20.7 കോടി രൂപയ്ക്ക് വാങ്ങിയ വിവാദ ബംഗ്ലാവ് കങ്കണ വിറ്റത് ഞെട്ടിക്കുന്ന തുകയ്ക്ക്; കാരണം ഇതാണ് !

ബോളിവുഡ് താരം കങ്കണ റണൗട്ട് മുംബൈയിലെ തന്‍റെ ബംഗ്ലാവ് വിറ്റു. 2017 ൽ 20.7 കോടി രൂപയ്ക്ക് വാങ്ങിയ ബംഗ്ലാവ് വിറ്റു

Kangana Ranaut Sells Her Controversial Bungalow in mumbai for good price Amid Emergency Row

മുംബൈ: കങ്കണ റണൗട്ട് മുംബൈ ബാന്ദ്രയിലെ പാലി ഹില്ലിലുള്ള തന്‍റെ ബംഗ്ലാവ് വിറ്റു. സാപ്‌കിയുടെ റിപ്പോർട്ട് പ്രകാരം മുന്‍പ് വിവാദമായ ബംഗ്ലാവ് 32 കോടി രൂപയ്ക്കാണ് നടി വിറ്റത്. 2017 സെപ്തംബറിൽ കങ്കണ 20.7 കോടി രൂപയ്ക്കാണ് ഈ ബംഗ്ലാവ് വാങ്ങിയത് എന്നാണ് വിവരം. 2022 ഡിസംബറിൽ ഈ വസ്തുവിന്മേൽ ഐസിഐസിഐ ബാങ്കിൽ നിന്ന് 27 കോടി രൂപ കങ്കണ വായ്പയെടുത്തിരുന്നു. 

ബംഗ്ലാവ് കങ്കണയുടെ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ മണികർണിക ഫിലിംസിന്‍റെ ഓഫീസായി ഉപയോഗിച്ചു വരുകയായിരുന്നു.  കഴിഞ്ഞ മാസം, കോഡ് എസ്റ്റേറ്റ് എന്ന യൂട്യൂബ് പേജും ഒരു പ്രൊഡക്ഷൻ ഹൗസ് ഓഫീസ് വിൽപ്പനയ്‌ക്കുണ്ടെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ പങ്കിട്ടിരുന്നു. പ്രൊഡക്ഷൻ ഹൗസിന്‍റെ പേരോ ഉടമയുടെ പേരോ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ഇത് കങ്കണയുടെ ഓഫീസാണെന്ന സൂചന നല്‍കിയിരുന്നു. 

ഇത് കങ്കണയുടെതാണെന്ന് തുടര്‍ന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഈ കച്ചവടം നടന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആരാണ് വാങ്ങിയത് തുടങ്ങിയ വിവരങ്ങള്‍ പുറത്തുവരാനുണ്ട്. എന്തായാലും തന്‍റെ കടങ്ങള്‍ വീട്ടാനും. ഇപ്പോള്‍ എംപി എന്ന നിലയില്‍ ഹിമാചലിലെ മണ്ഡലത്തിലും ദില്ലിയിലും പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് മുംബൈയിലെ ബംഗ്ലാവ് കങ്കണ വിറ്റത് എന്നാണ് വാര്‍ത്ത. 

2020-ൽ ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്‍ കൈയ്യേറ്റം ആരോപിച്ചത് ഇതേ ബംഗ്ലാവിന്‍റെ പേരിലാണ്. 2020 സെപ്റ്റംബറിൽ, അനധികൃത നിർമാണം ചൂണ്ടിക്കാട്ടി ബാന്ദ്രയിലെ കങ്കണയുടെ ഓഫീസിന്‍റെ ഭാഗങ്ങൾ ബിഎംസി പൊളിച്ചുനീക്കിയിരുന്നു. 

സെപ്റ്റംബർ 9-ന് ബോംബെ ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിന് ശേഷം പൊളിക്കൽ ജോലികൾ നിർത്തി. ബിഎംസിക്കെതിരെ കങ്കണ കേസ് ഫയൽ ചെയ്യുകയും നഷ്ടപരിഹാരത്തിനായി ബിഎംസിയിൽ നിന്ന് 2 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു, എന്നാൽ 2023 മെയ് മാസത്തിൽ ഈ കേസ് കങ്കണ തന്നെ പിന്‍വലിക്കുകയായിരുന്നു. 

കങ്കണ തന്‍റെ പുതിയ ചിത്രമായ എമർജൻസി റിലീസിനായി കാത്തിരിക്കുകയാണ്. സെപ്തംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തേണ്ടതായിരുന്നുവെങ്കിലും സെൻസർ ബോർഡിന്‍റെ സർട്ടിഫിക്കേഷന്‍ വൈകിയതിനാല്‍ ചിത്രം മാറ്റിവച്ചു. 

1975 ലെ അടിയന്തരാവസ്ഥയും, ഇന്ദിര ഗാന്ധിയുടെ ജീവിതവുമാണ് ചിത്രത്തിന്‍റെ കഥ. ഒപ്പം സിനിമയ്ക്കെതിരെ നിരവധി സിഖ് സംഘടനകൾ രംഗത്ത് എത്തിയിട്ടുണ്ട്. ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിയും (എസ്‌ജിപിസി) അഖൽ തഖ്തും സിനിമ ഉടൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ പുതിയ റിലീസ് തീയതി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് കങ്കണ. 

തീയറ്ററില്‍ അപ്രതീക്ഷിത വിജയം: മൂന്ന് മാസത്തിന് ശേഷം ഓണഘോഷ വേളയില്‍ ' തലവന്‍' ഒടിടിയിലേക്ക്

'ഇത് നിന്‍റെ അച്ഛന്‍റെ കളിയാണ്': 'ഗോട്ട്' വിജയ് സ്വന്തം മകന് നല്‍കിയ ഉപദേശമോ?

Latest Videos
Follow Us:
Download App:
  • android
  • ios