നീരജ് മാധവിന്റെ പണി പാളി ഗാനത്തിന് ചുവടുവച്ച് വനിതാ ഡോക്ടര്‍
ഡോക്ടര്‍ ശ്രുതി ടാമ്പേയാണ് പിപിഇ കിറ്റ് ധരിച്ച് പണിപാളി സോങ്ങിന് ചുവട് വച്ചിരിക്കുന്നത്.
ഗായകനും ഡാന്‍സറും കൂടിയായ നടന്‍ നീരജ് മാധവിന്റെ പണിപാളി എന്ന ഗാനം യൂട്യൂബില്‍ ട്രെന്റിംഗ് ആണ് ഇപ്പോഴും. മലയാളി യുവതലമുറ ഗാനം ഏറ്റെടുത്ത് കഴിഞ്ഞു. പണിപാളി ചലഞ്ചും നീരജ് ആരംഭിച്ചിരുന്നു. അജു വര്‍ഗ്ഗീസ്, അനാര്‍ക്കലി മരിക്കാര്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ ഈ ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു.
ഇപ്പോഴിതാ ഒരു ഡോക്ടര്‍ ഈ ചലഞ്ച് ഏറ്റെടുത്തിരിക്കുന്നു. ഡോക്ടറുടെ പണിപാളി ഡാന്‍സിന്റെ വീഡിയോ നീരജ് ഫേസ്ബുക്കിലൂടെ പങ്കുവച്ചു. ഡോക്ടര്‍ ശ്രുതി ടാമ്പേയാണ് പിപിഇ കിറ്റ് ധരിച്ച് പണിപാളി സോങ്ങിന് ചുവട് വച്ചിരിക്കുന്നത്.
നീരജ് മാധവ് തന്നെയാണ് 'പണിപാളി' എഴുതിയിരിക്കുന്നത്. വരികള്‍ക്ക് ഈണം നല്‍കിയത് അര്‍ക്കഡോയാണ്. സാനിയ ഇയ്യപ്പന്‍, പേളി മാണി, തുടങ്ങിയവരും ചലഞ്ച് ഏറ്റെടുത്ത് പണിപാളിക്ക് ചുവട് വച്ചിരുന്നു.