'എന്തൊരു അശ്ലീലമാണിത്': 'നാഷണല്‍ ക്രഷ്' തൃപ്തിയുടെ പുതിയ ചിത്രത്തിലെ ഡാന്‍സ് സ്റ്റെപ്പ് വന്‍ വിവാദത്തില്‍ !
രാജ്കുമാർ റാവുവും തൃപ്തി ദിമ്രിയും അഭിനയിച്ച വിക്കി ഔർ വിദ്യാ കാ വോ വാലാ എന്ന ചിത്രത്തിലെ പുതിയ ഗാനമായ മേരെ മെഹബൂബിലെ ചില ഡാൻസ് സ്റ്റെപ്പുകൾ വിവാദമായിരിക്കുകയാണ്. ഗാനത്തിലെ തൃപ്തി ദിമ്രി നിലത്ത് കിടന്ന് ചെയ്യുന്ന ഒരു സ്റ്റെപ്പ് അശ്ലീലമാണെന്നാണ് വിമർശനം.
മുംബൈ: രാജ്കുമാർ റാവുവും തൃപ്തി ദിമ്രിയും അഭിനയിച്ച വിക്കി ഔർ വിദ്യാ കാ വോ വാലാ വീഡിയോയിലെ പുതിയ ഗാനമായ മേരെ മെഹബൂബ് തിങ്കളാഴ്ചയാണ് പുറത്തിറങ്ങിയത്. ഒരു ഗ്ലാമറസ് ഡാന്‍സ് നമ്പറാണ് ചിത്രം. എന്നാല്‍ ഗാനത്തിലെ ചില ഡാന്‍സ് സ്റ്റെപ്പുകള്‍ വ്യാപകമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഏറ്റുവാങ്ങുന്നത്.
മേരെ മെഹബൂബ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത് ഗണേഷ് ആചാര്യയും ആലപിച്ചിരിക്കുന്നത് ശിൽപ റാവുവുമാണ്. മ്യൂസിക് വീഡിയോയിൽ തൃപ്തി ദിമ്രി നിലത്ത് കിടന്ന് ചെയ്യുന്ന ഒരു സ്റ്റെപ്പ് തീര്‍ത്തും അശ്ലീലമാണ് എന്നാണ് സോഷ്യല്‍ മീഡിയ വിമര്‍ശനം ഉയരുന്നത്. ഗാനം പുറത്തിറങ്ങിയതിനുശേഷം ഈ രംഗം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ട്വിറ്ററും റെഡ്ഡിറ്റും വലിയ ചര്‍ച്ചയ്ക്കാണ് തുടക്കമിട്ടത്.
ഇത് തൃപ്തിക്ക് അപമാനമാണ്, എന്തൊരു ക്രിഞ്ചാണ് എന്നാണ് റെഡ്ഡിറ്റിലെ ഒരു പോസ്റ്റിന്‍റെ ടൈറ്റില്‍. ' ഇത് ചെയ്ത കൊറിയോഗ്രാഫറിനെ ജയിലില്‍ പിടിച്ചിടേണ്ട രീതിയിലാണ് ഇത് ചെയ്തിരിക്കുന്നത്' എന്നാണ് ഇതിന് വന്ന ഒരു കമന്‍റ്. തൃപ്തി നല്ലൊരു ഡാന്‍സറാണ് പിന്നെ എന്തിനാണ് ഇത്തരം മര്യാദയില്ലാത്ത സ്റ്റെപ്പുകള്‍ എന്നാണ് മറ്റൊരു കമന്‍റ്.
അനിമല്‍ എന്ന ചിത്രത്തിന് ശേഷം തൃപ്തിയെ ഒരു ഗ്ലാമര്‍ ശരീരമായി മാത്രമാണ് ബോളിവുഡ് ഉപയോഗിക്കുന്നത് എന്ന് നടിയുടെ സമീപകാല ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി പലരും പറയുന്നുണ്ട്. ബാഡ് ന്യൂസ് എന്ന അടുത്തിടെ ഇറങ്ങിയ ചിത്രത്തിലും തൃപ്തിയുടെ ഗ്ലാമാര്‍ രംഗങ്ങള്‍ ഏറെയുണ്ട്. അനിമല്‍ സിനിമയ്ക്ക് മുന്‍പ് ലൈല മജ്നു, കോയല്‍ പോലുള്ള അഭിനയ പ്രധാന്യമേറിയ ചിത്രങ്ങളില്‍ തൃപ്തി അഭിനയിച്ചിരുന്നു.
എന്നാല്‍ ഇവര്‍ക്ക് ആവശ്യമായ ശ്രദ്ധ ബോളിവുഡ് നല്‍കിയില്ല. ഗ്ലാമര്‍ റോളിലേക്ക് വന്നപ്പോഴാണ് ഇവരെ നാഷണല്‍ ക്രഷ് ആക്കിയത് തുടങ്ങിയ വാദങ്ങളും ഉയരുന്നുണ്ട്. അനിമല്‍ എന്ന സന്ദീപ് റെഡ്ഡി വംഗയുടെ ചിത്രം തൃപ്തിയെ ശരിക്കും ടൈപ്പ് കാസ്റ്റ് ചെയ്യിച്ചുവെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേ സമയം ഒക്ടോബര്‍ 11ന് പുറത്തിറങ്ങുന്ന വിക്കി ഔർ വിദ്യാ കാ വോ വാലാ വീഡിയോ ഒരു കോമഡി ചിത്രമാണ്. രാജ് ഷാൻഡില്‍ സംവിധാനം ചെയ്ത ചിത്രം 90-കളിലെ നവദമ്പതികളുടെ നഷ്ടപ്പെട്ട സെക്‌സ് ടേപ്പിനെക്കുറിച്ചുള്ള അന്വേഷണവും രസകരമായ കാര്യങ്ങളുമാണ് പറയുന്നത്. രാജ്കുമാറിനെയും തൃപ്തിയുടെ ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ മല്ലിക ഷെരാവത്, വിജയ് റാസ്, രാകേഷ് ബേദി, അർച്ചന പുരൺ സിംഗ്, ടിക്കു തൽസാനിയ, മുകേഷ് തിവാരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.