'നീ എപ്പോഴും ഒരത്ഭുതമായി തോന്നുന്നു', വേദികയോട് സിദ്ധുവിന്‍റെ കളിതമാശ.!
സീരിയലിൽ തമ്മിൽ കണ്ടാൽ അടികൂടുന്ന വേദികയും സിദ്ധാർഥും ഇപ്പോഴിതാ വളരെ സ്നേഹത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്.
തിരുവനന്തപുരം: കുടുംബ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയ പരമ്പരയാണ് കുടുംബവിളക്ക്. സുമിത്ര എന്ന സ്ത്രീയുടെ അതിജീനവും മറ്റുമാണ് പരമ്പരയുടെ പ്രധാന പ്രതിപാദ്യ വിഷയമെങ്കിലും സബ് പ്ലോട്ടുകളിലൂടെ വളരെ വലിയൊരു കഥയാണ് പരമ്പര പറയുന്നത്. ആദ്യ ഭാര്യയായ സുമിത്രയെ ഉപേക്ഷിച്ച്, സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്നു. ശേഷം വേദികയേയും സിദ്ധാര്‍ത്ഥ് ഉപേക്ഷിക്കുന്നു. കാന്‍സര്‍ രോഗി കൂടിയായ വേദികയെ ഇപ്പോള്‍ പരിചരിക്കുന്നത്, സിദ്ധാര്‍ത്ഥിന്റെ മുന്‍ ഭാര്യയായ സുമിത്രയാണ്.
സീരിയലിൽ തമ്മിൽ കണ്ടാൽ അടികൂടുന്ന വേദികയും സിദ്ധാർഥും ഇപ്പോഴിതാ വളരെ സ്നേഹത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. വേദികയെന്ന കഥാപാത്രത്തെ അതിമനോഹരമായി മലയാളി മനസുകളിലേക്ക് പ്രതിഷ്ടിച്ച ശരണ്യ ആനന്ദ് ആണ് ഇരുവരും ഒന്നിച്ച് കളിച്ച് ചിരിച്ച് നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. സിദ്ധു ആയി സുമിത്രയുടെയും വേദികയുടെയും വില്ലനായി മാറുന്നത് കെ കെ മേനോനാണ്. 'എപ്പോഴും നീ വളരെ മനോഹരിയായിരിക്കുന്നു' എന്ന ഡയലോഗിനൊപ്പമാണ് ഇരുവരും സംസാരിച്ച് നിൽക്കുന്ന വീഡിയോ പങ്കിട്ടിരിക്കുന്നത്.
'എന്റെ ലോകം എപ്പോഴും അങ്ങനെത്തന്നെയാണ്' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ ശരണ്യയുടെ ഭർത്താവ് മനേഷ് കമന്റ് ചെയ്തിരിക്കുന്നത്. അതിനൊപ്പം സുമിത്രേച്ചി ഇത് എങ്ങനെ സ്വീകരിക്കും എന്നത് അടക്കം കമന്‍റുകളും വരുന്നുണ്ട്. അസുഖമായി കിടന്നവരെ സംരക്ഷിച്ച് ഈ അവസ്ഥയിലാക്കിയ സുമിത്രേച്ചിക്ക് അഭിനന്ദനം തുടങ്ങിയ കമന്‍റുകളും വരുന്നുണ്ട്.
ശരണ്യയെ പോലെ നടിയുടെ ഭര്‍ത്താവ് മനേഷും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ്. ബിസിനസ്സുകാരനായ മനേഷ് ശരണ്യക്ക് ഒപ്പം നിരന്തരം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുണ്ട്. അടുത്തിടെ ഏഷ്യാനെറ്റിലെ ഡാൻസിങ് സ്റ്റാർസ് എന്ന റിയാലിറ്റി ഷോയിൽ ശരണ്യക്ക് ഒപ്പം മത്സരാർഥിയായും മനേഷ് മിനിസ്ക്രീൻ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.
സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിരുന്നെങ്കിലും സീരിയലിലെ വേഷമാണ് ശരണ്യക്ക് പ്രേക്ഷകർക്കിടയിൽ സ്വീകാര്യത നൽകിയത്. ആകാശഗംഗ 2, മാമാങ്കം തുടങ്ങിയ സിനിമകളിലാണ് ശരണ്യ മുൻപ് അഭിനയിച്ചത്.
പതിനേഴാം വയസില്‍ വിവാഹം, പിന്നാലെ വിവാഹമോചനം; പിന്നീട് സംഭവിച്ചത് വെളിപ്പെടുത്തലുമായി രേഖ നായര്‍