പാർലമെൻ്റിൻ്റെ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് തൻ്റെ പേര് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായൺ സിങ് ചൂണ്ടിക്കാട്ടി.

ദില്ലി: കഴിഞ്ഞ ദിവസം രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംഗ് തൻ്റെ ഭർത്താവിൻ്റെ പേര് ഉപയോഗിച്ച് അഭിസംബോധന ചെയ്‌തതിന് മുതിർന്ന നടിയും രാഷ്ട്രീയക്കാരിയും ജയാ ബച്ചൻ ശക്തമായ എതിർപ്പുമായി രംഗത്തെത്തി.

"ശ്രീമതി ജയ അമിതാഭ് ബച്ചൻ ജി, ദയവായി," ഹരിവംശ് നാരായൺ പറഞ്ഞു ജയ ബച്ചനെ സഭയിൽ സംസാരിക്കാൻ വിളിച്ചത്. "സർ, എന്നെ ജയ ബച്ചൻ എന്ന് വിളിച്ചാൽ മതിയായിരുന്നു" എന്ന് ഉടന്‍ ജയ ബച്ചൻ പ്രതികരിച്ചു.

പാർലമെൻ്റിൻ്റെ രേഖകളിൽ ജയ അമിതാഭ് ബച്ചൻ എന്നാണ് തൻ്റെ പേര് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഹരിവംശ് നാരായൺ സിങ് ചൂണ്ടിക്കാട്ടി. "താങ്കളുടെ മുഴുവൻ പേര് ഇവിടെ എഴുതിയിട്ടുള്ളത് അതാണ്, അതാണ് ഞാന്‍ വിളിച്ചത്" മിസ്റ്റർ സിംഗ് പറഞ്ഞു.

"ഇത് ഒരു പുതിയ കാര്യമാണ്, സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുടെ പേരിൽ അംഗീകരിക്കപ്പെടണമെന്നത്. അവർക്ക് സ്വന്തമായി അസ്തിത്വമോ നേട്ടങ്ങളോ ഇല്ലെ" എന്ന് ജയ ബച്ചൻ തന്‍റെ പ്രസംഗത്തിന് മുന്നോടിയായി പറഞ്ഞു.

Scroll to load tweet…

ദില്ലിയിലെ ഒരു കോച്ചിംഗ് സെൻ്ററിൽ മൂന്ന് യുപിഎസ്‌സി ഉദ്യോഗാർത്ഥികളുടെ മരണത്തെ കുറിച്ച് മിസ് ബച്ചൻ പിന്നീട് അഭിസംബോധന ചെയ്തു. ഇത് വളരെ വേദനാജനകമായ സംഭവമാണെന്നും വിഷയത്തിൽ രാഷ്ട്രീയം കൊണ്ടുവരേണ്ടതില്ലെന്നും അവർ പറഞ്ഞു.

Malayalam News Live: വയനാട് ഉരുൾപൊട്ടൽ; മരണസംഖ്യ ഉയരുന്നു, 73 മരണം സ്ഥിരീകരിച്ചു

'ഡെഡ്‌പൂൾ ആൻഡ് വോൾവറിൻ' ആഗോള ബോക്സോഫീസ് വിസ്മയമാകുന്നു: 4000 കോടിയിലേക്ക്