കാമുകി മലൈകയുടെ ഗ്ലാമര്‍ വീഡിയോ ഗാനം പുറത്ത്: കണ്ട് അഭിപ്രായം പറഞ്ഞ് അർജുൻ കപൂര്‍

മലൈക അറോറയും അർജുൻ കപൂറും 4 വർഷത്തിലേറെയായി ഡേറ്റിംഗിലാണ് എന്നത് ബോളിവുഡില്‍ ഒരു രഹസ്യമായ കാര്യമല്ല. ഇരുവരും പരസ്പരം തങ്ങളുടെ വര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. 

Malaika Arora at her hottest best in new Guru Randhawa song Tera Ki Khayal vvk

മുംബൈ: തേരാ ഹി ഖയാൽ എന്ന വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഗുരു രൺധാവ പാടിയ ഈ വീഡിയോ ഗാനത്തില്‍ ഗ്ലാമറസായി സ്ക്രീനില്‍ എത്തുന്നത് നടി മലൈക അറോറയാണ്. ഒറ്റ ദിവസത്തില്‍ തന്നെ 6.4 മില്ല്യണ്‍ വ്യൂ ആണ് പാട്ടിന് ലഭിച്ചിരിക്കുന്നത്. ഇപ്പോഴിതാ മലൈകയുടെ കാമുകന്‍ അർജുൻ കപൂര്‍ ഗാനത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞ് രംഗത്ത് എത്തിയിരിക്കുന്നു. 

ചൊവ്വാഴ്ച താരം തന്‍റെ ഇൻസ്റ്റാഗ്രാമിലാണ് വീഡിയോ ഗാനത്തെക്കുറിച്ച് അഭിപ്രായ രേഖപ്പെടുത്തിയിരിക്കുന്നത്. "ഈ ഗാനം ഇഷ്ടപ്പെടൂ!!!" എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ മലൈകയെയും ഗുരുവിനെയും ടാഗ് ചെയ്ത് അര്‍ജുന്‍ പറയുന്നത്. മ്യൂസിക് വീഡിയോയിൽ 49കാരിയായ മലൈക അതീവ ഗ്ലാമറസായാണ് പ്രത്യക്ഷപ്പെടുന്നത്.  ബോസ്‌കോ ലെസ്‌ലി മാർട്ടിസ് ആണ് ഈ ഗാനരംഗത്തിന്‍റെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്. ടീ സീരിസാണ് നിര്‍മ്മാണം. അവരുടെ യൂട്യൂബ് അക്കൌണ്ടിലാണ് ഗാനം അപ്ലോഡ് ചെയ്തിരിക്കുന്നത്. 

മലൈക അറോറയും അർജുൻ കപൂറും 4 വർഷത്തിലേറെയായി ഡേറ്റിംഗിലാണ് എന്നത് ബോളിവുഡില്‍ ഒരു രഹസ്യമായ കാര്യമല്ല. ഇരുവരും പരസ്പരം തങ്ങളുടെ വര്‍ക്കുകളെ പ്രോത്സാഹിപ്പിക്കാറുണ്ട്. പലപ്പോഴും അവർ സോഷ്യൽ മീഡിയയിൽ പരസ്പരം അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ട്. രണ്ട് മൂന്ന് ദിവസം മുന്‍പ് മലൈകയും അര്‍ജുനും ഒന്നിച്ച്  നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ പരിപാടിയിൽ പങ്കെടുത്തിരുന്നു. 

അർജുൻ കപൂറിന്‍റെതായി അവസാനമായി എത്തിയ ചിത്രം കുത്തെയാണ്. ഇത് വലിയ വിജയമൊന്നും നേടിയിരുന്നില്ല. ദി ലേഡി കില്ലർ എന്നതാണ് അടുത്ത ചിത്രം. ഭൂമി പെഡ്‌നേക്കറാണ് ഈ ചിത്രത്തിലെ നായിക.അതിന് ശേഷം മേരി പത്നി കാ റീമേക്കിലും അര്‍ജുന്‍ അഭിനയിക്കും. രണ്ട് സിനിമകളും ഈ വർഷം റിലീസ് ചെയ്തേക്കും.  അതേ സമയം മലൈക അറോറയുടെതായി നിലവിൽ ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിൽ മൂവിംഗ് വിത്ത് മലൈക എന്ന ലൈഫ് ഡോക്യൂമെന്‍ററി സ്ട്രീം ചെയ്യുന്നുണ്ട്. 

ഇത് സൽമാൻ ഖാന്റെ 'ലുങ്കി ഡാൻസ്'; തകർത്താടി വെങ്കിടേഷും, ഒടുവിൽ വൻ സർപ്രൈസ്

ഒടിടി റിലീസിനു ശേഷവും 'പഠാന്' തിയറ്ററില്‍ ആളുണ്ട്; കളക്ഷന്‍ അപ്ഡേറ്റുമായി നിര്‍മ്മാതാക്കള്‍
 

Latest Videos
Follow Us:
Download App:
  • android
  • ios