Asianet News MalayalamAsianet News Malayalam

ഗോട്ടിന് നെഗറ്റീവ് കിട്ടിയതിന് കാരണം മുംബൈ, ബെംഗലൂര് ഫാന്‍സെന്ന് സംവിധായകന്‍

തമിഴ്‌നാട്ടിൽ വിജയം നേടിയെങ്കിലും തെലുങ്കിലും ഹിന്ദിയിലും ഗോട്ട് വിജയിക്കാത്തതിന് പിന്നിലെ കാരണം സംവിധായകൻ വെങ്കട്ട് പ്രഭു വെളിപ്പെടുത്തി. 

GOAT didnt work in Telugu Hindi due to CSK connect Mumbai RCB fans troll
Author
First Published Sep 10, 2024, 11:43 AM IST | Last Updated Sep 10, 2024, 11:43 AM IST

ചെന്നൈ: തന്‍റെ ഏറ്റവും പുതിയ വിജയ് നായകനായ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ദി ഗോട്ട്) തെലുങ്കിലും ഹിന്ദിയിലും വിജയിക്കാത്തതിന്‍റെ കാരണം കണ്ടെത്തിയിരിക്കുകയാണ് സംവിധായകൻ വെങ്കട്ട് പ്രഭു. എക്‌സ് സ്പെസിലെ ഒരു ചര്‍ച്ചയില്‍ ആരാധകരുമായി സംസാരിക്കവെയാണ് സംവിധായകൻ വിചിത്രമായ കാരണം അവതരിപ്പിച്ചത്. 

ദളപതി വിജയ് ചിത്രം ഗോട്ടിന്‍റെ ഏറെ ചർച്ച ചെയ്യപ്പെടുന്ന ക്ലൈമാക്‌സ് നടക്കുന്നത് ഐപിഎല്‍ ടീം ചെന്നൈ സൂപ്പർ കിംഗ്‌സിന്‍റെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് എന്നാണ് സിനിമയില്‍ കാണിക്കുന്നത്. ഇവിടെ സിഎസ്കെ മുംബൈ ഇന്ത്യന്‍സ് മത്സരം നടക്കുന്നതിനിടെ അത്യാഹിതം ഒഴിവാക്കാന്‍ വിജയ്‍യുടെ കഥാപാത്രം ശ്രമിക്കുന്നതാണ് ക്ലൈമാക്സ്. 

എന്നാല്‍ ഗോട്ട് ചിത്രം ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്നാട്ടില്‍ വലിയ വിജയം നേടിയെങ്കിലും തെലുങ്കിലും, ഹിന്ദിയിലും, ഒരു പരിധിവരെ കേരളത്തിലും നിരാശ സമ്മാനിച്ചുവെന്നാണ് വിവരം. ഇത് ബോക്സോഫീസ് കണക്കില്‍ കാണാനുമുണ്ട്. 

ഇതിന് രസകരമായ കാരണമാണ് പകുതി തമാശയായി വെങ്കട്ട് പ്രഭു ഒരു ട്വിറ്റര്‍ സ്പേസ് ചര്‍ച്ചയില്‍ പറഞ്ഞത്. 
“മുംബൈ ഇന്ത്യൻസും (എംഐ), ആർസിബിയും (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു) ആരാധകരും ക്ലൈമാക്സിന്‍റെ പേരില്‍ എന്നെ ട്രോളുന്നുണ്ട്” വെങ്കട്ട് പ്രഭു തമിഴിൽ തമാശ പറഞ്ഞു, “നമ്മളെല്ലാം സിഎസ്‌കെ ആരാധകരാണ് - ഇത് നമ്മുടെ രക്തത്തിലുള്ളതാണ്, ഞങ്ങൾക്ക് അത് നിഷേധിക്കുന്നില്ല. സിഎസ്‌കെ ബന്ധം കൊണ്ടാകാം ഈ ചിത്രം തെലുങ്ക്, ഹിന്ദി പ്രേക്ഷകരെ അധികം ആകർഷിക്കാതിരുന്നത്. നമ്മള്‍ ആഘോഷിക്കും പോലെ അവർ ആ നിമിഷം ആസ്വദിച്ചുവെന്ന് ഞാൻ കരുതുന്നില്ല.” വെങ്കട്ട് പ്രഭു പറഞ്ഞു. 

അതേ സമയം ബോക്സോഫീസില്‍ ഗോട്ട് കുതിപ്പ് തുടരുകയാണ്. വിനായ ചതുര്‍ദ്ധി വാരാന്ത്യത്തില്‍ റിലീസായ ചിത്രം ആഗോള ബോക്സോഫീസില്‍ 288 കോടിയാണ് നേടിയത് എന്നാണ് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസം  ഔദ്യോഗികമായി അറിയിച്ചത്. 

20.7 കോടി രൂപയ്ക്ക് വാങ്ങിയ വിവാദ ബംഗ്ലാവ് കങ്കണ വിറ്റത് ഞെട്ടിക്കുന്ന തുകയ്ക്ക്; കാരണം ഇതാണ് !

'ഇത് നിന്‍റെ അച്ഛന്‍റെ കളിയാണ്': 'ഗോട്ട്' വിജയ് സ്വന്തം മകന് നല്‍കിയ ഉപദേശമോ?
 

Latest Videos
Follow Us:
Download App:
  • android
  • ios