ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിൻ്റെ അമ്മ കിം ഫെർണാണ്ടസ് മുംബൈയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലീലാവതി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മുംബൈ: ബോളിവുഡ് നടി ജാക്വലിൻ ഫെർണാണ്ടസിന്റെ അമ്മ കിം ഫെർണാണ്ടസ് മുംബൈയില്‍ അന്തരിച്ചു. കഴിഞ്ഞ മാസമാണ് അവരെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ജാക്വിലിന്റെ അച്ഛൻ എൽറോയ് ഫെർണാണ്ടസ് മരണസമയത്ത് അടുത്തുണ്ടായിരുന്നു എന്നാണ് വിവരം.

ജാക്വിലിന്റെ അമ്മയെ ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ മാസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കിം ഐസിയുവിൽ സുഖം പ്രാപിച്ചു വരികയായിരുന്നു. കഴിഞ്ഞ കുറേ ആഴ്ചകളായി ജാക്വിലിന്‍ ആശുപത്രിയിൽ എത്തി തുടര്‍ച്ചയായി അമ്മയെ സന്ദർശിച്ചിരുന്നു. 

കഴിഞ്ഞ മാസം, അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ ജാക്വിലിൻ ഗുവാഹത്തിയിൽ നടന്ന ഐപിഎൽ ചടങ്ങിൽ നിന്ന് വിട്ടുനിന്നിരുന്നു. അമ്മയ്ക്ക് അടുത്ത് സമയം ചിലവഴിക്കണം എന്നതിനാലാണ് ജാക്വലിൻ ഐപിഎല്‍ ചടങ്ങിന് എത്താതിരുന്നത് എന്നാണ് അവരുമായി അടുത്ത വൃത്തങ്ങള്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്. 

ഒരു പഴയ അഭിമുഖത്തിൽ ജാക്വലിൻ തന്റെ അമ്മയെക്കുറിച്ച് സംസാരിച്ചിരുന്നു. "എന്റെ അമ്മ എപ്പോഴും എന്നെ പിന്തുണച്ചിരുന്നു. എനിക്ക് അവരെ ഒരുപാട് കാലം മിസ് ചെയ്തിരുന്നു. എന്റെ മാതാപിതാക്കളില്ലാതെ ഞാൻ മുംബൈയില്‍ കുറേക്കാലം ഒറ്റയ്ക്കാണ് താമസിക്കുന്നത്. എന്നും എനിക്ക് വളരെ പ്രചോദനം നൽകിയിട്ടുണ്ട്, അതാണ് എപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നത്" ജാക്വലിൻ ഇന്ത്യ ടിവിയുടെ അഭിമുഖത്തില്‍ പറഞ്ഞു. 

ബഹ്‌റൈനിലെ മനാമയിലാണ് ജാക്വലിൻ ജനിച്ചത്. അമ്മ കിം മലേഷ്യൻ, കനേഡിയൻ വംശജയായിരുന്നു. അച്ഛൻ എൽറോയ് ഫെർണാണ്ടസ് ശ്രീലങ്കന്‍ സ്വദേശിയാണ്. 1980 കളിൽ കിം എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്ന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്. മര്‍ഡര്‍ 2 എന്ന ചിത്രത്തിലൂടെയാണ് ജാക്വലിൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. കൊവി‍ഡിന് മുന്‍പാണ് ജാക്വലിന്‍റെ അമ്മയും അച്ഛനും മുംബൈയിലേക്ക് താമസം മാറ്റിയത് എന്നാണ് വിവരം.

സിക്കന്ദര്‍ പൊട്ടി? സൽമാൻ ഫാന്‍സിനെ അസഭ്യം പറ‌ഞ്ഞ് നിർമ്മാതാവിൻ്റെ ഭാര്യ, സോഷ്യല്‍ മീഡിയ പോര് !

പരാജയങ്ങളെ തൂത്തെറിയാന്‍ ശങ്കരൻ നായരായി അക്ഷയ് കുമാർ; കേസരി 2 ട്രെയിലർ പുറത്ത്