ചക്കിയുടെ വരന്‍ സാധാരണക്കാരനല്ല; ജയറാമിന്‍റെ സ്വന്തം 'കിച്ചു', പഠിച്ചതും ജോലിയും യുകെയില്‍
തന്‍റെ മകളുടെ വരനെക്കുറിച്ച് ഒരു ചാനല്‍ ഷോയില്‍ ജയറാം തന്നെ പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്.
കൊച്ചി: മലയാളത്തിന്‍റെ പ്രിയപ്പെട്ട നടന്‍ ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ വിവാഹം വെള്ളിയാഴ്ച ഗുരുവായൂരില്‍ വച്ച് നടന്നു. വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തിലായിരുന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ.
വിവാഹം കഴിഞ്ഞ വാര്‍ത്തയ്ക്ക് പിന്നാലെ ജയറാം ചക്കിയെന്ന് വിളിക്കുന്ന മാളവികയുടെ വരന്‍ ആരാണെന്ന അന്വേഷണത്തിലായിരുന്നു സോഷ്യല്‍ മീഡിയ. നേരത്തെ മാസങ്ങള്‍ക്ക് മുന്‍പ് മാളവിക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹത്തിന്‍റെ സൂചനകള്‍ നല്‍കിയിരുന്നത്.
തന്‍റെ മകളുടെ വരനെക്കുറിച്ച് ഒരു ചാനല്‍ ഷോയില്‍ ജയറാം തന്നെ പറയുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്. വിദേശത്ത് ജനിച്ച് വളര്‍ന്ന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നയാളാണ് നവനീത് എന്നാണ് ജയറാം പറയുന്നതിലൂടെ ചക്കിയുടെ വരനെപ്പറ്റി സോഷ്യല്‍ മീഡിയ പറയുന്നത്.
"മാളവികയെ വിവാഹം കഴിക്കാൻ പോകുന്ന ആളുടെ പേര് നവനീത് എന്നാണ്. ബേസിക്കലി പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. എങ്കിലും അച്ഛൻ യുഎന്നിലായിരുന്നു ജോലി ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ലോകത്തിന്‍റെ പലഭാഗത്തും യാത്ര ചെയ്ത ആളുകളാണ് അവർ. നവനീത് ജനിച്ച് വളർന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ എന്ന സ്ഥലത്തും. ഇപ്പോഴും അവിടെയാണ് വർക്ക് ചെയ്യുന്നത്.
സിഎ കഴിഞ്ഞതാണ്. ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്‍റാണ്. ഇപ്പോള്‍ ഒരു എയര്‍ലെന്‍സിന്‍റെ സൈബർ വിങ്ങിന്‍റെ സെക്യൂറിറ്റി വിങ് ഹെഡായും വർക്ക് ചെയ്യുകയാണ്. തനിക്കിപ്പോള്‍ രണ്ട് ആണ്‍മക്കളാണ്. നവനീതും മകനാണ്. കിച്ചുവെന്നാണ് നവനീതിനെ വിളിക്കുന്നത്" - എന്നാണ് ചാനല്‍ ഷോയില്‍ ജയറാം പറഞ്ഞത്.
അതേ സമയം ജയറാമിന്‍റെ മകനും യുവ നടനുമായ കാളിദാസ് ജയറാമിന്റെയും വിവാഹ നിശ്ചയം അടുത്തിടെ നടന്നതും ആരാധകര്‍ വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. മോഡലായ തരിണി കലിംഗരായരാണ് ജയറാമിന്റെ മകൻ കാളിദാസിന്റെ വധു. തരിണി കലിംഗരായരുമായി പ്രണയത്തിലാണെന്ന് കാളിദാസ് തന്നെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. വിഷ്വല്‍ കമ്മ്യൂണിക്കേഷൻ ബിരുദധാരിയാണ് ചെയ്‍ത കാളിദാസിന്റെ വധു തരിണി കലിംഗരായര്‍. ഇവര്‍ മിസ് ഇന്ത്യ അടക്കം മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.
'ബോക്സോഫീസ് പരാജയ ബാധ്യത മൊത്തം തലയിലായി': കമല്‍ഹാസനെതിരെ നിര്‍മ്മാതാക്കള്‍ പരാതി നല്‍കി
രാജമൗലി മഹേഷ് ബാബു ചിത്രം: വന്‍ അപ്ഡേറ്റ് പുറത്തുവന്നു