ഈ ട്രെൻഡ് ഞങ്ങൾ എങ്ങനെ ഒഴിവാക്കും, മകൾക്കൊപ്പം പുതിയ പോസ്റ്റുമായി ആര്യ
ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ആര്യയും മകൾ ഖുഷിയും ചേർന്നുള്ള ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
തിരുവനന്തപുരം: അവതാരികയായും നടിയായും പ്രേക്ഷക മനസുകളിൽ ഇടം നേടിയ ആളാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് ആര്യ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് മലയാളം ഷോയിൽ മത്സരാർത്ഥിയായി എത്തിയതോടെ ആര്യയ്ക്ക് കൂടുതൽ ആരാധകരും ഉണ്ടായി. സോഷ്യൽ മീഡിയയിൽ സജീവമായ താരം, ബഡായി ടോക്കീസ് ബൈ ആര്യ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. മികച്ച സംരംഭക കൂടിയായ ആര്യ കാഞ്ചീവരം എന്ന പേരിൽ സാരികളുടെ ഒരു ഷോറൂം കൊച്ചിയിൽ തുറന്നിട്ടുമുണ്ട് നടി.
ആര്യയുടെ മകൾ ഖുഷി ആയിരുന്നു ഷോപ്പ് ഉത്‌ഘാടനം ചെയ്തത്. റീൽസ് വിഡിയോകളിലും യൂട്യുബിലും അഭിമുഖങ്ങളിലുമൊക്കെയായി അമ്മയ്‌ക്കൊപ്പം താരമാണ് മകൾ ഖുഷിയും. ഇപ്പോഴിതാ ഇരുവരും ഒരുമിച്ചുള്ള റീൽ വീഡിയോ ഏറ്റെടുക്കുകയാണ് ആരാധകർ. സോഷ്യൽ മീഡിയ ട്രെൻഡിംഗ് ആയ എപിടി സോങ്ങിനാണ് ഇരുവരും ചുവട് വെക്കുന്നത്.
ഇത്രയും ട്രെൻഡിംഗ് ആയ പാട്ട് ഞങ്ങൾ എങ്ങനെ ഒഴിവാക്കും, എന്റെ മിനി മീക്കൊപ്പം കുറച്ച് സ്റ്റെപ്പുകൾ എന്ന് പറഞ്ഞാണ് ആര്യ റീൽ വീഡിയോ പോസ്റ്റ് ചെയ്തത്. ശില്പ ബാല, സാജൻ സൂര്യ, സോനു തുടങ്ങിയ താരങ്ങളടക്കം നിരവധിപ്പേരാണ് അമ്മയ്ക്കും മകൾക്കും മികച്ച പ്രതികരണം അറിയിച്ച് എത്തുന്നത്.
നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലാണ് ആര്യയുടെ മുന്‍ ഭര്‍ത്താവ്. വിവാഹ മോചനത്തിന് ശേഷം മകൾ ആര്യക്കൊപ്പം ആണെങ്കിലും അവളുടെ കാര്യങ്ങളിൽ താൻ ഒരിക്കലും സിംഗിൾ മദർ അല്ല എന്ന് ആര്യ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. മകളുടെ അച്ഛന്‍ എന്ന നിലയില്‍ രോഹിത്തുമായി നല്ല സൗഹൃദം സൂക്ഷിക്കുന്നുണ്ട് എന്നും മകളുടെ എല്ലാ കാര്യങ്ങൾക്കും രണ്ടുപേരും ഒരുമിച്ചാണെന്നും ആര്യ പറഞ്ഞിരുന്നു.
മരുമകനെ കണ്ട സന്തോഷത്തിൽ ആര്യ; അർച്ചന സുശീലനും കുടുംബത്തോടുമൊപ്പം താരം
പൊറാട്ട് നാടകം: പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച ആക്ഷേപഹാസ്യ ചിത്രം ഒടിടിയില്‍ എത്തി