Asianet News MalayalamAsianet News Malayalam

'ലക്ഷ്മി എല്ലാ മാസവും ഒരുതുക തരും, മറ്റുള്ളവരെന്നെ എന്തിന് വേട്ടയാടുന്നെന്ന് അറിയില്ല'; രേണു സുധി

മുൻപ് നെ​ഗറ്റീവ് കമന്റുകൾ കാണുമ്പോൾ വിഷമിക്കുമായിരുന്നെന്നും ഇപ്പോഴതെല്ലാം കൂളായി എടുക്കുമെന്നും രേണു. 

late actor kollam sudhi wife renu says lakshmi nakshathra giving her a small amount in every month
Author
First Published Oct 6, 2024, 10:17 PM IST | Last Updated Oct 6, 2024, 10:23 PM IST

നിക്കെതിരെ ഇപ്പോഴും വിവാദങ്ങൾ വരാറുണ്ടെന്ന് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു. അതൊന്നും താനിപ്പോൾ ശ്രദ്ധിക്കാറില്ലെന്നും അടുപ്പമുള്ളവർ പറയുമ്പോഴാണ് പലതുമിപ്പോൾ കാണുന്നതെന്നും രേണു പറയുന്നു. തന്നെ എന്തിനാണ് ഇങ്ങനെ വേട്ടായാടുന്നതെന്ന് അറിയില്ലെന്നും രേണു പറഞ്ഞു. മുൻപ് നെ​ഗറ്റീവ് കമന്റുകൾ കാണുമ്പോൾ വിഷമിക്കുമായിരുന്നെന്നും ഇപ്പോഴതെല്ലാം കൂളായി എടുക്കുമെന്നും രേണു കൂട്ടിച്ചേർത്തു. 

"ഒരു വിധവ ഇങ്ങനെയാകണം ഇങ്ങനെ നടക്കരുത് എന്നൊക്കെയാണ്. ഈ കാലത്തും ഇങ്ങനെ എല്ലാം ഉണ്ട് എന്നതാണ്. സതി എന്ന ആചാരം കാലങ്ങൾക്ക് മുൻപ് നിർത്തലാക്കിയതാണ്. എന്നെ എന്തിനാണ് ഇങ്ങനെ വേട്ടയാടുന്നത് എന്നും അറിയില്ല. സുധിച്ചേട്ടന് ഇഷ്ടമുള്ളത് പോലെയാണ് ഞാൻ ഇപ്പോഴും ജീവിക്കുന്നത്. ഞാൻ എന്താ കുറ്റം ചെയ്തത്. എനിക്ക് റീൽ ചെയ്യാൻ പറ്റില്ല. റീൽ ചെയ്താൽ വലിയൊരു കുറ്റം ഞാൻ ചെയ്തെന്ന നിലയാണ്. സുധിച്ചേട്ടനാണ് എന്നെ കൊണ്ട് വീഡിയോകൾ ചെയ്യിപ്പിച്ചത്. മാന്യം മര്യാ​ദയ്ക്ക് ഉള്ള വേഷമിട്ടൊക്കെയാണ് ഞാൻ വീഡിയോകൾ ചെയ്യാറുള്ളതും. പക്ഷേ കുറ്റം കേൾക്കലാണ്. റീൽ ചെയ്യുന്നത് തെറ്റാണോ എന്നാണ് ഞാൻ ചോദിക്കുന്നത്", എന്ന് രേണു പറയുന്നു. വെറ്റൈറ്റി മീഡിയയോട് ആയിരുന്നു രേണുവിന്റെ പ്രതികരണം. 

അവതാരകയായ ലക്ഷ്മി നക്ഷത്രയുമായുള്ള ബന്ധത്തെ കുറിച്ചും രേണു സംസാരിച്ചു. "സുധിച്ചേട്ടൻ മരിച്ച ശേഷവും ഇപ്പോഴും സ്ഥിരമായി കോൺടാക്ട് ഉള്ളത് ലക്ഷ്മി നക്ഷത്രയുമായാണ്. സുധിച്ചേട്ടന്റെ ചിന്നൂട്ടി. ഏട്ടൻ മരിച്ച അന്ന് മുതൽ എല്ലാ മാസവും ഞങ്ങൾക്കൊരു തുക അയച്ച് തരും. സുധിച്ചേട്ടൻ ഉള്ളപ്പോഴും ലക്ഷ്മി സഹായിക്കുമായിരുന്നു", എന്നാണ് രേണു പറയുന്നത്. 

'അന്ധകാരവും തിന്മയും തുടച്ചുനീക്കട്ടെ'; നെഞ്ചത്ത് ബാൻഡ് എയിഡുമായി അമൃത സുരേഷ്, ചോദ്യങ്ങൾ

"അടുത്തിടെ ഒരു കമന്റ് കണ്ടിരുന്നു. ഭർത്താവ് മരിച്ച ശേഷം ഇത്ര അപമാനിക്കപ്പെട്ട ഒരു പെണ്ണ് ഈ കേരളത്തിൽ ഇല്ലെന്ന്. അത് സപ്പോർട്ട് ചെയിട്ടുള്ളൊരു കമന്റാണ്. അപ്പോൾ ചിന്തിക്കയും ചെയ്തു. അത്രയും അപമാനിക്കപ്പെട്ട സ്ത്രീയാണോ. സുധിച്ചേട്ടൻ മരിച്ചോണ്ട് അത്രയും നികൃഷ്ടയായ സ്ത്രീയായോന്ന് ചിന്തിച്ചുപോയി. ആദ്യമൊക്കെ മോശം കമന്റുകൾ എന്നെ വേദനിപ്പിക്കുമായിരുന്നു. ഇപ്പോഴെല്ലാം കൂളായി എടുക്കും. എങ്കിലേ ജീവിക്കാൻ പറ്റൂ", എന്നും രേണു കൂട്ടിച്ചേർത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios