'ക്രിസ്ത്യൻ വികാരത്തെ വ്രണപ്പെടുത്തി' ഹര്‍ജിയില്‍ കരീന കപൂറിന് ഹൈക്കോടതി നോട്ടീസ്

അഭിഭാഷകൻ ക്രിസ്റ്റഫർ ആന്‍റണിയുടെ ഹർജിയിൽ മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയയുടെ സിംഗിൾ ജഡ്ജി ബെഞ്ചാണ് നോട്ടീസ് അയച്ചത്. 

Kareena Kapoor gets notice from Madhya Pradesh High Court for using Bible in her pregnancy memoir title vvk

ഭോപ്പാല്‍: മാതൃത്വത്തെക്കുറിച്ചും ഗർഭധാരണത്തെക്കുറിച്ചും എന്നും തുറന്ന് സംസാരിക്കാറുള്ള ബോളിവുഡ് നടിയാണ് കരീന കപൂര്‍. സ്ത്രീകളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തുറന്ന സംഭാഷണങ്ങള്‍ എന്നും ടോക് ഷോകളില്‍ കരീന പ്രോത്സാഹിപ്പിക്കാറുണ്ട്.  ഇത്തരത്തില്‍ കരീന എഴുതിയ പുസ്തകമാണ് പ്രെഗ്നൻസി ബൈബിൾ: ദി അൾട്ടിമേറ്റ് മാനുവൽ ഫോർ മാംസ്-ടു-ബി എന്നത്.

ഗര്‍ഭകാലത്തെ നടിയുടെ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. 2021 ലാണ് ഈ പുസ്തകം ഇറങ്ങിയത്. ഇപ്പോള്‍ ഈ പുസ്തകത്തിന്‍റെ പേരില്‍ 'ബൈബിൾ' എന്ന വാക്ക് ഉപയോഗിച്ചതിന് കരീനയ്ക്ക് നിയമപരമായ നോട്ടീസ് ലഭിച്ചതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

കരീനയ്ക്കും പുസ്തക പ്രസാധകര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ക്രിസ്റ്റഫർ ആന്‍റണിയുടെ ഹർജിയിൽ മധ്യപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയയുടെ സിംഗിൾ ജഡ്ജി ബെഞ്ചാണ് നോട്ടീസ് അയച്ചത്. 

ഓർമ്മക്കുറിപ്പുകള്‍ക്ക് 'ബൈബിൾ' എന്ന പദം ഉപയോഗിച്ചതിന് പിന്നിലെ കാരണം സംബന്ധിച്ച് നടി വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പുസ്തക വിൽപന നിരോധിക്കണമെന്ന് ഹർജിക്കാരൻ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രസാധകർക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കരീനയുടെ പുസ്തകത്തിന്‍റെ തലക്കെട്ടിൽ ‘ബൈബിൾ’ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ജബൽപൂരിലെ സാമൂഹിക പ്രവർത്തകൻ ക്രിസ്റ്റഫർ ആന്‍റണിയുടെ ഹര്‍ജിയിലെ ആരോപണം. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ.

കരീന കപൂർ ഖാന്‍റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും ഹര്‍ജിയില്‍. 2021-ൽ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ, കരീനയുടെ ഗർഭകാല യാത്രയെക്കുറിച്ചും ഗർഭിണികൾക്കുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണ് നിറയുന്നത്. കരീനയ്‌ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസ് വിസമ്മതിച്ചതിനെ തുടർന്നാണ് ഹരജിക്കാരൻ കരീനയ്‌ക്കെതിരെ പരാതിയുമായി കീഴ്കോടതിയില്‍ എത്തിയിരുന്നു. 

ശീർഷകത്തിൽ "ബൈബിൾ" എന്ന പദം ഉപയോഗിക്കുന്നത് എങ്ങനെ കുറ്റകരമാകും എന്ന് ചോദിച്ച് അഡീഷണൽ സെഷൻസ് കോടതി അദ്ദേഹത്തിന്‍റെ ഹർജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഇദ്ദേഹം ഹൈക്കോടതിയില്‍ എത്തിയത്. 

ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച് 'മഞ്ഞുമ്മല്‍ ബോയ്സില്‍' തീര്‍ന്ന വിസ്മയം വെളിപ്പെടുത്തി സംവിധായകന്‍

എന്‍റെ കാമുകി ബിപാഷയെ ജോണ്‍ എബ്രഹാം തട്ടിയെടുത്തുവെന്ന് വരെ കേട്ടു: ഡിനോ മോറിയ

Latest Videos
Follow Us:
Download App:
  • android
  • ios