രാജമൗലി മഹേഷ് ബാബു ചിത്രം: വന്‍ അപ്ഡേറ്റ് പുറത്തുവന്നു

#SSMB29 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രം ഒരു അഡ്വഞ്ചര്‍ സ്റ്റോറിയാണ് എന്നാണ് വിവരം. 

Mahesh Babu and SS Rajamouli's film to go on floors soon; here's everything we know vvk

ഹൈദരാബാദ്: സിനിമ ലോകം കാത്തിരിക്കുന്ന സിനിമയാണ് തെലുങ്ക് സിനിമയിലെ സൂപ്പര്‍താരം മഹേഷ് ബാബുവിന്‍റെയും വിഖ്യാത സംവിധായകന്‍ എസ്എസ് എസ്എസ് രാജമൗലിയുടെയും ചിത്രം. എസ്എസ് രാജമൗലിയുടെ അവസാന ചിത്രം ആര്‍ആര്‍ആര്‍ ഇറങ്ങിയ സമയം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. 

#SSMB29 എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്. ചിത്രം ഒരു അഡ്വഞ്ചര്‍ സ്റ്റോറിയാണ് എന്നാണ് വിവരം.  ഈ വർഷം ഓഗസ്റ്റിലോ സെപ്റ്റംബറിലോ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതായി ചിത്രത്തിന്‍റെ യൂണിറ്റുമായി അടുത്ത ഒരു സ്രോതസ്സ് ഹിന്ദുസ്ഥാൻ ടൈംസിനോട് സ്ഥിരീകരിച്ചിരിക്കുന്നത്. 

“രാജമൗലിയും നിർമ്മാതാവ് കെ.എൽ. നാരായണയും  ചിത്രത്തെ കുറിച്ച് ചർച്ച ചെയ്യാൻ മഹേഷ് ബാബുവിനെ അടുത്തിടെ ദുബായില്‍ വച്ച് കണ്ടിരുന്നു. ഈ സ്കെയിലിലുള്ള ഒരു സിനിമയ്ക്ക് ആവശ്യമായ വിപുലമായ പ്രീ-പ്രൊഡക്ഷനിലാണ് സംവിധായകൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഥാപാത്രത്തിലേക്ക് വരാന്‍  മഹേഷ് വർക്ക്ഷോപ്പുകളിൽ പങ്കെടുക്കുകയാണ് ഇപ്പോള്‍. ആഗസ്റ്റിലോ സെപ്റ്റംബറിലോ ഷൂട്ടിംഗ് തുടങ്ങാനാണ് ഇപ്പോൾ പ്ലാൻ" - എന്നാണ് ഈ വൃത്തം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞത്.

അതേ സമയം ചിത്രത്തിന്‍റെ പേര് എന്തായിരിക്കും എന്ന അഭ്യൂഹം അടുത്തിടെ പുറത്തുവന്നിരുന്നു. 'മഹാരാജ', ചക്രവര്‍ത്തി എന്നീ പേരുകളാണ് അണിയറക്കാര്‍ ഉദ്ദേശിക്കുന്നത് എന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നത്.  അഡ്വഞ്ചർ ത്രില്ലർ ആയതിനാൽ രാജമൗലിയും സംഘവും വിവിധ ടൈറ്റിലുകള്‍ തേടിയാണ് പാന്‍ ഇന്ത്യ അപ്പീല്‍ ഉള്ള പേരില്‍ എത്തിയത് എന്നായിരുന്നു വാര്‍ത്ത. 

എന്നാല്‍ ഇത് ആദ്യമായി ഇത് സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് രാജമൗലി. ആന്ധ്രയില്‍ ഒരു ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോഴാണ് രാജമൗലി ഇത് സംബന്ധിച്ച് വ്യക്തമാക്കിയത്. ചിത്രം പ്രീ പ്രൊഡക്ഷനിലാണ്. ഇപ്പോള്‍ കേള്‍ക്കുന്ന പേരുകള്‍ ആല്ല. ചിത്രത്തിന് ഇതുവരെ ടൈറ്റില്‍ ഇട്ടിട്ടില്ലെന്നും രാജമൗലി വ്യക്തമാക്കി.

SSMB29 എന്നാണ് ഇപ്പോള്‍ ചിത്രം അറിയപ്പെടുന്നത്. രാജമൗലി സംവിധാനം ചെയ്യുന്ന മഹേഷ് ബാബുവിന്‍റെ 29മത്തെ ചിത്രം എന്നാണ് ഇതിന്‍റെ അര്‍ത്ഥം.ആര്‍ആര്‍ആര്‍ ആയിരുന്നു എസ്എസ് രാജമൗലി സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം നിരൂപക പ്രശംസയും, ബോക്സോഫീസ് വിജയവും ഒരേ സമയം നേടിയിരുന്നു. ചിത്രത്തിന്‍റെ സംഗീതത്തിന് ഒസ്കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. 

സംഗീത സംവിധായകന്‍ പ്രവീണ്‍ കുമാര്‍ 28ാം വയസില്‍ അന്തരിച്ചു

ബിഗ് ബോസില്‍ തനിക്കൊട്ടും അംഗീകരിക്കാന്‍ പറ്റാതിരുന്നത് അതായിരുന്നു: രഞ്ജിനിയോട് ജാന്‍മോണി

Latest Videos
Follow Us:
Download App:
  • android
  • ios