഉണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ട് വീണ്ടും 'അപൂർവ്വ പുത്രന്മാർ'