'കൈ പിടിച്ചേല്പിച്ചിട്ട് രണ്ട് വർഷം': ഐശ്വര്യയ്ക്ക് സ്പെഷ്യൽ വിവാഹ വാര്‍ഷിക ആശംസകൾ നേർന്ന് ജിഷിൻ
നടൻ ജിഷിൻ മോഹൻ പങ്കുവെച്ച വിവാഹ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ നടി ഐശ്വര്യ സുരേഷിന്റെയും ഭർത്താവ് വ്യാസിന്റെയും വിവാഹ വീഡിയോയാണ് ജിഷിൻ പങ്കുവെച്ചത്.
കൊച്ചി: മലയാള സീരിയൽ പ്രേമികൾക്ക് പരിചിതൻ ആണ് ജിഷിന് മോഹൻ. വെറൈറ്റി പോസ്റ്റുകൾ കൊണ്ടും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ മിക്ക സോഷ്യൽ മീഡിയ കുറിപ്പുകളും ശ്രദ്ധ നേടാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ റീലിന് ആണ് ഇപ്പോൾ ആരാധകർ കൈയ്യടിക്കുന്നത്.
രണ്ട് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ നടി ഐശ്വര്യ സുരേഷിന്റെയും ഭർത്താവ് വ്യാസിന്റെയും ഒപ്പമുള്ള വീഡിയോയാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. വിവാഹ ദിനത്തിൽ വധുവിനെ വരന്റെ കൈയിലേക്ക് ഏല്പിക്കുന്നതും താരം അവരെ അനുഗ്രഹിക്കുന്നതുമാണ് വീഡിയോ. കൈ പിടിച്ചേല്പിച്ചിട്ട് രണ്ട് വർഷം, വിവാഹ വാർഷികാശംസകൾ എന്നാണ് ക്യാപ്ഷനിൽ നടൻ നൽകിയിരിക്കുന്നത്. വീഡിയോയ്ക്ക് വ്യാസും ഐശ്വര്യയും പ്രതികരണമറിയിച്ചിട്ടുണ്ട്.
ജിഷിൻ റേറ്റിങ്ങിൽ മുന്നിൽ നില്കുന്നമിക്ക സീരിയലുകളിലും ഭാഗമാണ്. വില്ലൻ വേഷത്തിലൂടെ എത്തിയ ജിഷിൻ എന്ത് വേഷവും അനായാസേന ആണ് കൈകാര്യം ചെയ്യുന്നത്. മേഖലയിൽ ഉള്ളവരുമായും അടുത്ത ബന്ധം സൂക്ഷിക്കുന്ന ജിഷിൻ സൗഹൃദത്തിന് വലിയ വില കൊടുക്കുന്ന ആളാണ്. ഓട്ടോഗ്രാഫിലൂടെയാണ് ജിഷിൻ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്.
ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന സമയത്താണ് ജിഷിൻ അഭിനയരംഗത്തേക്ക് എത്തുന്നത്. അന്ന് കൈപിടിച്ചുകൊണ്ട് വരുന്നത് നടൻ രഞ്ജിത്ത് ആണ്. രഞ്ജിത്ത് ജിഷിന്റെ അടുത്ത സുഹൃത്തും. രഞ്ജിത്തിനെ കാണാന്‍ പോയ സമയത്ത് വല്ല ചാന്‍സുമുണ്ടോയെന്ന് ചോദിക്കുകയും അവസരം വന്നപ്പോൾ രഞ്ജിത്ത് വിളിക്കുകയും ആയിരുന്നു .
പിന്നീട വന്ന പ്രോജക്ടുകൾ എല്ലാം ചെയ്തു. കുക്കറി ഷോ ആയാലും ഡാന്‍സായാലും എന്ത് പറഞ്ഞാലും ഞാന്‍ ചെയ്യും എന്ന ആറ്റിട്യൂട് ആണ് താരത്തെ ഇന്ന് ഇവിടം വരെയും എത്തിച്ചത്. ഈ മേഖലയില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. സ്വന്തമായി കണ്ടന്റ് ചെയ്യാറുണ്ട്. എഡിറ്റിംഗൊക്കെ എനിക്കിഷ്ടമുള്ള കാര്യമാണ്, എന്നാണ് ജിഷിൻ മുമ്പ് പറഞ്ഞിട്ടുള്ളത്.
ധ്വനിയുടെ വിദ്യാലയ പ്രവേശനം; വീഡിയോ പങ്കുവച്ച് യുവയും മൃദുലയും
ദീപികയും രണ്‍വീറും മകളുടെ പേരും ചിത്രവും പുറത്തുവിട്ടു; ആ പേരിടാന്‍ കാരണം ഇതാണ് !