തന്‍റെ 'തേജസ്' ചിത്രത്തെ വെറുക്കുന്നവര്‍ എല്ലാം ദേശവിരുദ്ധരാണ്: കങ്കണ

ഷോയ്ക്ക് ശേഷം കങ്കണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിന്‍റെ നെഗറ്റീവ് റിവ്യൂകളെക്കുറിച്ച് പറയുന്നവരെയാണ് കങ്കണ സൂചിപ്പിച്ചത്. 
 

Kangana Ranaut Says People Hating On Her Film Tejas Are Anti National vvk

മുംബൈ: കങ്കണ പ്രധാന വേഷത്തില്‍ എത്തിയ തേജസ് ബോക്സോഫീസ് ദുരന്തമാണെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ബോക്സോഫീസില്‍ ആറ് ദിവസത്തില്‍ 5 കോടി രൂപയാണ് 60 കോടിയിലേറെ മുടക്കിയെടുത്ത കങ്കണയുടെ ചിത്രം ഇതുവരെ നേടിയത്. ചിത്രത്തിന്‍റെ ഒക്യൂപെന്‍സി പത്തിലും താഴെയായിരുന്നു. 

 നേരത്തെ മോശം റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ചത്. ഹിന്ദുസ്ഥാന്‍ ടൈംസ് റിവ്യൂവില്‍ കങ്കണ തന്‍റെ എക്സ് അക്കൌണ്ടില്‍ നടത്തുന്ന ട്വിറ്റുകള്‍ കോടികള്‍ മുടക്കി പടമായി പിടിച്ചതാണ് തേജസ് എന്നാണ് പറഞ്ഞിരിക്കുന്നത്. ഉറി പോലുള്ള ഒരു സിനിമയാണ് കങ്കണ ഉദ്ദേശിച്ചതെങ്കിലും അതിന്‍റെ 10 ശതമാനം പോലും എത്തിയില്ലെന്നാണ് ബോളിവുഡ് ബബിള്‍ റിവ്യൂ പറയുന്നത്. 

അതിനിടയില്‍ ചിത്രത്തിന്‍റെ പ്രത്യേക പ്രദര്‍ശനം കഴിഞ്ഞ ദിവസം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വേണ്ടി കങ്കണ സംഘടിപ്പിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തെ പിന്തുണയ്ക്കുന്ന ചിത്രം എന്നാണ് യോഗി ചിത്രത്തെക്കുറിച്ച് എക്സ് പോസ്റ്റ് ഇട്ടത്. തന്‍റെ ചിത്രം കണ്ട് യോഗി അവസാനം കണ്ണീര്‍ അണിഞ്ഞെന്ന് കങ്കണ തന്നെ ട്വീറ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. 

എന്നാല്‍ ഈ ഷോയ്ക്ക് ശേഷം കങ്കണ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തിന്‍റെ നെഗറ്റീവ് റിവ്യൂകളെക്കുറിച്ച് പറയുന്നവരെയാണ് കങ്കണ സൂചിപ്പിച്ചത്. 

തന്‍റെ സിനിമയെ വെറുക്കുന്നവര്‍ ദേശവിരുദ്ധരാണ് എന്ന് പറഞ്ഞ കങ്കണ. ഇത്തരക്കാര്‍ തന്റെ പരിശ്രമത്തെയും അത് നല്‍കുന്ന സന്ദേശവും അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കങ്കണ കുറ്റപ്പെടുത്തി. ദേശീയസ്നേഹമുള്ള ആരും തേജസിന്റെ പ്രാധാന്യം മനസ്സിലാക്കുമെന്നും, അത് കാണണമെന്നും കങ്കണ പറഞ്ഞു. 

തന്‍റെ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ  സംരക്ഷണം നല്‍കും എന്ന് ചിത്രം കണ്ട ശേഷം യുപി മുഖ്യമന്ത്രി യോഗി പറഞ്ഞതായും കങ്കണ പറഞ്ഞു. സ്കൂള്‍ കുട്ടികളും സ്ത്രീകളും ഇത് തീര്‍ച്ചയായും കാണേണ്ട ചിത്രമാണെന്ന് യോഗി പറഞ്ഞതായി കങ്കണ പറഞ്ഞു. 

അതേ സമയം അതേ സമയം ഇതുവരെയുള്ള തേജസിന്‍റെ ബോക്സ് ഓഫീസ് പ്രകടനം കൂടി പരിശോധിക്കുമ്പോള്‍ ചിത്രത്തിന്‍റെ ലൈഫ് ടൈം കളക്ഷന്‍ 10 കോടിക്ക് താഴെ അവസാനിക്കുമെന്നാണ്  സിനിമാലോകത്തിന്‍റെ വിലയിരുത്തല്‍. 

രാജ്യമൊട്ടാകെ ചിത്രത്തിന്‍റെ 50 ശതമാനത്തോളം ഷോകള്‍ പ്രേക്ഷകരുടെ കുറവ് മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഏറ്റവുമധികം പ്രേക്ഷകര്‍ എത്തേണ്ട ഞായറാഴ്ച പോലും തങ്ങള്‍ക്ക് ലഭിച്ചത് 100 പ്രേക്ഷകരെയാണെന്ന് മുംബൈയിലെ പ്രശസ്ത തിയറ്റര്‍ ആയ ഗെയ്റ്റി ഗാലക്സിയുടെ ഉടമ മനോജ് ദേശായി ബോളിവുഡ് ഹംഗാമയോട് പറഞ്ഞത്.

മലയാളത്തിന്‍റെ 'പടത്തലവന്‍റെ' ചരിത്ര കുതിപ്പ്: ഒടുവില്‍ ആ അവിസ്മരണീയ നേട്ടവും കണ്ണൂര്‍ സ്ക്വാഡിന്

ജൂനിയര്‍ എന്‍ടിആര്‍ ആ നേട്ടം നേടിയപ്പോള്‍, ആശങ്കയിലായ രാം ചരണ്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത.!
 

Latest Videos
Follow Us:
Download App:
  • android
  • ios