'ഒന്ന് സെറ്റിലാകണ്ടെ': ആമിര്‍ ഖാനോട് ചോദ്യവുമായി കപില്‍ ശര്‍മ്മ
തന്റെ സമീപകാല ചിത്രങ്ങളുടെ വന്‍ പരാജയങ്ങളും, എന്തുകൊണ്ട് അവാര്‍ഡ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല തുടങ്ങിയ കാര്യങ്ങളും ആമിര്‍ ഈ പരിപാടിയില്‍ വിശദീകരിക്കുന്നുണ്ട്
മുംബൈ: ആമിർ ഖാനോട് മൂന്നാം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെ എന്ന് നേരിട്ടല്ലാതെ ചോദിച്ച് കപില്‍ ശര്‍മ്മ. നെറ്റ്ഫ്ലിക്സിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ ഷോ കപിലില്‍ അതിഥിയായി എത്തിയപ്പോഴാണ് ഈ ചോദ്യം മി പെർഫെക്ഷനിസ്റ്റ് എന്ന് അറിയപ്പെടുന്ന ആമിര്‍ നേരിട്ടത്. ഒന്ന് സെറ്റിലാകേണ്ടെ എന്നാണ് കപില്‍ ചോദിച്ചത്. ശനിയാഴ്ച സ്ട്രീം ചെയ്യുന്ന പരിപാടിയുടെ പ്രമോ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.
കിരണ്‍ റാവുമായുള്ള വിവാഹ ബന്ധം അടുത്തിടെയാണ് ആമിര്‍ വേര്‍പ്പെടുത്തിയത്. എന്നാല്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളായി തുടരും എന്ന് ഇരുവരും അറിയിച്ചിരുന്നു. വളരെക്കാലത്തിന് ശേഷമാണ് ആമിര്‍ ഒരു ഷോയില്‍ പങ്കെടുക്കുന്നത്. രസകരമായ പല അനുഭവങ്ങളും ആമിര്‍ അവതരിപ്പിക്കുന്നുണ്ട് കപില്‍ ഷോയില്‍ എന്നാണ് സൂചന.
തന്റെ സമീപകാല ചിത്രങ്ങളുടെ വന്‍ പരാജയങ്ങളും, എന്തുകൊണ്ട് അവാര്‍ഡ് പരിപാടികളില്‍ പങ്കെടുക്കുന്നില്ല തുടങ്ങിയ കാര്യങ്ങളും ആമിര്‍ ഈ പരിപാടിയില്‍ വിശദീകരിക്കുന്നുണ്ട് എന്നാണ് വിവരം. ഷോയിലെ ഹോസ്റ്റായ അർച്ചന പുരൺ സിംഗ് എന്തുകൊണ്ടാണ് അവാര്‍ഡ് ഷോകളില്‍ പങ്കെടുക്കാത്തത് എന്ന ചോദ്യത്തിന്. സമയം വളരെ വിലപ്പെട്ടതാണ്, അതിനാൽ നിങ്ങൾ അത് വിവേകത്തോടെ വിനിയോഗിക്കണം എന്നായിരുന്നു ആമിറിന്റെ മറുപടി.
തന്റെ അവസാന രണ്ട് ചിത്രങ്ങള്‍ പരാജയമായിരുന്നുവെന്ന് ആമിര്‍ സമ്മതിക്കുന്നതും പ്രമോയില്‍ ഉണ്ട്. പ്രമോയുടെ അവസാനമാണ് ഒന്ന് സെറ്റില്‍ ചെയ്യണ്ടെ എന്നാണ് കപില്‍ ശര്‍മ്മ ആമിറിനോട് ചോദിക്കുന്നത്. എന്നാല്‍ ഇതിന് ആമിര്‍ നല്കുന്ന ഉത്തരം എന്തെന്നെന്ന് അറിയാന്‍ ശനിയാഴ്ച വരെ കാത്തിരിക്കണം.
സിനിമ കാണുന്നതിനേക്കാൾ ഒരുപാട് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ചെയ്യാനുണ്ട്: പ്രേക്ഷകരോട് ഫഹദ്