'കുടുംബവിളക്ക് റീലോഡഡ് പങ്കുവച്ച് ഏഷ്യാനെറ്റ്' : അന്തംവിട്ട് പ്രേക്ഷകര്‍
ഭര്‍ത്താവ് ഉപേക്ഷിച്ചശേഷം, വീട്ടിലെ ചിലരുടെ താങ്ങുമാത്രംകൊണ്ട് ആര്‍ക്കും ഉത്തേജനമായി മാറുന്ന വളര്‍ച്ചയായിരുന്നു സുമിത്രയുടേത്. കഥാപാത്രങ്ങളേറെയും മാറിമറിഞ്ഞ് വന്നാലും, കഥയുടെ അടിത്തറയും, സുമിത്ര എന്ന കഥാപാത്രത്തിന്റെ അഭിനയവും കൊണ്ടാണ് പരമ്പര ഇത്രനാളും പിടിച്ചുനിന്നത്.
തിരുവനന്തപുരം: മലയാളം മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയാണ് കുടുംബവിളക്ക്. വീട്ടമ്മയായി ഒതുങ്ങിക്കൂടിയിരുന്ന സുമിത്ര എന്ന കഥാപാത്രത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയുടെ കഥയാണ് കുടുംബവിളക്ക് പറയുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചശേഷം, വീട്ടിലെ ചിലരുടെ താങ്ങുമാത്രംകൊണ്ട് ആര്‍ക്കും ഉത്തേജനമായി മാറുന്ന വളര്‍ച്ചയായിരുന്നു സുമിത്രയുടേത്. കഥാപാത്രങ്ങളേറെയും മാറിമറിഞ്ഞ് വന്നാലും, കഥയുടെ അടിത്തറയും, സുമിത്ര എന്ന കഥാപാത്രത്തിന്റെ അഭിനയവും കൊണ്ടാണ് പരമ്പര ഇത്രനാളും പിടിച്ചുനിന്നത്. നിലവില്‍ ഏറ്റവും പ്രേക്ഷകപ്രിയമുള്ള മലയാള പരമ്പരയാണ് കുടുംബവിളക്ക് എന്നുവേണം പറയാന്‍.
കുടുംബവിളക്ക് പരമ്പര തുടങ്ങുമ്പോള്‍ തന്നെ, സുമിത്രയ്ക്കും ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനുമിടയിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജോലിസ്ഥലത്തെ വേദികയുമായി സിദ്ധാര്‍ത്ഥ് അടുത്തതായിരുന്നു പ്രശ്‌നങ്ങളുടെ കാരണം. കിട്ടുന്ന അവസരത്തിലെല്ലാം സുമിത്രയെ അപമാനിക്കാനും സിദ്ധാര്‍ത്ഥ് ശ്രമിച്ചിരുന്നു. എപ്പിസോഡുകള്‍ ഏറെ കഴിഞ്ഞതോടെ, മുന്നേയുള്ള പാവത്തം നിറഞ്ഞ, ഒട്ടും ബോള്‍ഡല്ലാത്ത സുമിത്രയെ പ്രേക്ഷകരില്‍ ഭൂരിഭാഗവും മറന്നിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് പരമ്പരയുടെ ആദ്യ എപ്പിസോഡുകള്‍ മുതല്‍ക്കേയുള്ള ഹൈലൈറ്റ് മൊമന്റുകള്‍ ഏഷ്യാനെറ്റ് യൂട്യൂബിലൂടെ പങ്കുവയ്ക്കാന്‍ തുടങ്ങുന്നത്. അതുകണ്ട് അന്തം വിട്ടിരിക്കുകയാണ് പ്രേക്ഷകര്‍. എത്ര മോശം അവസ്ഥയിലൂടെയെല്ലാമാണ് സുമിത്ര കടന്നുപോയതെന്ന് പ്രേക്ഷകരെ ഓര്‍മ്മപ്പെടുത്താന്‍ ഹൈലൈറ്റിന് കഴിയുന്നുണ്ട്.
സുമിത്രയുടെ മകളായ ശീതളിന്റെ സ്‌ക്കൂളില്‍ 'മോംസ് ഡേ' സെലബ്രേഷന്റെ ഭാഗമായി നടക്കുന്ന പ്രേഗ്രാമിലേക്ക് സുമിത്ര കുക്കിംഗുമായി എത്തുന്നതും, എല്ലാവരുടേയും പ്രശംസ കിട്ടിയെങ്കിലും, സിദ്ധാര്‍ത്ഥും വേദികയുമടക്കമുള്ളവര്‍ സുമിത്രയെ അപമാനിക്കുന്നതെല്ലാമായിരുന്നു കുടുംബവിളക്കിന്റെ തുടക്കം. പഴയ സുമിത്രയേയും, ഇപ്പോളില്ലാത്ത പഴയ വേദികയേയുമെല്ലാം ഹൈലൈറ്റുകളില്‍ കാണാം. കൂടാതെ ഇന്ന് പരമ്പരയില്‍ കഥാപാത്രങ്ങള്‍ തുടരുന്നെങ്കിലും, ആളുകള്‍ മാറിയ പലരേയും പഴയ എപ്പിസോഡുകളില്‍ കണ്ടതിന്റെ എക്‌സൈന്റ്‌മെന്‌റും പലരും കമന്റായി പറയുന്നുണ്ട്.
കൂടാതെ കഥയിലെ ചില പൊരുത്തക്കേടുകളും പ്രേക്ഷകര്‍ ഉന്നയിക്കുന്നുണ്ട്. ശീതളിന്റെ സ്‌ക്കൂള്‍ പ്രിന്‍സിപ്പാളിനെ കാണാനായി സുമിത്ര എത്തുന്നത് പരമ്പരയുടെ രണ്ടാമത്തെ എപ്പിസോഡിലാണ്. അന്ന് പ്രിന്‍സിപ്പാളിനോട് ഇംഗ്ലീഷില്‍ രണ്ടക്ഷരം തികച്ച് പറയാനോ, പ്രിന്‍സിപ്പാള്‍ പറയുന്നത് ശരിക്ക് മനസ്സിലാക്കാനോ സുമിത്രയ്ക്ക് സാധിക്കുന്നില്ല. എന്നാല്‍ നിലവിലെ കഥയില്‍ സുമിത്ര വിവാഹം കഴിച്ചിരിക്കുന്നത്, തന്റെ കൊളേജ്‌മേറ്റായ രോഹിത്തിനെയാണ്. ആദ്യമെല്ലാം സുമിത്രയെ വിദ്യഭ്യാസമില്ലാത്ത ഓൃരാളായി ചിത്രീകരിച്ചെന്നും, ഇപ്പോള്‍ പെട്ടന്ന് കൂടുതല്‍ ക്വാളിഫിക്കേഷന്‍ വന്നല്ലോ, എന്നെല്ലാമാണ് ചിലര്‍ കമന്റായി പറയുന്നത്.
കേരളത്തില്‍ കിംഗായി ഷാരൂഖ്: കേരളത്തിലും റിലീസ് ദിവസം തീര്‍ത്തത് റെക്കോഡ്, നേടിയ കോടി കണക്ക് ഇങ്ങനെ.!