ട്വിറ്ററില്‍ പഠാന്‍ സംബന്ധിച്ച കങ്കണയുടെ പ്രസ്താവനയ്ക്ക്; കിടിലന്‍ മറുപടി നല്‍കി ഉര്‍ഫി; തര്‍ക്കം.!

നേരത്തെയും പഠാനെതിരെ കങ്കണ പറഞ്ഞിരുന്നു. പഠാന്‍ എന്ന ചിത്രത്തിന്‍റെ പേര് ഇന്ത്യന്‍ പഠാന്‍ എന്നാക്കണമെന്നാണ് അന്ന് കങ്കണ പറഞ്ഞത്. 

Kangana Ranaut's Tweet On Uniform Civil Code, Actor Uorfi Javed's Reply

മുംബൈ: പഠാന്‍ സിനിമയുമായി ബന്ധപ്പെട്ട് നടി കങ്കണ റണൗട്ട് നടത്തിയ ട്വീറ്റ് കഴിഞ്ഞ ദിവസം വിവാദമായിരുന്നു. നേരത്തെയും പഠാനെതിരെ കങ്കണ പറഞ്ഞിരുന്നു. പഠാന്‍ എന്ന ചിത്രത്തിന്‍റെ പേര് ഇന്ത്യന്‍ പഠാന്‍ എന്നാക്കണമെന്നാണ് അന്ന് കങ്കണ പറഞ്ഞത്. ഇപ്പോള്‍ പുതിയ ട്വീറ്റില്‍ ഇന്ത്യ എല്ലാ ഖാൻമാരെയും ചില സമയങ്ങളിൽ ഖാൻമാരെ മാത്രവും സ്നേഹിക്കുന്നു. കൂടാതെ മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ട്. അതിനാല്‍ തന്നെ ഇന്ത്യയില്‍ വിദ്വേഷമാണ്, ഫാസിസമാണ് എന്ന് ആരോപിക്കുന്നത് ശരിയല്ല. ഭാരതം പോലെ ഒരു രാജ്യം ലോകത്ത് എവിടെയും ഇല്ല - ട്വീറ്റില്‍ കങ്കണ പറയുന്നു. 

പ്രിയ ഗുപ്ത ഇട്ട ട്വീറ്റ് റീട്വീറ്റ് ചെയ്താണ് കങ്കണ ഈ കാര്യം പറഞ്ഞിരിക്കുന്നത്. ഷാരൂഖിനും ദീപികയ്ക്കും പഠാന്‍ സിനിമ വിജയത്തില്‍ അഭിനന്ദനം അറിയിച്ച് തുടങ്ങുന്ന ട്വീറ്റിനൊപ്പം. ഒരു തീയറ്ററില്‍ പഠാന്‍ ഗാനത്തില്‍ ആഘോഷം നടത്തുന്ന കാണികളുടെ വീഡിയോയും കാണാം. ഈ ട്വീറ്റില്‍ പഠാന്‍ ചില കാര്യങ്ങള്‍ തെളിയിച്ചുവെന്ന് പറയുന്നു.  ഹിന്ദുക്കളും മുസ്ലീംങ്ങളും ഷാരൂഖിനെ സ്നേഹിക്കുന്നു, നിരോധന ഭീഷണിയും വിവാദങ്ങളും ചിത്രത്തെ തളര്‍ത്തില്ല, ചിലപ്പോള്‍ ഗുണം ചെയ്യും, നല്ല സംഗീതം ചിലപ്പോള്‍ നന്നാകും, ഇന്ത്യ സൂപ്പര്‍ സെക്യൂലറാണ് -ഈ കാര്യങ്ങളാണ് പഠാന്‍ തെളിയിച്ചത് എന്നാണ് കങ്കണ റീട്വീറ്റ് ചെയ്ത ട്വീറ്റില്‍ പറയുന്നത്.

എന്നാല്‍ കങ്കണയുടെ വാദത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടിയും സോഷ്യല്‍ മീഡിയ താരവുമായ ഉര്‍ഫി ജാവേദ്.  ഫാഷൻ പരീക്ഷണങ്ങളുടെ പേരില്‍ നിരന്തരം വിമര്‍ശനം നേരിടുകയും വിവാദത്തിലാവുകയും ഭീഷണി വരെ നേരിടുകയും ചെയ്യുന്നൊരു ടെലിവിഷൻ താരമാണ് ഉര്‍ഫി ജാവേദ്. ബിഗ് ബോസ് എന്ന പ്രമുഖ ടിവി ഷോയിലൂടെയാണ് ഉര്‍ഫി ഏറെ പേര്‍ക്കും പരിചിതയായത്.

കങ്കണയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ഉര്‍ഫി എഴുതി, ഓ മൈ ഗോഷ്, എന്തൊരു വിഭജനമാണ് ഇത്. മുസ്ലീം നടന്‍, ഹിന്ദു നടന്‍. കലയെ മതം കൊണ്ട് വിഭജിക്കാന്‍ സാധിക്കില്ല. അവിടെ നടന്മാര്‍ മാത്രമേ ഉള്ളൂവെന്ന് ഉര്‍ഫി ട്വീറ്റില്‍ പറയുന്നു. കങ്കണയുടെ ട്വീറ്റിന് ലഭിച്ചതിന് സമാനമായ പ്രതികരണം ഉര്‍ഫിക്ക് ലഭിച്ചത്. 

എന്നാല്‍ വിട്ടുകൊടുക്കാന്‍ കങ്കണ തയ്യാറായില്ല. ഉര്‍ഫിക്ക് മറുപടിയുമായി താരം എത്തി. അത് ശരിയാണ് പ്രിയപ്പെട്ട ഉര്‍ഫി. എന്നാല്‍ ഒരു ഐഡിയല്‍ വേള്‍ഡില്‍ അല്ലാതെ അത് ശരിയാകില്ല. അല്ലെങ്കില്‍ യൂണിഫോം സിവില്‍ കോഡ് വരണം. എല്ലാവര്‍ക്കും യൂണിഫോം സിവില്‍കോഡിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെടാം. എന്താ അങ്ങനെയല്ലെ - കങ്കണ പറഞ്ഞു. 

എന്നാല്‍ കങ്കണയുടെ ഈ ട്വീറ്റിനെ വളരെ തമാശയോടെയാണ് ഉര്‍ഫി സമീപിച്ചത്. യൂണിഫോം എന്നെ സംബന്ധിച്ച് ഒരു മോശം ഐഡിയയാണ് മാഡം, ഞാന്‍ അറിയപ്പെടുന്നത് തന്നെ വസ്ത്രത്തിന്‍റെ പേരിലാണ് ഉര്‍ഫി മറുപടി നല്‍കി. എന്നാല്‍ ഉര്‍ഫിയുടെ ഈ പോസ്റ്റില്‍ ചിലര്‍ ഇതിനെതിരെ പ്രതിഷേധിച്ചപ്പോള്‍ താന്‍ സര്‍ക്കാസം നടത്തിയതാണെന്ന വിശദീകരണവുമായി ഉര്‍ഫി രംഗത്ത് എത്തി. 

എന്തായാലും ഉര്‍ഫി കങ്കണ സംവാദം ട്വിറ്ററില്‍ മാത്രം അല്ല സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. അടുത്തിടെ തനിക്ക് മുംബൈയില്‍ വാടകയ്ക്ക് സ്ഥലം കിട്ടുന്നില്ല എന്ന ഉര്‍ഫിയുടെ ട്വീറ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. 

വാടകയ്ക്ക് വീട് കിട്ടാന്‍ പാടുപെടുന്നു; തന്‍റെ പ്രതിസന്ധി വിവരിച്ച് ഉർഫി ജാവേദ്

ഉര്‍ഫി ജാവേദിനെതിരെ ബിജെപി സദാചാര പൊലീസാകുന്നു: ശിവസേന ഉദ്ധവ് വിഭാഗം

Latest Videos
Follow Us:
Download App:
  • android
  • ios