അര്‍ജുനുമായി പിരിഞ്ഞയുടന്‍ പുതിയ കാമുകനോ, സത്യം ഇതാണ് ?: മലൈകയുടെ മകന്‍റെ സുഹൃത്ത് രാഹുൽ വിജയ് ആരാണ് !

മലൈക അറോറയും സ്റ്റൈലിസ്റ്റ് രാഹുൽ വിജയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നു. അതിനിടയില്‍ വിശദീകരണം

Malaika Arora is not dating Rahul Vijay He is Malaika  son Arhaan Khans friend and stylist

മുംബൈ: ബോളിവുഡ് നടി മലൈക അറോറ അടുത്തിടെയാണ് ബോളിവുഡ് താരം അര്‍ജുന്‍ കപൂറുമായി പിരി‌ഞ്ഞത്. അഞ്ച് വര്‍ഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ശേഷമായിരുന്നു ഈ വേര്‍പിരിയല്‍. പിന്നാലെ മലൈക പുതിയ പ്രണയം ആരംഭിച്ചുവെന്ന അഭ്യൂഹങ്ങള്‍ പരന്നു. അതിന് കാരണമായത്  മുംബൈയിൽ എപി ധില്ലന്‍റെ മ്യൂസിക് ഷോയില്‍ നിന്നുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതിന് ശേഷമാണ്.

മലൈകയും സ്റ്റൈലിസ്റ്റ് രാഹുൽ വിജയും ഒന്നിച്ച് പരിപാടി അസ്വദിക്കുകയും ഒന്നിച്ച് നൃത്തം ചെയ്യുന്നതുമായ ചിത്രങ്ങളാണ് വൈറലായത്. പിന്നാലെ ഇവര്‍ ഡേറ്റിംഗിലാണ് എന്ന് ചില ഗോസിപ്പുകളും വന്നു. അർജുൻ കപൂറുമായുള്ള ബന്ധം വേർപെടുത്തിയതിന് ശേഷം മലൈക അധികം വൈകാതെ രാഹുലിൽ പ്രണയം കണ്ടെത്തിയെന്നാണ് നെറ്റിസൺസ് കരുതിയത്. 

ഈ വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സ്റ്റെലിസ്റ്റ് രാഹുല്‍ വിജയ് ആരാണെന്നും മറ്റും വലിയ തോതില്‍ സെര്‍ച്ച് ചെയ്യപ്പെട്ടിരുന്നു. സ്റ്റെലിസ്റ്റ് രാഹുല്‍ വിജയ് എന്ന സെര്‍ച്ചും ഡിസംബര്‍ 10 ന് വലിയതോതില്‍ വര്‍ദ്ധിച്ചുവെന്നാണ് ഗൂഗിള്‍ ട്രെന്‍റ് കാണിക്കുന്നത്. രാഹുലിന്‍റെ വയസും ചിലര്‍ക്ക് അറിയണം എന്നാണ് ഗൂഗിള്‍ ട്രെന്‍റ് പറയുന്നത്.  ഇതേ സമയത്ത് തന്നെ മലൈക അറോറയുടെ വിവരങ്ങള്‍ തേടിയുള്ള സെര്‍ച്ചും കുത്തനെ കൂടിയിട്ടുണ്ട്. 

എന്നാല്‍ നടിയോട് അടുപ്പമുള്ള വൃത്തങ്ങള്‍ മലൈകയുടെ പുതിയ ഡേറ്റിംഗ് സംബന്ധിച്ച ഗോസിപ്പുകള്‍ തള്ളികളയുകയാണ്. ഇത്തരം ഗോസിപ്പുകള്‍ പരിഹാസ്യവും വിചിത്രവുമാണെന്നാണ് ഈ വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് വ്യക്തമാക്കിയത്. മലൈക  ആരുമായും ഡേറ്റിംഗ് നടത്തുന്നില്ലെന്നും ഈ വൃത്തം വ്യക്തമാക്കി. രാഹുൽ വിജയ് മലൈകയുടെ മകൻ അർഹന്‍റെ സ്റ്റൈലിസ്റ്റും സുഹൃത്തും മാത്രമാണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 

മലൈക എപി ധില്ലന്‍റെ മ്യൂസിക് ഷോ ആസ്വദിക്കുന്ന ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി രാഹുൽ പോസ്റ്റ് ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങള്‍ പ്രചരിക്കാൻ തുടങ്ങിയത്. 'ഇതൊരു മലൈക ഷോയാണോ' എന്നായിരുന്നു രാഹുല്‍ ഈ സ്റ്റോറിക്ക് അടിക്കുറിപ്പ് നൽകിയത്. മലൈകയ്‌ക്കൊപ്പമുള്ള ഒരു സെൽഫിയും രാഹുല്‍ പങ്കുവച്ചിരുന്നു. 

ചർമ്മം സുന്ദരമാക്കാൻ ഈ ജ്യൂസ് കുടിച്ചാൽ മതി ; മലൈക അറോറയുടെ ഭക്ഷണക്രമം ‌ഇങ്ങനെ

'സ്കാർലറ്റ് ഹൗസ്': മലൈകയുടെ പുതിയ സംരംഭം മുംബൈയില്‍ ആരംഭിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios