ലക്ഷ്മി നക്ഷത്ര ഇനി പുതിയ ഷോയില്‍: സ്റ്റാർ മാജിക്ക് കഴിഞ്ഞോ?
സ്റ്റാർ മാജിക്ക് ഷോ അവസാനിച്ചതിന് പിന്നാലെ ലക്ഷ്മി നക്ഷത്ര സീ കേരളത്തിലെ 'സൂപ്പർ ഷോ'യിൽ അവതാരകയായി എത്തി. സുരാജ് വെഞ്ഞാറമൂടിനൊപ്പം ലക്ഷ്മിയും പരിപാടിയുടെ അവതാരകയാകും.
കൊച്ചി: സ്റ്റാര്‍ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര സ്റ്റാറായത്. എന്നാല്‍ പെട്ടന്ന് ഷോ നിര്‍ത്തിയത് പ്രേക്ഷകരില്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഇടയാക്കിയിരുന്നു. എവിടെ പോയാലും, എന്ത് വീഡിയോ പങ്കുവച്ചാലും എല്ലാവരുടെയും ചോദ്യം അത് മാത്രമാണ്, സ്റ്റാര്‍ മാജിക് അവസാനിപ്പിച്ചോ? എന്ന്. അതിനുള്ള വ്യക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണിപ്പോള്‍ ലക്ഷ്മി നക്ഷത്ര.
ഇനി ലക്ഷ്മി നക്ഷത്ര സീ കേരളത്തിലാണ്. സീ കേരളം ചാനലിലെ സൂപ്പര്‍ ഷോ എന്ന പുതിയ ഷോയുടെ ലോഞ്ചിങ് ഡേ വിശേഷങ്ങളാണ് പുതിയ വീഡിയോയില്‍ ലക്ഷ്മി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്ത് കിലോയോളം ഭാരമുള്ള ലെഹങ്കയാണ് താരം ലോഞ്ചിങ് ഡേയില്‍ ധരിച്ചത്. ഡിസൈനേഴ്‌സ് അത് ഇട്ട് നോക്കിയപ്പോള്‍ നില്‍ക്കാനോ ഇരിക്കാനോ കഴിയുന്നുണ്ടായിരുന്നില്ലത്രെ.
സ്റ്റാര്‍ മാജിക്കിന്റെ ഷോ ഡയരക്ടര്‍ ആയ അനൂപ് ജോണ്‍ തന്നെയാണ് ഈ ഷോയിലേക്കും ലക്ഷ്മിയെ ക്ഷണിച്ചത്. ഇപ്പോള്‍ സീ കേരളത്തിന്റെ പ്രോഗ്രാം ഹെഡ് ആണ് അനൂപ്. സ്റ്റാര്‍ മാജിക്കിന് ഒരു ബ്രേക്ക് കൊടുത്ത സമയത്ത് തന്നെ ഇങ്ങനെ ഒരു അവസരം വന്നു, പിന്നെ ഒന്നും നോക്കിയില്ല എന്നാണ് അനൂപ് ജോണ്‍ പറയുന്നത്. ലക്ഷ്മി നക്ഷത്രയ്‌ക്കൊപ്പം സുരാജ് വെഞ്ഞാറമൂടും ചേര്‍ന്നാണ് ഷോ ഹോസ്റ്റ് ചെയ്യുന്നത്. ദിലീപ്, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരാണ് സൂപ്പര്‍ ഷോയുടെ മെയിന്‍ ഹൈലൈറ്റ്. അനുമോളടക്കം സ്റ്റാര്‍ മാജിക്കിലെ വേറെ ചില താരങ്ങളും സൂപ്പര്‍ ഷോയുടെ ഭാഗമാണ്.
സ്റ്റാര്‍ മാജിക്ക് അവസാനിപ്പിച്ച കാര്യത്തെക്കുറിച്ച് പറഞ്ഞ് ലക്ഷ്മി നക്ഷത്രയും എത്തിയിരുന്നു. ഏഴ് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ക്ലൈമാക്‌സിലേക്ക് എത്തി. ഞങ്ങളുടെ ക്യാപ്റ്റനും, ചാനലിലും, താരങ്ങള്‍ക്കും നന്ദി. ഷോയുടെ എല്ലാമെല്ലാമായ ഫാന്‍സിനോടും നന്ദി പറയുന്നു എന്നുമായിരുന്നു ലക്ഷ്മി കുറിച്ചത്.
'ഏഴ് വര്‍ഷത്തിന് ശേഷം ക്ലൈമാക്‌സിലേക്ക്', അവസാനം വെളിപ്പെടുത്തി ലക്ഷ്മി നക്ഷത്ര
ജീവിതത്തിലെ ഏറ്റവും വലിയ നിറവുകളിൽ ഒന്ന്; അധ്യാപികയെ കണ്ട സന്തോഷത്തിൽ മാത്തുക്കുട്ടി