'കുടുംബവിളക്കിലെ ഇന്ദ്രജയെ ഞാന്‍ കുളമാക്കുമോ എന്നായിരുന്നു പേടി' : മനസ് തുറന്ന് അമൃത
തിങ്കള്‍കലമാനിലെ അഞ്ജലി എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അമൃത മനോഹരമാക്കിയിരുന്നു. അതുതന്നെയാണ് കുടുംബവിളക്കിലെ നെഗറ്റീവ് കഥാപാത്രത്തിലേക്കും അമൃത എത്തിപ്പെടാനുള്ള കാരണവും.
കുടുംബവിളക്ക് എന്ന പരമ്പരയിലെ നിലവിലെ ചര്‍ച്ചാവിഷയമാണ് ഇന്ദ്രജയും അനിരുദ്ധും തമ്മിലുള്ള ബന്ധം. ആദ്യമെല്ലാം അനിരുദ്ധ് മോശക്കാരനാണെന്നും, അച്ഛനായ സിദ്ധാര്‍ത്ഥിന്റെ പാത പിന്തുടരുകയാണ് എന്നെല്ലാം ആരാധകര്‍ കരുതിയിരുന്നു. എന്നാല്‍ പെട്ടന്ന് ഒരു ദിവസം വില്ലത്തിയായി ഇന്ദ്രജ ഒറ്റപ്പെടുകയാണുണ്ടായത്. കുടുംബവിളക്കിനെ വഴിതിരിച്ചുവിടുന്ന കഥാപാത്രമായ ഇന്ദ്രജയെ അവതരിപ്പിക്കുന്നത് കാസര്‍ഗോഡ് സ്വദേശിനിയായ അമൃത ഗണേഷ് ആണ്. കുടുംബവിളക്കിലെ അനിരുദ്ധായെത്തുന്ന ആനന്ദ് അമൃതയെ ഇന്റര്‍വ്യു ചെയ്യുന്നതാണ് ഇപ്പോള്‍ ശ്രദ്ധ നേടിയിരിക്കുന്നത്. പരമ്പരയിലെപോലെ അത്ര വില്ലത്തിയല്ല അമൃതയെന്ന് പറയുകയാണ് ആനന്ദ്.
തിങ്കള്‍കലമാന്‍ എന്ന പരമ്പരയിലൂടെയാണ് അമൃതയെ മലയാളികള്‍ അറിയുന്നത്. തിങ്കള്‍കലമാനിലെ അഞ്ജലി എന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തെ അമൃത മനോഹരമാക്കിയിരുന്നു. അതുതന്നെയാണ് കുടുംബവിളക്കിലെ നെഗറ്റീവ് കഥാപാത്രത്തിലേക്കും അമൃത എത്തിപ്പെടാനുള്ള കാരണവും. പകരക്കാരിയായാണ് അമൃത കുടുംബവിളക്കിലേക്ക് എത്തുന്നത്. ഇന്ദ്രജ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിച്ചിരുന്നത് ഷഹ്നു ആയിരുന്നു. തിങ്കള്‍കലമാനിലെ സഹതാരമായിരുന്ന രജനിയാണ് ഈയൊരു കഥാപാത്രത്തിലേക്ക് ആളെ തിരക്കുമ്പോള്‍ തന്റെ നമ്പര്‍ കൊടുത്തതെന്നും, അങ്ങനെയാണ് കുടുംബവിളക്കിലേക്ക് എത്തി ചേര്‍ന്നതെന്നുമാണ് അമൃത പറയുന്നത്.
'മനോഹരമായി മുന്നോട്ട് പോകുന്ന പരമ്പരയിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ ആദ്യം സന്തോഷം തോന്നിയെങ്കിലും, ഞാന്‍കാരണം പരമ്പര കുഴപ്പത്തിലാകുമോ എന്നായിരുന്നു പേടി. ഏകദേശം കിളി പോയ അവസ്ഥയായിരുന്നു. കുടുംബവിളക്ക് എന്ന വലിയൊരു പ്രൊജക്ടിന്റെ ഭാഗമാകുക എന്നതും വലിയ സന്തോഷം തന്നെയാണല്ലോ. കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് മുന്നേയായി യൂട്യൂബിലും മറ്റും പഴയ ഇന്ദ്രജയെ നന്നായി നോക്കി പഠിച്ചു. അവര്‍ മനോഹരമായി കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.' അമൃത പറഞ്ഞു.
അമ്മയ്ക്ക് നാട്ടില്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ഉണ്ടെങ്കിലും അമൃതക്ക്, ഒരു സൈക്കിള്‍ പോലും ഓടിക്കാന്‍ അറിയില്ല. കുടുംബവിളക്കിലേക്ക് വരുന്നതിന് മുന്നേയായി, ഡ്രൈവിംഗ് പഠിക്കാനായി അമ്മയുടെ അടുത്തേക്ക് ചെന്നെങ്കിലും, ചുറ്റിവും കുത്തി നിര്‍ത്തിയ കമ്പികളൊക്കെ ഒടിച്ച് പഠനം അങ്ങ് നിര്‍ത്തി. ആനന്ദ്, പറയുമ്പോള്‍ അത് വളരെ സത്യമാണെന്ന് അമൃതയും ശരിവയ്ക്കുന്നുണ്ട്.
അഭിമുഖം മുഴുവനായും കാണാം.