'ആറുവര്‍ഷത്തോളം തമ്മില്‍ മിണ്ടിയില്ല': ധനുഷുമായുള്ള പിണക്കത്തെക്കുറിച്ച് ജിവി പ്രകാശ് കുമാര്‍
നടൻ ധനുഷുമായി കഴിഞ്ഞ ആറുവർഷമായി ധനുഷുമായി സംസാരിക്കാറില്ലെന്ന കാര്യമാണ് ഇപ്പോള്‍ ജിവി പ്രകാശ് വെളിപ്പെടുത്തുന്നത്.
ചെന്നൈ: തമിഴ് സിനിമയിലെ ഏറ്റവും ജനപ്രിയ ജോഡികളായിരുന്നു സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശും ധനുഷും. ആടുകളം, മയക്കം എന്ന തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റവും അവസാനം ഇരുവരും ഒന്നിച്ച് വന്ന ചിത്രം ക്യാപ്റ്റന്‍ മില്ലര്‍ ആയിരുന്നു.
നടൻ ധനുഷുമായി കഴിഞ്ഞ ആറുവർഷമായി ധനുഷുമായി സംസാരിക്കാറില്ലെന്ന കാര്യമാണ് ഇപ്പോള്‍ ജിവി പ്രകാശ് വെളിപ്പെടുത്തുന്നത്. വിജെ സിദ്ധു വ്ളോഗിന്‍റെ വീഡിയോയിലാണ് ജിവി പ്രകാശ് കുമാർ ഈക്കാര്യം തുറന്നു പറഞ്ഞത്. അടുത്തിടെ റിലീസ് ചെയ്ത തൻ്റെ ചിത്രം കൽവൻ പ്രൊമോഷനിലായിരുന്നു ജിവി പ്രകാശ് കുമാര്‍.
“ നിങ്ങൾ പ്രശ്നങ്ങൾ വരുമ്പോള്‍ നിങ്ങളോടൊപ്പം ഒരു തൂണുപോലെ നിൽക്കുന്ന ഒരാളാണ് സുഹൃത്ത്. നമുക്കെല്ലാവർക്കും പരസ്പരം ആവശ്യമുള്ളപ്പോൾ ഞങ്ങൾ പരസ്പരം ഉണ്ടായിരിക്കും എന്ന വിശ്വാസം വേണം" - സൌഹൃദത്തെക്കുറിച്ച് ജിവി പ്രകാശ് കുമാര്‍ പറഞ്ഞു.
ധനുഷുമായി ഉണ്ടായ പിണക്കത്തെക്കുറിച്ചും ഹിറ്റ് സംഗീതസംവിധായകൻ തുറന്നു പറഞ്ഞു. “നിങ്ങൾ സുഹൃത്തുക്കളാണെങ്കിൽ, നിങ്ങൾ പരസ്പരം എങ്ങനെ പെരുമാറും? വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ അതേ സമയം, ആവശ്യമുള്ളപ്പോൾ നിങ്ങൾ രണ്ടുപേരും പരസ്പരം മനസ്സിലാക്കും. അത് പോലെ ഞങ്ങൾ (ഞാനും, ധനുഷും) ആറുവർഷമായി സംസാരിച്ചിരുന്നില്ല. പക്ഷേ അതിനുശേഷം എല്ലാം സാധാരണ നിലയിലായി. ഇപ്പോള്‍ ഞങ്ങൾ കൂടുതൽ അടുത്തു" ജിവി പ്രകാശ് കുമാര്‍ പറഞ്ഞു.
ക്രിക്കറ്റ് കളിക്കാനുള്ള തൻ്റെ ഇഷ്ടവും നടന്‍ ജിവി പ്രകാശ് കുമാര്‍ പങ്കുവെച്ചു. ചെറുപ്പത്തില്‍ പ്രഫഷണല്‍ ക്രിക്കറ്റ് താരമായിരുന്നു ജിവി പ്രകാശ് കുമാര്‍. താൻ സ്നേഹിക്കുന്നവരെ സഹായിക്കാൻ ധനുഷ് ഒരു പരിധി വരെ പോകുന്നത് എങ്ങനെയെന്ന് അദ്ദേഹം പങ്കുവെച്ച ജിവി. അതിനായി ഏത് അറ്റം വരെയും ധനുഷ് പോകുമെന്നും പറഞ്ഞു.
2007-ൽ വെട്രിമാരൻ്റെ ആദ്യ ചിത്രമായ പൊല്ലാതവനിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ധനുഷും ജിവി പ്രകാശും ചേർന്ന് ആടുകളം,മയക്കം എന്ന അസുരൻ തുടങ്ങിയ ചിത്രങ്ങളിൽ അടുത്തിടെ ക്യാപ്റ്റൻ മില്ലർ വരെ ഒന്നിച്ചിരുന്നു. സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍റെ മരുമകനാണ് ജിവി പ്രകാശ് കുമാര്‍.
ഇന്ത്യൻ 2 റിലീസ് പ്രഖ്യാപനം; വമ്പന്‍ അപ്ഡേറ്റ് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍