'ഇത് തന്ത വൈബല്ല, അധ്വാനത്തിന്റെ ഫലം', പുതുവർഷത്തിൽ കളിയാക്കിയവരെ ഞെട്ടിച്ച് കേശു!

ഭക്ഷണപ്രിയനായ കേശു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ ഉപ്പും മുളകും താരം അൽസാബിത്ത് പുതുവർഷത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് !

its the result of hard work: uppum mulakum Kesu shocked those who made fun of him in the New Year buy new car

കൊച്ചി: മലയാളത്തിന്റെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഓരോ കഥാപാത്രങ്ങളും ജീവിക്കുകയാണ് ഉപ്പും മുളകിലൂടെ. എന്നാൽ ഉപ്പും മുളകും വാർത്തകളിൽ നിറയുന്നത് കേശുവിന്റെ പേരിലാണ്. ഉപ്പും മുളകും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കേശു. ഭക്ഷണത്തിനോട് അതീവ താൽപര്യമുള്ളതിന്റെ പേരിലാണ് കേശു അറിയപ്പെടുന്നത്. മാത്രമല്ല അച്ഛൻ കഴിഞ്ഞാൽ കുടുംബത്തിലെ ഏറ്റവും മടിയനും കേശുവാണ്.

കഥാപാത്രത്തിൽ നിന്നും വളരെ വ്യത്യസ്തമാണ് അൽസാബിത്തിന്റെ ജീവിതമെന്ന് പ്രേക്ഷകർക്ക് പരിചിതമാണ്. ഇപ്പോഴിതാ പുതുവർഷത്തിൽ പുതിയൊരു സന്തോഷം പങ്കുവെക്കുകയാണ് താരം. ന്യൂ ഇയറിനു ലക്ഷങ്ങൾ വിലയുള്ള വണ്ടിയാണ് കേശു സ്വന്തമാക്കിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ തുടങ്ങിയതാണ് കേശു അധ്വാനിക്കാൻ. ഇന്ന് തിരക്കുള്ള താരമായി കേശു മാറിയിട്ടുണ്ട്. സ്വന്തം അധ്വാനത്തിലൂടെ തന്റെ പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചെത്തിയ അൽസാബിത്തിന്റെ കുട്ടിക്കാലം ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു.

ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം സ്വന്തം ചുമലിലേക്ക് എടുക്കുകയിരുന്നു കേശു. ഇന്ന് തന്ത വൈബ് എന്ന് പറഞ്ഞു കളിയാക്കുന്നവർ കേശുവിന്റെ അധ്വാനത്തിന്റെ കഥ അറിയാത്തവർ ആകും എന്നാണ് സോഷ്യൽ മീഡിയ പറയുക. പഠനത്തിലും അഭിനയത്തിലും ഒരുപോലെ മിടുക്കനായ കേശു ഇന്ന് അഭിമാനമാണ് അമ്മയ്ക്കും. സിംഗിൾ മദറായി മകനെ അവൻ ആഗ്രഹിച്ച രീതിയിൽ എത്തിക്കുന്നതിൽ അൽസാബിത്തിന്റെ 'അമ്മ വഹിച്ച പങ്ക് ചെറുതല്ല.

മകന്റെ കൂടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകേണ്ടതുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് ജോലി വരെ രാജിവച്ച ആളാണ് കേശുവിന്റെ അമ്മ. ബീനയുടെ ത്യാഗത്തിന്റെ ഫലം കൂടിയാണ് കേശുവിന്റെ ഇന്നത്തെ വിജയം. കുട്ടിപട്ടാളത്തിലൂടെയാണ് മിനിസ്‌ക്രീനിൽ ആദ്യം എത്തുന്നത്. പിന്നീടാണ് ഉപ്പും മുളകും കേശു ആയി രംഗപ്രവേശം ചെയ്യുന്നത്. ഇതിനൊക്കെ മുൻപേ നാലു വയസ്സിൽ ആണ് ആദ്യമായി അവൻ ക്യാമറക്ക്ക് മുൻപിൽ എത്തുന്നത്. നിരവധി സിനിമകളിലും അഭിനയിച്ച കേശു ഇപ്പോഴും ഉപ്പും മുളകിലും നിറഞ്ഞു നിൽക്കുന്നു.

'മാസ് ഡയലോഗ് അടിക്കുമ്പോള്‍ ശ്രദ്ധിക്കണം, ഞങ്ങള്‍ പാവങ്ങള്‍ നെപ്പോ കിഡ്സ് അല്ല': ദിയ കൃഷ്ണയ്ക്കെതിരെ സിജോ

എന്ന് സ്വന്തം പുണ്യാളൻ റീൽ കോണ്ടെസ്റ്റ്; ഒന്നാം സമ്മാനം രണ്ട് ലക്ഷം രൂപ
 

Latest Videos
Follow Us:
Download App:
  • android
  • ios