'ആതിരയുടെ കുഞ്ഞു രാജകുമാരൻ'; വിശേഷങ്ങൾക്കൊപ്പം ചിത്രം പങ്കുവച്ച് താരം
കഴിഞ്ഞ ആഴ്‍ചയാണ് 'കുടുംബവിളക്ക്' (Kudumbavilakku Serial) സീരിയൽ താരം ആതിര മാധവ് (Athira Madhav) അമ്മയായ വിവരം പുറത്തുവന്നത്. ആതിര പറയുന്നതിന് മുമ്പ് തന്നെ സുഹൃത്തും നടിയുമായ അമൃതയായിരുന്നു സന്തോഷം പുറം ലോകത്തെ അറിയിച്ചത്.
കഴിഞ്ഞ ആഴ്‍ചയാണ് 'കുടുംബവിളക്ക്' (Kudumbavilakku Serial) സീരിയൽ താരം ആതിര മാധവ് (Athira Madhav) അമ്മയായ വിവരം പുറത്തുവന്നത്. ആതിര പറയുന്നതിന് മുമ്പ് തന്നെ സുഹൃത്തും നടിയുമായ അമൃതയായിരുന്നു സന്തോഷം പുറം ലോകത്തെ അറിയിച്ചത്. ആൺകുഞ്ഞ് ആണെന്നും എന്റെ മരുമകൻ എത്തിയെന്നുമൊക്കെയായിരുന്നു രസകരമായി അമൃത അറിയിച്ചത്. ആദ്യമായി കുഞ്ഞിന്റെ മുഖം കാണിച്ച് എത്തിയിരിക്കുകയാണ് ആതിര. തന്റെ ഏറെ പ്രിയപ്പെട്ട ആരാധകർക്കായി അടുത്തിടെയാണ് താരം ഇൻസ്റ്റഗ്രാമിൽ ചിത്ര പങ്കുവച്ചത്. ഏപ്രിൽ നാലിന് ആയിരുന്നു കുഞ്ഞിന്റെ ജനനം. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി എന്നാണ് താരം കുറിച്ചിരിക്കുന്നത്.
'കുടുംബവിളക്ക്' എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് മലയാളികള്‍ക്ക് ആതിര പ്രിയങ്കരിയാകുന്നത് . പരമ്പരയിലെ പേര് 'ഡോക്ടര്‍ അനന്യ' എന്നായിരുന്നതിനാല്‍ പലര്‍ക്കും അതാണ് കൂടുതല്‍ പരിചയം. തിരുവനന്തപുരം സ്വദേശിനിയായി ആതിര, മുന്നേയും ചില പരമ്പരകളില്‍ എത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ പ്രശസ്‍തയാകുന്നത് 'കുടുംബവിളക്കി'ലെ 'അനന്യ'യായാണ്. അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു.
മനോഹരമായ കഥാപാത്രത്തെ ഗംഭീരമായി ചെയ്യുന്നതിനിടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. ഗര്‍ഭിണിയായതോടെയായിരുന്നു പുതിയ താരത്തിന് കഥാപാത്രത്തെ കൈമാറി ആതിര പരമ്പര വിട്ടത്. പരമ്പരയില്‍ നിന്ന് മാറിയെങ്കിലും തന്റെ യൂട്യൂബ് ചാനലില്‍ ആതിര സജീവമായിരുന്നു. ഗർഭകാല വിശേഷങ്ങളെല്ലാം ഇടയ്ക്കിടെ താരം പങ്കുവയ്ക്കാറുണ്ടായിരുന്നു.
എട്ടാം മാസത്തിലെ വളക്കാപ്പ്
എട്ടാം മാസത്തില്‍ എത്തി നില്‍ക്കുന്ന താരത്തിന്റെ വളക്കാപ്പ് ചടങ്ങുകളുടെ വിശേഷവും താരം പങ്കുവച്ചിരുന്നു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരുമായി താരം പങ്കുവെച്ചിരുന്നത്. ഒപ്പം ഏറെ വൈകാരികമായ ഒരു കുറിപ്പുമുണ്ടായിരുന്നു. ഇതിനെല്ലാം പുറമെ കിടിലൻ ഡാൻസ് വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. ഞാന്‍ അമ്മയാവാന്‍ ഒരുങ്ങുന്നതിനാല്‍ ഈ വനിതാ ദിനം എനിക്ക് ഏറെ സ്‌പെഷ്യല്‍ സന്തോഷാണ്. സ്വന്തമായി ഒരിടം കെട്ടിപ്പടുക്കുന്നതിനും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനും, പരിപാലിക്കുന്നതിനും നമ്മൾ നേരിടുന്ന തടസ്സങ്ങള്‍ വളരെ വലുതാണ്. നാമെല്ലാവരും എപ്പോഴും ശക്തരാവണം. എപ്പോഴും അങ്ങനെ തന്നെയായിരിക്കാന്‍ ശ്രദ്ധിക്കുകയും വേണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തിളങ്ങുക, നക്ഷത്രങ്ങളെല്ലാം ഒന്നിക്കട്ടെ എന്നുമായിരുന്നു അന്ന് താരം കുറിച്ചത്.
വിവാഹം
രണ്ട് വര്‍ഷം മുന്നേയായിരുന്നു ആതിരയുടെ വിവാഹം. എന്‍ജിനിയറായ ആതിര വിവാഹം കഴിച്ചതും തന്റെ അതേ മേഖലയിലുള്ള രാജീവ് മേനോനെയാണ്. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആതിരയുടെ വിവാഹം. രാജീവിന്റെ കൂടെയുള്ള ആളാണ് ആദ്യം തന്നെ പ്രണയിക്കാന്‍ ശ്രമിച്ചതെന്നും, അക്കാലത്ത് അവര്‍ തന്നെ വിളിച്ചിരുന്നത് സ്‌കെച്ച് എന്നായിരുന്നു എന്നെല്ലാം മുന്നേതന്നെ ആതിര പറഞ്ഞിട്ടുണ്ട്.