ക്ഷേത്രത്തില്‍ പോയിമടങ്ങുന്ന 'ശീതള്‍'; ചിത്രങ്ങള്‍ പങ്കുവച്ച് അമൃത നായര്‍
സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ ആരാധകശ്രദ്ധ നേടാറുണ്ട്.
മിനിസ്‌ക്രീനിലെ ജനപ്രിയ പരമ്പരയായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക്. കൗതുകമുണര്‍ത്തുന്ന പാത്രസൃഷ്‍ടികളും മികച്ച പ്രകടനങ്ങളുമുള്ള പരമ്പരയില്‍ കേന്ദ്രകഥാപാത്രമായ സുമിത്രയെ അവതരിപ്പിക്കുന്നത് തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീര വസുദേവ് ആണ്. 'സ്റ്റാര്‍ മാജിക്കി'ലൂടെയും 'ഒരിടത്തൊരു രാജകുമാരി' എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ 'ശീതളാ'യെത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പലപ്പോഴും പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകള്‍ ആരാധകശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ തന്‍റെ നാടന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് അമൃത.
ക്ഷേത്രത്തില്‍ പോയിവരുന്ന ചിത്രങ്ങളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചുവന്ന നിറത്തിലുള്ള മനോഹരമായ ചുരിദാര്‍ ആണു വേഷം. ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്‍റുകളുമായി എത്തുന്നത്. ഒട്ടേറെ വസ്ത്രാലയങ്ങളുടെ ഓണ്‍ലൈന്‍ പരസ്യങ്ങളുടെ ഫോട്ടോഷൂട്ടുകളില്‍ അമൃത എത്താറുണ്ട്.