Amrutha nair : ആറ്റുകാലമ്മയ്ക്ക് നിറകണ്ണുകളോടെ പൊങ്കാലയര്‍പ്പിച്ച് 'കുടുംബവിളക്ക് ശീതള്‍'
ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയാണ് അമൃത സ്‌ക്രീനിലേക്കെത്തുന്നത്. ശേഷം മറ്റ് ഷോകളിലും, പിന്നീട് കുടുംബവിളക്കിലേക്കും എത്തുകയായിരുന്നു.
ജനപ്രിയ ഏഷ്യാനെറ്റ് പരമ്പരയായ "കുടുംബവിളക്കില്‍' (Kudumbavilakku) ശീതളായെത്തി മലയാളിക്ക് പ്രിയങ്കരിയായ നടിയാണ് അമൃത (Amrutha Nair). മുന്നേയും പരമ്പരകളിലും മറ്റ് ഷോകളിലും എത്തിയിരുന്നെങ്കിലും അമൃതയെ മലയാളികള്‍ക്കിടയില്‍ പ്രശസ്‍തയാക്കിയത് 'ശീതള്‍' എന്ന കഥാപാത്രം തന്നെയാണ്. എന്നാല്‍ പെട്ടന്നായിരുന്നു കുടുംബവിളക്ക് പരമ്പരയില്‍ നിന്നും അമൃത പിന്മാറിയത്. മറ്റൊരു ഷോയിലേക്ക് എത്താന്‍ വേണ്ടിയാണ് 'കുടുംബവിളക്ക്' ഉപേക്ഷിച്ചതെന്നായിരുന്നു അമൃത പറഞ്ഞത്. പരമ്പരയ്ക്കുശേഷം അമൃത ചില മിനിസ്‌ക്രീന്‍ ഷോകളിലും, ഹ്രസ്വ ചിത്രങ്ങളിലും, ഫോട്ടോഷൂട്ടുകളിലും മറ്റും പ്രത്യക്ഷപ്പെട്ടിരുന്നു. പരമ്പരയില്‍ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത ആരാധകരുമായി എല്ലാം വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ആറ്റുകാല്‍ പൊങ്കാലയുടെ വിശേഷങ്ങളും ചിത്രങ്ങളുമാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായിരുന്നതിനാല്‍ കഴിഞ്ഞ രണ്ടുവര്‍ഷം ആറ്റുകാല്‍ പൊങ്കാല (Attukal ponkala) ചടങ്ങിന് മാത്രമായിരുന്നു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഭാഗികമായി ഒഴിവാക്കി ഇത്തവണ ചെറിയ രീതിയില്‍ പൊങ്കാല നടത്തുകയായിരുന്നു. രണ്ട് വര്‍ഷം പൊങ്കാല ഇടാന്‍ കഴിയാത്തതിന്റെ സങ്കടവും ഇത്തവണ വീണ്ടും ഇടാന്‍ കഴിഞ്ഞതിന്റെ സന്തോഷവുമെല്ലാമായാണ് അമൃതയുടെ പോസ്റ്റ്. കാത്തിരിപ്പിനൊടുവില്‍ വീണ്ടും പൊങ്കാല എന്ന സന്തോഷത്തോടെ തുടങ്ങി, വരും വര്‍ഷങ്ങളില്‍ മറ്റ് തടസങ്ങളൊന്നുമില്ലാതെ ആറ്റുകാലമ്മയുടെ ഉത്സവം നടക്കട്ടെ എന്ന പ്രതീക്ഷയെടായിരുന്നു അമൃത കുറിപ്പ് അവസാനിപ്പിച്ചത്.
അമൃതയുടെ കുറിപ്പ് വായിക്കാം
നീണ്ട രണ്ട് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നോമ്പുനോറ്റ് ആറ്റുകാലമ്മയുടെ മുന്നില്‍ ഇതാ വീണ്ടും. വ്രതം നോറ്റു കാത്തിരുന്നു പ്രാര്‍ത്തനകളോടെ സര്‍വ്വം അമ്മയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു പൊങ്കാല അര്‍പ്പിച്ചു. എല്ലാ വിഷമങ്ങളും മറന്ന് തൊഴുകയ്യോടെ അമ്മയ്ക്കു മുന്നില്‍ നില്‍ക്കുമ്പോള്‍ ഉള്ളിലെ സങ്കടങ്ങള്‍ എല്ലാം അമ്മയോട് പറഞ്ഞു പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാം മറന്നു ആ നടയില്‍ നില്‍ക്കുമ്പോള്‍ അതിലും വലിയ ഒരു സംതൃപ്‍തി വേറെ കിട്ടാനില്ല. മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ആറ്റുകാലമ്മയും ആറ്റുകാല്‍ പൊങ്കാലയും ഒരിക്കലും മറക്കാനാവാത്ത അനുഭൂതിയാണ്. ഇനിയും വരും വര്‍ഷങ്ങളിലും മുടങ്ങാതെ അമ്മയ്ക്കു മുന്നില്‍ പൊങ്കാല അര്‍പ്പിക്കാന്‍ സാധിക്കട്ടെ. ഇനി വീണ്ടും നീണ്ട ഒരു വര്‍ഷത്തെ കാത്തിരിപ്പ്.
ചിത്രങ്ങൾ കാണാം
'ഒരിടത്തൊരു രാജകുമാരി' (Oridathoru rajakumari) എന്ന പരമ്പരയിലൂടെയാണ് അമൃത സ്‌ക്രീനിലേക്കെത്തുന്നത്. ശേഷം മറ്റ് ഷോകളിലും, പിന്നീട് 'കുടുംബവിളക്കിലേക്കും' എത്തുകയായിരുന്നു. 'കുടുംബവിളക്കി'ലെ പ്രധാന കഥാപാത്രമായ സുമിത്രയുടെ ഇളയ മകള്‍ ശീതളായാണ് അമൃത 'കുടുംബവിളക്കി'ല്‍ എത്തിയിരുന്നത്. നല്ല അഭിപ്രായത്തോടെ മുന്നേറുമ്പോളാണ്, താന്‍ സന്തോഷത്തോടെ തന്നെ 'കുടുംബവിളക്കി'ല്‍ നിന്നും പിന്മാറുകയാണെന്ന് അമൃത അറിയിച്ചത്. നല്ലൊരു ഷോ കിട്ടിയതിനാലാണ് താന്‍ കുടുംബവിളക്കില്‍ നിന്നും പിന്മാറിയതെന്നും, പിന്മാറാന്‍ അല്ല ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്‍ രണ്ട് പ്രോഗ്രാമിന്റേയും തമ്മിലുള്ള ഷെഡ്യൂള്‍ പ്രശ്‌നങ്ങളാണ് പിന്മാറാന്‍ കാരണമെന്നുമാണ് അമൃത കുടുംബവിളക്ക് ഉപേക്ഷിക്കുമ്പോള്‍ പറഞ്ഞിരുന്നത്. സീ കേരളം ചാനലിലെ കാര്‍ത്തികദീപം പരമ്പരയിലൂടെ മലയാളിക്ക് സുപരിചിതയായ ശ്രീലക്ഷ്മിയാണ് ഇപ്പോള്‍ 'കുടുംബവിളക്കില്‍' ശീതളായെത്തുന്നത്.