മഹേഷ്‌ വെഡ്സ് ഇഷിത, 'കല്യാണ' വിശേഷങ്ങൾ പങ്കുവെച്ച് മൃദുലയും റെയ്ജനും

കാത്തിരിപ്പിനൊടുവിലായി മഹേഷും ഇഷിതയും വിവാഹിതരാവുകയാണ്. ആ കല്യാണത്തിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

Mahesh Weds Ishita ishtam mathram serial actors share new update

തിരുവനന്തപുരം: വിവിധ പരമ്പരകളിലൂടെയായി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയവരാണ് റെയ്ജന്‍ രാജനും മൃദുല വിജയും. ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് മൃദുല. ഏഷ്യാനെറ്റിലെ ഇഷ്ടം മാത്രം പരമ്പരയിലാണ് ഇരുവരും ഒന്നിക്കുന്നത്. കുറച്ച് ദിവസങ്ങളായി കല്യാണപൂരമാണ് നടക്കുന്നത്. ഇതിന്റെ വിശേഷങ്ങളും ഒരുക്കങ്ങളുമെല്ലാം ഒന്നും വിടാതെ താരങ്ങൾ ആരാധകരിലേക്ക് എത്തിക്കുന്നുണ്ട്.

കാത്തിരിപ്പിനൊടുവിലായി മഹേഷും ഇഷിതയും വിവാഹിതരാവുകയാണ്. ആ കല്യാണത്തിന്റെ വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം പങ്കുവെച്ചത്. റെയ്ജന്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറിയത്. വീണ്ടും ഇവരെ കല്യാണ വേഷത്തില്‍ കണ്ടതില്‍ ചെറിയൊരു സംശയം തോന്നിയെങ്കിലും ക്യാപ്ഷന്‍ അത് മാറ്റുന്ന തരത്തിലായിരുന്നു. വിവാഹ ഷൂട്ടിലെ വിശേഷങ്ങള്‍ റെയ്ജന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. മഹേഷ് വെഡ്‌സ് ഇഷിത എന്ന ടൈറ്റിലോടെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. കാര്യം വ്യക്തമാക്കുന്ന ക്യാപ്ഷന്‍ നല്‍കിയത് നന്നായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

യഥാര്‍ത്ഥ ജീവിതത്തിലെ കല്യാണത്തിന് ഉപയോഗിച്ച വസ്ത്രങ്ങളായിരുന്നു ഇരുവരും സ്‌ക്രീനിലെ കല്യാണത്തിനും അണിഞ്ഞത്. വിവാഹ വേഷത്തിലുള്ള ഇവരുടെ ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. മൃദുലയും ഇന്‍സ്റ്റഗ്രാമിലൂടെയായി മൃദുലയും മഹേഷ്-ഇഷിത വിവാഹത്തെക്കുറിച്ച് വാചാലയായിരുന്നു. എന്റെ മാര്യേജ് ലുക്ക് റിക്രീയേറ്റ് ചെയ്തുവെന്നായിരുന്നു താരം പറഞ്ഞത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by iamRayjan (@rayjanofficial)

ആത്മസഖിയെന്ന സീരിയലിലൂടെയായിരുന്നു റെയ്ജന്‍ ശ്രദ്ധിക്കപ്പെടുന്നത്. സത്യജിത്ത് ഐപിഎസിന് ഗംഭീര പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. ഇടയ്ക്ക് ബിഗ് സ്‌ക്രീനിലും റെയ്ജന്റെ സാന്നിധ്യമുണ്ടായിരുന്നു. സിനിമയില്‍ അഭിനയിക്കാനും ആഗ്രഹമുണ്ടെന്ന് നേരത്തെ തന്നെ അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായി പേഴ്‌സണല്‍ ലൈഫിലെ വിശേഷങ്ങളും പങ്കിടാറുണ്ട് റെയജന്‍. പ്രണയ വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം അദ്ദേഹം വാചാലനാവാറുണ്ട്. റെയ്ജന്റെ ഭാര്യയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്.

'മാസ് ഡയലോഗ് അടിക്കുമ്പോള്‍ ശ്രദ്ധിക്കണം, ഞങ്ങള്‍ പാവങ്ങള്‍ നെപ്പോ കിഡ്സ് അല്ല': ദിയ കൃഷ്ണയ്ക്കെതിരെ സിജോ

ബോളിവുഡിലും ട്രെൻഡ് ആയി ജേക്സ് ബിജോയ് മ്യൂസിക്ക്; ദേവ ടീസര്‍ ശ്രദ്ധേയം

Latest Videos
Follow Us:
Download App:
  • android
  • ios