ജിപിയുടെ പിറന്നാൾ ദിനത്തിൽ വൈകാരികമായ ആശംസയുമായി ഗോപിക

എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടുപ്പെട്ടുപോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു എന്നാണ് ഗോപിക കുറിച്ചത്. 

Gopika emotionally wishes govind padmasoorya on his birthday vvk

കൊച്ചി: ജനുവരിയിലാണ് ഗോപിക അനിലിന്റേയും ഗോവിന്ദ് പദ്മസൂര്യയുടെയും വിവാഹം കഴിഞ്ഞത്. ഗോപികയ്ക്കും ജി പിക്കും ധാരാളം ആരാധകർ ഉണ്ട്. ഇരുവരുടെയും വിശേഷം കേൾക്കാൻ ആരാധകർ കാത്തരിക്കാറുമുണ്ട്. ഇന്ന് ജി പിയുടെ പിറന്നാൾ ആണ്. പിറന്നാൾ ദിവസം ഗോപിക ജി പിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ചർച്ച. ഗോപികയുടെ ജന്മദിനം വളരെ ഗംഭീരമായിട്ടാണ് ജി പി ആഘോഷിച്ചത്. ഇപ്പോഴിതാ ജിപിയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ വാക്കുകളാണ് ഗോപിക കുറിച്ചത്.

എങ്ങനെയാണ് ഒരാളെ ഇത്രയധികം ഇഷ്ടപ്പെട്ട് പോകുന്നത് എന്ന് തനിക്ക് തന്നെ അത്ഭുതമായി തോന്നുന്നു എന്നാണ് ഗോപിക കുറിച്ചത്. കണ്ടുമുട്ടിയ അന്ന് മുതൽ നിങ്ങളിൽ ഞാൻ എത്രമാത്രം അലിഞ്ഞുപോയി എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ഗോപിക പറയുന്നു. 'എന്റെ ആൾക്ക് ജന്മദിനാശംസകൾ. ഈ ഒരാളില്ലാതെ ജീവിതം നമുക്ക് സങ്കല്പിക്കാൻ കഴിയാത്തവിധം എങ്ങനെയാണ് അയാൾ പ്രാധാന്യമർഹിക്കുന്നത് എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെടുന്നു. കണ്ടുമുട്ടിയ അന്ന് മുതൽ നിങ്ങളിൽ ഞാൻ എത്രമാത്രം വീണുപോയി എന്നത് എന്നെ തന്നെ അത്ഭുതപ്പെടുത്തുന്നു.

ജന്മദിനാശംസകൾ ചേട്ടാ. ശരിക്കും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു, എന്നാണ് ഗോപിക കുറിച്ചത്. ജി പിക്കൊപ്പം ഉള്ള ചിത്രങ്ങളും ഗോപിക പങ്കുവെച്ചിട്ടുണ്ട്. ഗോപികയുടെ പോസ്റ്റിന് ജി പി കമന്റും ഇട്ടിട്ടുണ്ട്. കരയിപ്പിക്കുമോ എന്നാണ് ജി പി പറഞ്ഞത്. കെട്ടിപ്പിടിച്ച് ഐ ലവ് യൂ എന്നും ജി പി കുറിച്ചു.

ഗോപികയെയാണ് ജി പി വിവാഹം ചെയ്യാൻ പോകുന്നത് എന്ന് അറി‍ഞ്ഞത് ഇവരുടെ നിശ്ചയ ചിത്രങ്ങൾ ജി പി പങ്കുവെച്ചപ്പോഴാണ്യ സാന്ത്വനം എന്ന സീരിയയിലെ അഞ്ജലി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സ് സ്വന്തമാക്കിയ താരമാണ് ഗോപിക.

ആഗസ്റ്റ് 15ന് പുഷ്പ 2 എത്തില്ല; പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

വീണ്ടും പ്രണയ നായകനായി ഷെയിൻ നിഗം; 'ഹാൽ' ടീസർ പുറത്തിറങ്ങി
 

Latest Videos
Follow Us:
Download App:
  • android
  • ios