'പ്രായം കൂടുംതോറും അസുഖം കുറയുമെന്ന് ഡോക്ടർ, പക്ഷേ എനിക്ക് കൂടിവരുവാ'; അതിജീവനത്തിന്റെ വഴിയെ എലിസബത്ത്
ഭൂൽഭൂലയ്യ എന്ന ചിത്രത്തിലെ മേരി ഡോളിനാ എന്ന പാട്ടിലൂടെയാണ് എലിസബത്ത് ശ്രദ്ധനേടുന്നത്.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതയാണ് എലിസബത്ത് മാത്യു. ട്യൂററ്റ് സിൻഡ്രോം(ടിക്സ് അഥവാ ഞെട്ടൽ) എന്ന രോഗാവസ്ഥയെ സംഗീതത്തിലൂടെ അതിജീവിക്കുന്ന എലിസബത്ത് മറ്റുള്ളവർക്ക് വലിയൊരു മാതൃകയാണ്. പേടിയോ ടെൻഷനോക്കെ വരുമ്പോഴാണ് ടിക്സ് വരുന്നതെന്നും അല്ലാത്ത സമയത്ത് അധികം പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ലെന്നും എലിസബത്ത് പറയുന്നു. തന്റെ നിത്യജീവിതത്തെ മുഴുവനായി ബാധിച്ച ടിക്സ് പാട്ടിനെയും കീഴ്പ്പെടുത്തിയെന്നും എന്നാൽ അതിനെ താൻ അതിജീവിച്ചെന്നും എലിസബത്ത് പറയുന്നു.
"വയസ് കൂടുംതോറും അസുഖം കുറഞ്ഞ് വരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ എന്റെ ജീവിതത്തിൽ അത് കൂടിക്കൊണ്ട് വരുവാ. മെഡിറ്റേഷനിലൂടെയാണ് ഇപ്പോൾ മുന്നോട്ട് പോകുന്നത്. ഈ അസുഖത്തിനെന്ന് പറഞ്ഞൊരു മെഡിസിൻ ഇല്ല. പക്ഷേ നെർവ്സിനെ കാം ആക്കാനായിട്ട് മാത്രം ചെറിയ മരുന്നുണ്ട്", എന്ന് എലിസബത്ത് പറയുന്നു. മലയാളം സ്പോട്ട് ലൈറ്റ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു ഇൻഫ്ലുവൻസർ കൂടിയായ എലിസബത്തിന്റെ പ്രതികരണം.
"പാട്ടിനെ ടിക്സ് ബാധിക്കുമോന്ന് ഞാൻ പേടിച്ചിരുന്നു. ആ ഭയം ആണ് എന്നെ കീഴടക്കിയത്. പാട്ടിനെ മാത്രമല്ല എന്റെ എല്ലാ ആകിടിവിറ്റീസിനെയും അത് ബാധിച്ചു. ഇതുവരെ ഉറക്കത്തെ മാത്രം ബാധിച്ചിട്ടില്ല. പാട്ടിനെ ബാധിച്ചതിനെ ഓവർകം ചെയ്യുകയാണ് ഞാൻ. ടിക്സ് വന്നത് ഒരുവിധത്തിൽ എന്നെ സഹായിച്ചിട്ടുണ്ടെന്ന ഞാൻ വിശ്വസിക്കുന്നുണ്ട്. എന്റെ പാട്ട് അത്ര മെച്ചമൊന്നും അല്ല. പക്ഷേ ടിക്സ് വന്നപ്പോഴും ഞാൻ പാടി. അങ്ങനെ എനിക്ക് പല വേദികളും കിട്ടി. അതിൽ ഒരുപാട് സന്തോഷം മാത്രം", എന്നും എലിസബത്ത് പറയുന്നു.
ഭൂൽഭൂലയ്യ എന്ന ചിത്രത്തിലെ 'മേരി ഡോളിനാ..' എന്ന പാട്ടിലൂടെയാണ് എലിസബത്ത് ശ്രദ്ധനേടുന്നത്. പിന്നീട് ഇങ്ങോട്ട് സോഷ്യൽ മീഡിയയിൽ അവർ പങ്കുവയ്ക്കുന്ന പാട്ടുകൾ ഏവരും ഏറ്റെടുത്തു. പല വേദികളിലും എലിസബത്ത് വിശിഷ്ടാതിഥിയായി എത്തി പാടുകയും ചെയ്തിട്ടുണ്ട്.
'എന്നുടെ ചിന്നത്തമ്പിയോട പടം'; ലക്കി ഭാസ്കറിനെയും ദുൽഖറിനെയും പുകഴ്ത്തി സൂര്യ
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം