32 കോടി രൂപ ബംഗ്ലാവ് വിറ്റ കങ്കണ 3.81 കോടി രൂപയ്ക്ക് പുതിയ അതിഥിയെ വീട്ടിലെത്തിച്ചു; ആരതി ഉഴിഞ്ഞ് വരവേല്‍പ്പ്

സെപ്തംബറിൽ റിലീസ് ചെയ്യാനിരുന്ന കങ്കണയുടെ സംവിധാന സംരംഭം എമർജൻസി സർട്ടിഫിക്കേഷൻ പ്രശ്‌നങ്ങൾ കാരണം മാറ്റിവച്ചു. 

Kangana Ranaut Brings Home New Land Rover Car Worth Rs 3 Crore After Selling Mumbai Bungalow

മുംബൈ: കങ്കണ റണൗട്ട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം എമർജൻസിയുടെ റിലീസ് മുടങ്ങി കിടക്കുകയാണ്. സെപ്തംബര്‍ ആദ്യം റിലീസ് പ്രഖ്യാപിച്ച ചിത്രത്തിന്‍റെ സെന്‍സര്‍ ഇതുവരെ പൂര്‍ത്തിയാകാത്തതാണ് റിലീസ് നീളാന്‍ കാരണം. ഇന്ദിര ഗാന്ധിയായി ബിജെപി എംപി കൂടിയായ കങ്കണ എത്തുന്ന ചിത്രം ഇതിനകം വിവാദമായിട്ടുണ്ട്. 

ഇതിനിടയിലാണ് കങ്കണ മൂന്ന് കോടി രൂപ വിലമതിക്കുന്ന പുതിയ കാർ സ്വന്തമാക്കിയത് വാര്‍ത്തയായത്. അടുത്തിടെ മുംബൈയിലെ പാലി ഹില്ലിലുള്ള തന്‍റെ ബംഗ്ലാവ് 32 കോടി രൂപയ്ക്ക് കങ്കണ വിറ്റിരുന്നു. അതിന് പിന്നാലെയാണ് പുതിയ കാര്‍ കങ്കണ സ്വന്തമാക്കിയത്.

ലാൻഡ് റോവർ കാറാണ് കങ്കണ വാങ്ങിയത്. മുംബൈ വോര്‍ളിയിലെ മോദി മോട്ടേര്‍സില്‍ നിന്നാണ് കങ്കണ ഈ കാര്‍ വാങ്ങിയത്. മോദി മോട്ടോര്‍സിന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ കങ്കണ കാറിന്‍റെ കീ വാങ്ങുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ള എംബ്രോയ്ഡറി ചെയ്ത സൽവാർ കുർത്തയും നീല ദുപ്പട്ടയും ധരിച്ച കങ്കണ പുതിയ ആഡംബര കാറിന് മുന്നിൽ പോസ് ചെയ്യുന്നത് ചിത്രത്തില്‍ കാണുന്നുണ്ട്. 

Kangana Ranaut Brings Home New Land Rover Car Worth Rs 3 Crore After Selling Mumbai Bungalow

മറ്റ് ചിത്രങ്ങളിൽ കങ്കണ പുതിയ കാറിന് ആരതി ചെയ്യുന്നത് കാണാം. മറ്റൊരു ചിത്രത്തിൽ, കാറിന് മുന്നില്‍ കങ്കണ അനന്തരവൻ അശ്വത്ഥാമയ്ക്കൊപ്പം നില്‍ക്കുന്ന കാണാം. 5 സീറ്റുകളുള്ള ആഡംബര ലാൻഡ് റോവർ റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എൽഡബ്ല്യുബി കാറിന് മുംബൈയിൽ വില 3.81 കോടി രൂപയാണ്. 

ബോളിവുഡിലെ റാണിയായ കങ്കണ ബിഗ് സ്ക്രീന്‍ ഭരിക്കും പോലെ ഇനി പുതിയ വാഹനത്തില്‍ റോഡും ഭരിക്കും എന്നാണ് കാര്‍ ഡീലേര്‍സ് ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്. 

Kangana Ranaut Brings Home New Land Rover Car Worth Rs 3 Crore After Selling Mumbai Bungalow

ഈ മാസം ആദ്യം കങ്കണ മുംബൈയിലെ തന്‍റെ ബംഗ്ലാവ് വിറ്റിരുന്നു. ഈ കെട്ടിടം കങ്കണയുടെ പ്രൊഡക്ഷന്‍ കമ്പനിയായ മണികർണിക ഫിലിംസിന്‍റെ ഓഫീസായിരുന്നു. അവളുടെ സിനിമയായ എമർജൻസി സെപ്തംബർ 6 ന് റിലീസ് ചെയ്യാനിരുന്നെങ്കിലും സർട്ടിഫിക്കേഷൻ പ്രശ്‌നങ്ങൾ കാരണം അത് മാറ്റിവച്ചത്. 1975-ൽ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ കാലഘട്ടത്തെയാണ് സിനിമ പ്രധാനമായും പരാമര്‍ശിക്കുന്നത്. 

'പുഷ്പ സംവിധായകന് എല്ലാം അറിയാം': പോക്സോയില്‍ അകത്തായ ജാനി മാസ്റ്റര്‍ , ഒപ്പം ഭാര്യയുടെ വെളിപ്പെടുത്തല്‍ !

കുഞ്ഞുങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നവരോട് കൂടിയാണ് ചോദ്യം': പ്രതികരിച്ച് അശ്വതിയുടെ കുറിപ്പ് !

Latest Videos
Follow Us:
Download App:
  • android
  • ios