കുടുംബം ഒന്നിച്ച് അടിപൊളിയാക്കി ദുബായ് യാത്ര, കൂടുതൽ ചിത്രങ്ങളുമായി ഗോപിക അനിൽ

ദുബായ്, അബുദാബി യാത്രകളുടെ ചിത്രങ്ങൾ പങ്കുവച്ച് ഗോവിന്ദ് പദ്മസൂര്യയും ഗോപികയും. കുടുംബത്തോടൊപ്പമുള്ള ആദ്യ വിദേശ യാത്ര, ഗോപികയുടെ മാതാപിതാക്കളുടെ ആദ്യ അന്താരാഷ്ട്ര യാത്രയും.

govind padmasoorya gopika anil dubai family trip pictures

ദുബായ്: നടനും അവതാരകനുമായ ഗോവിന്ദ് പദ്മസൂര്യയും സീരിയൽ സിനിമ താരം ഗോപികയും തമ്മിൽ ഈ വര്‍ഷം ആദ്യമാണ് വിവാഹിതരായത്. അടുത്തിടെയാണ് കുടുംബത്തിന് ഒപ്പം ജിപിയും ഗോപികയും ദുബായിലേക്ക് പോയതും. ദുബായ് കോളിംഗ് എന്ന ക്യാപ്ഷനോടെയായിരുന്നു തങ്ങളുടെ പുത്തൻ വിശേഷം ഇരുവരും പങ്കുവച്ചത്.

ഇപ്പോഴിതാ അവസാനിക്കാത്ത യാത്രയുടെ കൂടുതൽ ചിത്രങ്ങൾ പങ്കുവെക്കുകയാണ് ഇരുവരും. അബുദാബിയിലുള്ള മാജിക്കൽ വാർണർ ബ്രോ തീം പാർക്കിൽ നിന്നുള്ളതാണ് ഏറ്റവും പുതിയ ചിത്രങ്ങൾ. കുടുംബം മുഴുവൻ അവിടുള്ള ഓരോന്നും ആസ്വദിക്കുന്നുണ്ടെന്ന് ചിത്രങ്ങളിൽ നിന്ന് വ്യക്തമാണ്. നിരവധി ചിത്രങ്ങളാണ് ഇവിടെനിന്നും ഗോപികയും ജിപിയും പങ്കുവെച്ചിട്ടുള്ളത്. കുടുംബത്തിന്റെ ഒത്തൊരുമക്കും സ്നേഹത്തിനും കൈയടിക്കുകയാണ് ആരാധകർ.

രണ്ടുപേരും വിവാഹശേഷം ഒട്ടനവധി അന്തർദേശീയ യാത്രകൾ ആണ് നടത്തിയത്. എന്നാൽ രണ്ടുകുടുംബങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള വിദേശ യാത്ര ഇത് ആദ്യമായാണ്. ഇരുകുടുംബങ്ങളും ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളും ജിപിയും ഗോപികയും പങ്കുവച്ചു. ഏറ്റവും സന്തോഷകരമായ കാര്യം മറ്റൊന്നാണ്. 

ഗോപികയുടെ അച്ഛന്റെയും അമ്മയുടെയും ആദ്യത്തെ ഇന്റര്‍നാഷണല്‍ ട്രിപ്പാണിത്. അത് മരുമകന്റെ ഒപ്പം ചെയ്യാൻ ആയത് നിങ്ങളുടെ ഭാഗ്യം എന്നാണ് ആരാധകർ കുറിച്ചത്. അതേസമയം അവർക്കൊപ്പമുള്ള വിദേശ യാത്രയിൽ അവരെപ്പോലെ തന്നെ ഞങ്ങളും എക്‌സൈറ്റഡാണെന്നും ജിപി കുറിച്ചിരുന്നു.

വിവാഹത്തിനു പിന്നാലെ വരുന്ന ആഘോഷങ്ങളിൽ എല്ലാം ഇരുകുടുംബങ്ങളും ഒന്നിച്ചാണ്. വിഷു ആയിക്കോട്ടെ ഓണം ആയിക്കോട്ടെ എല്ലാ ആഘോഷങ്ങളും ഇരുകൂട്ടരും ഒരുമിച്ചായിരുന്നു. ഗോപികയുടെ അച്ഛനും അമ്മയും ജിപിയുടെ അച്ഛനും അമ്മയും അത്രയും സുഹൃത്തുക്കളുമാണ്. ഈ വർഷം ജനുവരിയിലായിരുന്നു ജിപി യുടെയും ഗോപികയുടെയും വിവാഹം. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് ജിപി പങ്കുവെച്ചപ്പോഴാണ് ഇരുവരും വിവാഹം ചെയ്യാൻ പോകുന്ന കാര്യം എല്ലാവരും അറിയുന്നത്. പ്രണയ വിവാഹമാണ് എന്നാണ് കരുതിയതെങ്കിലും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണെന്ന് ജിപി പറഞ്ഞിരുന്നു.

അതിസുന്ദരിയായി മാളവിക; വളക്കാപ്പ് വിശേഷങ്ങൾ പങ്കുവെച്ച് താരം

'അത്രയും മതി': ബ്ലാക്കില്‍ ബോള്‍ഡ് ലുക്കില്‍ സ്വാസിക, മോശം കമന്‍റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി 

Latest Videos
Follow Us:
Download App:
  • android
  • ios