എന്‍റെ ഭര്‍ത്താവിന് ഞാന്‍ ഇന്നും സെക്സിയാണ്: തുറന്നു പറഞ്ഞ് കരീന കപൂര്‍
പ്രായത്തെ പ്രതിഫലിപ്പിക്കുന്ന വേഷങ്ങൾ ചെയ്യുന്നതിൽ അഭിമാനമെന്ന് കരീന കപൂർ. സൗന്ദര്യ വർദ്ധക ചികിത്സകളോട് താൽപ്പര്യമില്ലെന്നും താരം.
മുംബൈ: താന്‍ സൗന്ദര്യ വര്‍ദ്ധക ചികില്‍സകള്‍ നടത്താറില്ലെന്നും, അതിന്‍റെ കാരണവും വ്യക്തമാക്കി നടി കരീന കപൂര്‍. ബോട്ടോക്‌സോ അത് പോലുള്ള സൗന്ദര്യവർദ്ധക ചികില്‍സകളോ തനിക്ക് താൽപ്പര്യമില്ലെന്ന് ഹാർപേഴ്‌സ് ബസാറുമായുള്ള അഭിമുഖത്തിൽ കരീന വ്യക്തമാക്കി. തന്‍റെ പ്രായത്തെ പ്രതിഫലിപ്പിക്കുന്ന വേഷങ്ങള്‍ ധരിക്കാന്‍ സാധിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും താരം സംസാരിച്ചു.
“ആദ്യം മുതൽ, എന്‍റെ കഴിവിലും അർപ്പണബോധത്തിലും എനിക്ക് സ്വയം വിശ്വസമുണ്ടായിരുന്നു. അത് എന്നെ കരിയറില്‍ നിലനിര്‍ത്തും എന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാന്‍ എന്‍റെ ശരീരം നന്നായി പരിപാലിച്ചു, ഫിറ്റായി തുടർന്നു, എപ്പോഴും എന്‍റെ മികച്ച വേര്‍ഷന്‍ പുറംലോകത്തെ കാണിക്കാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
സ്വന്തം കാര്യം നോക്കുക എന്നതിനർത്ഥം സുഹൃത്തുക്കളുമായി ഗുണമേന്മയുള്ള നിമിഷങ്ങൾ ചെലവഴിക്കുന്നതും, സെയ്ഫിനൊപ്പം പാചകം ചെയ്യുകയോ വ്യായാമം ചെയ്യുന്നതോ. അല്ലെങ്കില്‍ ഫിറ്റ്‌നസ് കാര്യങ്ങളോ, കുടുംബത്തിനൊപ്പമുള്ള സമയമോ എല്ലാം ചേര്‍ന്നതാണ്. ഇവയെല്ലാം മികച്ചതാകണം. ഒരു നല്ല ഭക്ഷണം, ഹൃദയംഗമമായ സംസാരം, അല്ലെങ്കിൽ ഒരു ഗ്ലാസ് വൈൻ എന്നിവ ഉപയോഗിച്ച് എന്നും എന്‍റെ ആത്മാവിനെ ഞാന്‍ തൃപ്തിപ്പെടുത്തും.
“പ്രായം സൗന്ദര്യത്തിന്‍റെ ഭാഗമാണ്. അത് ശരീരത്തിലെ ചുളിവുകളോട് പോരാടുന്നതിനോ ചെറുപ്പമായി കാണാൻ ശ്രമിക്കുന്നതിനോ അല്ല; അത് നിങ്ങളുടെ വയസിനെ സ്നേഹിക്കുന്നതിനെക്കുറിച്ച് കൂടിയാണ്. എനിക്ക് 44 വയസ്സുണ്ട്, ബോട്ടോക്‌സിന്‍റെയോ ഏതെങ്കിലും സൗന്ദര്യവർദ്ധക ചികില്‍സയുടെ ആവശ്യമൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ല.
എന്‍റെ ഭർത്താവ് എന്നെ സെക്‌സിയായി കാണുന്നു, എന്‍റെ സുഹൃത്തുക്കൾ പറയുന്നത് ഞാൻ അത്ഭുതമായി തന്നെ നില്‍ക്കുന്നുവെന്നാണ്, എന്‍റെ സിനിമകളില്‍ ഇപ്പോള്‍ എന്‍റെ പ്രായത്തെ പ്രതിഫലിപ്പിക്കുന്ന അതിൽ അഭിമാനിക്കുന്നതുമായ വേഷങ്ങളാണ് ഞാൻ ചെയ്യുന്നത്. ഞാൻ ആരാണെന്ന് ആളുകൾ മനസിലാക്കണം. അതില്‍ അവര്‍ അഭിനന്ദിക്കുകയും ചെയ്യണമെന്ന് ഞാൻ ആഗ്രഹിക്കുന്നു" കരീന പറയുന്നു.
'വെറുതെയല്ല ഭാര്യ ഇട്ടേച്ചു പോയത്’: വിനായകനും സുരാജിനുമൊപ്പം വൈറൽ താര നിര : തെക്ക് വടക്ക് ട്രെയ്ലർ
മലയാളിയെ വിവാഹം കഴിച്ച പഞ്ചാബി, വേര്‍പിരിയല്‍: സിനിമ പോലെ മലൈകയുടെ പിതാവ് അനിലിന്‍റെ ജീവിതം !