'ഗര്‍ഭിണികള്‍ എന്ത് ആഗ്രഹിച്ചാലും അത് ചെയ്തുകൊടുക്കണം', ഫോളവറായ പെണ്‍കുട്ടിക്ക് സർപ്രൈസ് ഒരുക്കി ലിന്റു.!
തന്റെ സബ്സ്ക്രൈബറായ ഒരു പെണ്‍കുട്ടിയ്ക്ക് നല്‍കിയതാണ് രണ്ടാമത്തെ സര്‍പ്രൈസ്. ലിന്റുവിന്റെ വീഡിയോയിലൂടെ വളകാപ്പ് എല്ലാം കണ്ട രസ്ന എന്ന സബ്സ്ക്രൈബര്ക്ക് അതുപോലെ തനിക്കും നടത്തണം എന്ന ആഗ്രഹമുണ്ടായിരുന്നു.
കൊച്ചി: അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണെങ്കിലും ലിന്റു റോണി ഇപ്പോള്‍ യൂട്യൂബിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ സജീവമാണ്. തന്റെയും കുടുംബത്തിന്റെയും അമേരിക്കയിലെ വിശേഷങ്ങള്‍ എല്ലാം യൂട്യൂബ് വീഡിയോസിലൂടെ പങ്കുവയ്ക്കാറുണ്ട്. രണ്ട് സര്‍പ്രൈസുകളെ കുറിച്ചാണ് പുതിയ വീഡിയോ.
അതിലൊന്ന് ഭര്‍ത്താവിന്റെ അച്ഛനും അമ്മയ്ക്കും കൊടുത്ത സര്‍പ്രൈസ് ആണ്. അവരുടെ മകന് ജോലി ചെയ്യുന്ന ഇടത്ത് കൂട്ടിക്കൊണ്ടുപോയി, അവിടെ നടന്നത് എല്ലാം കാണിച്ചുകൊടുക്കുന്നതും, അവരതില്‍ അഭിമാനിക്കുന്നതുമൊക്കെയായ കാഴ്ച ഇമോഷണലായിരുന്നു. തുടര്‍ന്ന് ചെറിയ ചില യാത്രകളൊക്കെ നടത്തി ചുറ്റിക്കറങ്ങുന്നതൊക്കെയാണ് ആദ്യത്തെ സര്‍പ്രൈസ്.
തന്റെ സബ്സ്ക്രൈബറായ ഒരു പെണ്‍കുട്ടിയ്ക്ക് നല്‍കിയതാണ് രണ്ടാമത്തെ സര്‍പ്രൈസ്. ലിന്റുവിന്റെ വീഡിയോയിലൂടെ വളകാപ്പ് എല്ലാം കണ്ട രസ്ന എന്ന സബ്സ്ക്രൈബര്ക്ക് അതുപോലെ തനിക്കും നടത്തണം എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നിറവയറുമായി നില്ക്കുന്ന രസ്നയുടെ അടുത്ത് ബന്ധുക്കളായി ആരും ഇല്ല. സംസാരിച്ചപ്പോള്‍ അങ്ങനെ ഒരു ആഗ്രഹം രസ്നയുടെ ഉള്ളിലുള്ളതായി ലിന്റുവിന് തോന്നി.
പിന്നെ ഒന്നും ആലോചിച്ചില്ല, തന്റെ വളകാപ്പ് അറേഞ്ച് ചെയ്ത ചിന്നു ചേച്ചിയ്ക്കൊപ്പം രസ്നയ്ക്ക് സര്‍പ്രൈസ് നല്കി. വളകാപ്പിനിടയില് സന്തോഷം കൊണ്ട് ആ കുട്ടി കരയുന്നതൊക്കെ കാണാമായിരുന്നു. തന്നെ കൊണ്ട് പറ്റുന്ന ചെറിയ കാര്യം ചെയ്യുമ്പോള്‍ ഉള്ള സന്തോഷം ലിന്റുവും പങ്കുവച്ചു. ഗര്‍ഭിണികള്‍ എന്ത് ആഗ്രഹിച്ചാലും അത് ചെയ്തുകൊടുക്കണം എന്നാണ് ലിന്റു പറയുന്നത്.
വീട്ടില്‍ കള്ളന് കയറി സ്വര്‍ണവും മറ്റുമൊക്കെ മോഷ്ടിച്ച് പോയതിന് ശേഷം, അത് പറഞ്ഞപ്പോള്‍ വന്ന സോഷ്യല്‍ മീഡിയ കമന്റുകള്‍ക്കും ലിന്റു പുതിയ വീഡിയോയില്‍ മറുപടി പറയുന്നുണ്ട്. നിങ്ങള്‍ എല്ലാം തുറന്ന് കാണിക്കുന്നത് കൊണ്ടല്ലേ എല്ലാം കള്ളന് കൊണ്ടുപോയത് എന്ന് പറയുന്നവരോട് ഒന്നും പറയാനില്ലയെന്നാണ് ലിൻറു പറയുന്നത്.
പ്രേക്ഷകരെ ഞെട്ടിച്ച് സുമിത്രേച്ചി, ഇതാര് മഞ്ഞികിളിയോ എന്ന് ആരാധകര്‍.!
'ഷാരൂഖ് എന്റെ അമ്മ, ദളപതി വിജയ് എന്റെ ഭാര്യ: അടുത്ത പടം 3000 കോടി നേടും': അറ്റ്ലി