അന്ന് തുടങ്ങിയ അതി സാഹസികമായ ഒരു റൈഡാണ്; മനോഹരമായ കുറിപ്പുമായി ലാല്‍ ജോസ്

വിവാഹ ദിനത്തിലെ അടക്കം മനോഹരമായ ചിത്രങ്ങളാണ് ലാല്‍ ജോസ് പങ്കിട്ടിരിക്കുന്നത്. 

lal jose share beautiful social media post on his wedding anniversary vvk

കൊച്ചി:  മലയാളത്തിന്‍റെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ലാല്‍ ജോസ്. മറവത്തൂര്‍ കനവിലൂടെ സിനിമ രംഗത്ത് എത്തിയ ലാല്‍ ജോസ് ഇതിനകം മലയാളിക്ക് മുന്നില്‍ എത്തിച്ചത് 27 ഓളം ചിത്രങ്ങളാണ്. നിര്‍മ്മാതാവ് എന്ന നിലയിലും ലാല്‍ ജോസ് മലയാള സിനിമയിലെ നിറ സാന്നിധ്യമാണ്. തന്‍റെ വിവാഹ വാര്‍ഷിക ദിനത്തില്‍ മനോഹരമായ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ലാല്‍ ജോസ്.

ഭാര്യ ലീനയ്ക്കൊപ്പമുള്ള പഴയതും പുതിയതുമായ ചിത്രങ്ങള്‍ പങ്കുവച്ചാണ് ലാല്‍ ജോസ് തന്‍റെ വിവാഹ ജീവിതത്തെക്കുറിച്ച് മനോഹരമായ കുറിപ്പ് പങ്കിട്ട്. അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്.   കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി. ചില്ലറ പോറലും ഉരസലുമൊക്കെയുണ്ടേലും ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു എന്നാണ് ലാല്‍ ജോസ് വിവാഹ ദിനത്തില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്.

വിവാഹ ദിനത്തിലെ അടക്കം മനോഹരമായ ചിത്രങ്ങളാണ് ലാല്‍ ജോസ് പങ്കിട്ടിരിക്കുന്നത്. ലീനയ്ക്കും ലാല്‍ ജോസിനും രണ്ട് ഐറീന, കാതറീന്‍ എന്നീ രണ്ട് പെണ്‍മക്കളാണ്. ലാല്‍ ജോസിന്‍റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ പുറത്തെത്തിയ ചിത്രം സോളമന്‍റെ തേനീച്ചകളാണ്. 

എല്‍ ജെ ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അജ്‍മല്‍ സാബുവാണ് നിര്‍വഹിച്ചത്. തിരക്കഥ പി ജി പ്രഗീഷ്, സംഗീതം  വിദ്യാസാഗറുമായിരുന്നു. തീയറ്ററില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രം കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഒടിടിയിലും റിലീസായി. 

ജോജു ജോര്‍ജ്ജ്, ജോണി ആന്റണി, വിൻസി അലോഷ്യസ്, ഷാജു ശ്രീധര്‍, ബിനു പപ്പു, മണികണ്ഠന്‍ ആചാരി, ശിവജി ഗുരുവായൂര്‍, സുനില്‍ സുഖദ എന്നിവര്‍ക്കൊപ്പം ഒരു കൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. 

കണ്ടാല്‍ പോലും തിരിച്ചറിയാന്‍ കഴിയാത്ത മേക്ക് ഓവറില്‍ താരം; പരിഹസിച്ചയാള്‍ക്ക് ഹൃദയം നിറക്കുന്ന മറുപടിയും.!

മുജ്ജന്മങ്ങളിലെന്നോ ഉണ്ടായ ആ ബന്ധം; പശുകളുമായുള്ള തന്‍റെ സ്നേഹം പറഞ്ഞ് കൃഷ്ണകുമാര്‍

Latest Videos
Follow Us:
Download App:
  • android
  • ios