'എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ', മകൻ ജനിച്ചതിനെക്കുറിച്ച് ആർ ജെ മാത്തുക്കുട്ടി

'നീണ്ട എട്ട് മാസത്തെ കരുതലുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം ''ഇപ്പൊ വരും'' എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി ലേബര്‍ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതികഠിനമായ 19 മണിക്കൂറുകള്‍ക്ക് ശേഷം.

I know this will not come out anytime soon RJ Mathukutty about the birth of his son vvk

കൊച്ചി: നടനും അവതാരകനും സംവിധായകനുമൊക്കെയായി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത താരമാണ് ആര്‍ജെ മാത്തുക്കുട്ടി. രാജ് കലേഷിനൊപ്പം ടെലിവിഷന്‍ പരിപാടി അവതരിപ്പിച്ചാണ് മാത്തുക്കുട്ടി ജനകീയനാവുന്നത്. ശേഷം സിനിമകളില്‍ അഭിനയിച്ചും സംവിധാനം ചെയ്തുമൊക്കെ സജീവമായി. ഏറ്റവും പുതിയതായി താനൊരു കുഞ്ഞിന്റെ പിതാവായി എന്ന സന്തോഷമാണ് മാത്തുക്കുട്ടി പങ്കുവെച്ചത്. ശ്രദ്ധേയമായൊരു എഴുത്തുമായിട്ടാണ് താരമിപ്പോള്‍ എത്തിയിരിക്കുന്നത്.

'നീണ്ട എട്ട് മാസത്തെ കരുതലുകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും ശേഷം ''ഇപ്പൊ വരും'' എന്ന് കാനഡ വിക്ടോറിയ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ വിധിയെഴുതി ലേബര്‍ റൂമിലേക്ക് കേറ്റിയ ഭാര്യ പ്രസവിച്ചത് അതികഠിനമായ 19 മണിക്കൂറുകള്‍ക്ക് ശേഷം. ശനിയാഴ്ച വൈകുന്നേരങ്ങളില്‍ പണ്ട് ലുലു മാളിന് മുന്‍പുള്ള ബ്ലോക്കില്‍ കിടക്കുമ്പോള്‍, നെടുമ്പാശ്ശേരിയിലുള്ള കൂട്ടുകാരനോട് ''അളിയാ ഗൂഗിള്‍ മാപ്പില്‍ വെറും 3 മിനിറ്റ്, ഇപ്പൊ എത്തും'' എന്ന് കോണ്‍ഫിഡന്‍സോടെ വിളിച്ച് പറയുന്ന എന്റെ അതേ സ്വഭാവത്തില്‍ ഒരു പ്രൊഡക്ട്. അത് പിന്നെ കര്‍മ്മഫലം എന്ന് കരുതി ആശ്വസിക്കാം. 

പ്രധാന വിഷമം അതല്ല. മണിക്കൂറുകള്‍ നീണ്ട പുഷ് ആന്‍റ് പുള്ളിന്‍റെ ഇടയില്‍, നിലക്കണ്ണു മിഴിച്ച് നില്‍ക്കുന്ന സര്‍വ്വ ഹോസ്പിറ്റല്‍ സ്റ്റാഫുകളോടും അവള്‍ അലറിപ്പറഞ്ഞത് എന്താണെന്നോ? ''എനിക്കറിയാം ഇതങ്ങനെ പെട്ടെന്നൊന്നും പുറത്ത് വരൂല്ലാ.. ഇതിന്റെ അപ്പന്‍ 12 മാസമാണ് അമ്മയുടെ വയറ്റില്‍ തന്നെ കിടന്നേ..''ന്ന്. സത്യം പറഞ്ഞാല്‍ കുട്ടി വരുന്നതിന് മുന്‍പേ ലേബര്‍ റൂമില്‍ നിന്ന് അച്ഛന്‍ കരഞ്ഞു…' എന്നുമാണ് മാത്തുക്കുട്ടി പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇതിന് താഴെ ഭാര്യ എലിസബത്ത് കമന്റുമായി എത്തുകയും ചെയ്തു.

'4 മാസം കൂടെ അവിടെ തന്നെ കിടക്കേണ്ട വരുവോന്ന് വരെ ഞാന്‍ പേടിച്ചു' എന്നാണ് എലിസബത്തിന്റെ കമന്റ്. കഴിഞ്ഞ വർഷമാണ് ആർ ജെ മാത്തുക്കുട്ടി വിവാഹിതനാവുന്നത്. ഭാര്യ എലിസബത്ത് കാനഡയിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്. ഇരുവരുടെയും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാൻ ഒരു മകനോ മകളോ ഉണ്ടാവുമെന്ന് താരങ്ങൾ നേരത്തെ അറിയിച്ചിരുന്നു. ഒടുവിൽ ഒരു മകന് ജന്മം കൊടുത്തിരിക്കുകയാണ് ഇരുവരും.

'ഒരു ചെറിയ പ്രണയകഥ', ആ കഥ തുറന്നുപറഞ്ഞ് ലിന്‍റു റോണി

അടുത്തത് കടുത്ത നടപടിയാണ്: സീക്രട്ട് ഏജന്‍റ് സായിക്ക് അവസാന താക്കീത് നല്‍കി ബിഗ് ബോസ്

Latest Videos
Follow Us:
Download App:
  • android
  • ios