'ആ മൂല്യങ്ങളും പകർത്താനായില്ല, എന്നാല്‍ ചിലത് ഞാന്‍ സൂക്ഷിക്കുന്നു': ജിഷിൻ മോഹൻ

ജിഷിൻ മോഹൻ തന്റെ കർക്കശക്കാരനായ അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായി. 

jishin mohan about memories of his father

കൊച്ചി: മിക്കപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട് ജിഷിൻ മോഹൻ. അടുത്തിടെ വ്യക്തി ജീവിതത്തിലെ ചില തുറന്നുപറച്ചിലുകൾ നടത്തിയും ജിഷിൻ വാർത്താ കോളങ്ങളിൽ ഇടം പിടിച്ചു. നടി വരദയുമായുള്ള വിവാഹമോചനം മുതൽ നടി അമേയ നായർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വരെ ജിഷിൻ തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ അച്ഛനെ കുറിച്ചാണ് ജിഷിൻ കുറിച്ചത്.

'എന്റെ കുട്ടിക്കാലത്ത് വളരെ കർക്കശക്കാരനും, ദേഷ്യക്കാരനുമായ അച്ഛനെയാണ് ഞാൻ കണ്ടു വളർന്നത് . ക്ഷിപ്ര കോപി, എന്തെങ്കിലും ചെറിയ തെറ്റ് കണ്ടാൽ തന്നെ കഠിനമായ ശിക്ഷ തരുന്ന ആൾ. പലപ്പോഴും അമ്മയുടെ പിന്നിൽ അഭയം പ്രാപിച്ച് തല്ലിൽ നിന്നും ഞാൻ രക്ഷപെടുമായിരുന്നു. നിന്റെ ചേട്ടന് കിട്ടിയതിന്റെ പകുതി തല്ല് പോലും നിനക്ക് കിട്ടിയിട്ടില്ല എന്ന് പറയുമായിരുന്നു അമ്മ. പക്ഷേ പ്രകടമല്ലാത്ത ആ സ്നേഹം മനസ്സിനുള്ളിൽ പൂട്ടിവെച്ചിരിക്കുകയായിരുന്നു.

ഒരിക്കൽ അച്ഛനോടുള്ള ദേഷ്യവും പേടിയും കാരണം നാടുവിട്ടോടിയ ഞാൻ തിരിച്ചു വന്ന ശേഷം, വീട്ടിൽ ജോലിക്ക് വന്ന ആൾ പറഞ്ഞപ്പോഴാണ് അച്ഛൻ എത്രത്തോളം എന്നെ സ്നേഹിച്ചിരുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത്. ഞാൻ വീട്ടിൽ തിരികെ വന്നതിന് ശേഷം അച്ഛൻ എനിക്ക് ഒരു നിയന്ത്രണങ്ങളും വച്ചിരുന്നില്ല. കഴിയുന്നതും അദ്ദേഹത്തെ വിഷമിപ്പിക്കാതെ പോകാൻ ഞാനും ശ്രദ്ധിച്ചിരുന്നു.

തനിക്ക് ശെരി എന്ന് തോന്നുന്നതിൽ ഉറച്ച് നിൽക്കുകയും അത് ആരുടെയും മുഖത്ത് നോക്കി ധൈര്യമായി വെട്ടി തുറന്ന് പറയുന്ന സ്വഭാവവും, കൃത്യനിഷ്ഠയും, ജീവിതകാലം മുഴുവൻ വെജിറ്റേറിയൻ ആയിരിക്കുക എന്ന നിശ്ചയദാർഢ്യവും എനിക്ക് അച്ഛനിൽ നിന്ന് പകർന്ന് കിട്ടിയതാണ്. തികഞ്ഞ കൃഷ്ണഭക്തൻ ആയി അച്ഛൻ വിഷ്ണുപാദം പുൽകിയിട്ട് ഇന്നേക്ക് നാല് വർഷം. അച്ഛന്റെ എല്ലാ മൂല്യങ്ങളും പകർത്താനായില്ല എങ്കിലും, ചിലത് ഞാനും സൂക്ഷിക്കുന്നു എന്റെ ജനനം മുതൽ' എന്നാണ് നടൻ പറയുന്നത്.

'എല്ലാവരും ചോദിച്ചു ഇതെന്ത് പേര്?' : എന്നും കൂട്ടിനുള്ളയാളെ പരിചയപ്പെടുത്തി മഞ്ജു പത്രോസ്

'ഞാന്‍ ബലിയാട്': തുറന്നു പറഞ്ഞ് ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്ര; പോണ്‍ കേസില്‍ സംഭവിച്ചത്

Latest Videos
Follow Us:
Download App:
  • android
  • ios