'എന്തൊരു ദ്രോഹമാണിത്, ദേശീയ അവാര്‍ഡ് നേടിയ സംവിധായകന്‍റെ അവസ്ഥ ഇത്, അപ്പോ സാധാരണക്കാര്‍ക്കോ?'

തൻ്റെ പുതിയ പോസ്റ്റിൽ ഹൻസാൽ മേത്ത എഴുതിയത് ഇതാണ് “കഴിഞ്ഞ 3 ആഴ്ചകളായി എൻ്റെ മകൾ ആധാർ കാർഡിന് അപേക്ഷിക്കാൻ ശ്രമിക്കുന്നു

Hansal Mehta says daughter is facing harassment trying to apply for Aadhar Card since 3 weeks vvk

മുംബൈ: ബോളിവുഡിലെ ആക്ടിവിസ്റ്റായ ഒരു സംവിധായകനാണ് ഹൻസാൽ മേത്ത. പലപ്പോഴും തൻ്റെ എക്‌സ് അക്കൗണ്ടിലൂടെ പ്രതികരിക്കാറുണ്ട് സ്കാം 1992 പോലുള്ള  സീരിസുകളുടെ സംവിധായകന്‍. ഇപ്പോള്‍ മകൾ കിമയ മേത്തയുടെ ആധാർ രജിസ്ട്രേഷൻ വൈകിപ്പിച്ചതിന് ദേശീയ അവാർഡ് ജേതാവായ സംവിധായകൻ  സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇപ്പോള്‍.

തൻ്റെ പുതിയ പോസ്റ്റിൽ ഹൻസാൽ മേത്ത എഴുതിയത് ഇതാണ് “കഴിഞ്ഞ 3 ആഴ്ചകളായി എൻ്റെ മകൾ ആധാർ കാർഡിന് അപേക്ഷിക്കാൻ ശ്രമിക്കുന്നു. മഴയുള്ള സമയത്ത് ധൈര്യത്തോടെ അന്ധേരി ഈസ്റ്റിലെ ആധാർ ഓഫീസിലേക്ക് വീണ്ടും വീണ്ടും അവള്‍ പോവേണ്ടി വന്നു.എപ്പോള്‍ പോയാലും അവിടെയുള്ള സീനിയർ മാനേജർ അവളെ എന്തെങ്കിലും കാരണം പറഞ്ഞോ മറ്റോ തിരിച്ചയക്കുയാണ്. 

ഇതിൽ ഒപ്പിടുക, ഈ രേഖ എടുക്കുക, സ്റ്റാമ്പ് ശരിയായ സ്ഥലത്തല്ല, നിങ്ങൾക്ക് ഇന്ന് അപ്പോയിൻ്റ്മെൻ്റ് ഇല്ല, ഇതിനായി ഞാൻ ഒരാഴ്ചത്തെ അവധിയിലാണ്. ഇത് ഏറ്റവും നിരാശാജനകമായ അവസ്ഥയാണ് ഇത്. ഉപദ്രവത്തിൽ കുറവൊന്നുമില്ല ” യുണീക്ക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെയും ആധാറിൻ്റെയും ഔദ്യോഗിക എക്‌സ് അക്കൗണ്ടും ഹൻസാൽ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. 

പോസ്റ്റില്‍ നിരവധി കമന്‍റുകളാണ് വരുന്നത്. 'രേഖകള്‍ എല്ലാം പക്കയായിരിക്കണം,ഇവിടെ സ്കാം ഒന്നും നടക്കില്ല'സ്കാം 1992  ഓര്‍മ്മിപ്പിച്ച് ഒരാള്‍ കമന്‍റ് ചെയ്തു.  “ശരിക്കും ? ഗവൺമെൻ്റ് ഉദ്യോഗസ്ഥന്‍ രേഖയിലെ സ്റ്റാമ്പ് താഴ്ന്നു ഉയര്‍ന്നു എന്ന് പറയുന്നത് കംപ്ലയിൻസ് പാരാമീറ്ററാണോ? ഈ അസംബന്ധം നിര്‍ത്തുക എന്നാണ് ഹൻസാൽ  ഇതിന് മറുപടി നല്‍കുന്നത്. 

മറ്റൊരാൾ പറഞ്ഞു, "ഇവിടുത്തെ അഴിമതി വ്യവസ്ഥ കാരണം സാധാരണ മനുഷ്യൻ്റെ ജീവിതം എപ്പോഴും ബുദ്ധിമുട്ടാണ്, പക്ഷേ നിങ്ങള്‍ പ്രമുഖനാണ് ഇവിടെ എന്താണ് പ്രശ്‌നം എന്ന് അറിയില്ല." ഹൻസാൽ ഉടന്‍ മറുപടി നല്‍കി “ഞാൻ ഒരു ശക്തനായ ആളൊന്നും അല്ല. ഞാൻ ഈ രാജ്യത്തെ ഒരു സാധാരണ മധ്യവർഗക്കാരനാണ്. മെച്ചപ്പെട്ട സേവനം ലഭിക്കാൻ ഞാൻ അർഹനാണ് ”.

പ്രധാന വില്ലന് പ്രതിഫലം 800 കോടി; നായകനായ കാലത്ത് പോലും കിട്ടാത്ത പ്രതിഫലം ലഭിച്ച് ഈ നടന്‍

Wayanad Landslide Live: ഉള്ളുലഞ്ഞ് നാട്; മരണം 222 ആയി, കാണാതായത് 240 പേരെ

Latest Videos
Follow Us:
Download App:
  • android
  • ios