'കാന്താ ഞാനും വരാം'; മലയാളി ഭാര്യയ്ക്ക് വേദിയില്‍ സര്‍പ്രൈസുമായി കിച്ച സുദീപ്, ഏറ്റെടുത്ത് ആരാധകര്‍: വീഡിയോ

കന്നഡ ടെലിവിഷന്‍ ഷോയിലാണ് കിച്ച സുദീപ് ഭാര്യയ്ക്കുവേണ്ടി മലയാളത്തില്‍ ഗാനം ആലപിച്ചത്.

kichcha sudeep sings malayalam song in front of his malayalee wife priya sudeep in sa re ga ma pa kannada

കന്നഡ സിനിമയില്‍ ഏറെ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് കിച്ച സുദീപ്. തെന്നിന്ത്യന്‍ സിനിമകളുടെ പാന്‍ ഇന്ത്യന്‍ കാലത്ത് കിച്ച സുദീപിന്‍റെ പുതിയ ചിത്രങ്ങള്‍ക്ക് കേരളത്തിലും മികച്ച റിലീസ് ലഭിക്കാറുണ്ട്. ഇപ്പോഴിതാ കിച്ച സുദീപ് ഒരു വേദിയില്‍ ഗാനം ആലപിക്കുന്ന വീഡിയോ മലയാളികള്‍ക്കിടയിലും ശ്രദ്ധ നേടുകയാണ്. കാരണം മലയാളത്തിലെ ഒരു പ്രശസ്ത ഗാനമാണ് അദ്ദേഹം പാടുന്നത്.

കന്നഡ ടെലിവിഷനിലെ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കന്നഡയില്‍ അതിഥിയായി എത്തിയപ്പോഴാണ് കിച്ച സുദീപ് ഭാര്യയ്ക്കുവേണ്ടി മലയാളത്തില്‍ ഗാനം ആലപിച്ചത്. കാന്താ ഞാനും വരാം എന്ന പാട്ടാണ് നല്ല മലയാളത്തിലും അതേ ഈണത്തിലും സുദീപ് പാടിയത്. ഇത് കണ്ട് ആശ്ചര്യത്തോടെ ഇരിക്കുന്ന ഭാര്യയുടെ മുഖഭാവങ്ങളും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സീ കന്നഡ ചാനലിലാണ് സരിഗമപ കന്നഡ എന്ന ഷോ. കിച്ച സുദീപിന്‍റെ ഭാര്യ പ്രിയ സുദീപ് മലയാളിയാണ്. 2001 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ഇവര്‍ക്ക് സാന്‍വി എന്ന ഒരു മകള്‍ ഉണ്ട്.

 

അതേസമയം മാക്സ് ആണ് കിച്ച സുദീപിന്‍റെ ഏറ്റവും പുതിയ റിലീസ്. വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. വരലക്ഷ്മി ശരത്കുമാര്‍, സുനില്‍, ഇളവരശ്, ഉഗ്രം മഞ്ജു, സംയുക്ത ഹൊര്‍നാഡ്, ശരത് ലോഹിതാശ്വ, വംശി കൃഷ്ണ, ആടുകളം നരേന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ചിത്രം നടത്തുന്നത്. 

ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios