ദുല്‍ഖറിന്‍റെ കാര്‍ ശേഖരത്തിലേക്ക് 'ബെന്‍സ് ജി 63 എഎംജി'; വില രണ്ടേമുക്കാല്‍ കോടി

ബെന്‍സിന്‍റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡല്‍

dulquer salmaan bought mercedes benz g63 amg

മലയാള സിനിമയിലെ യുവതലമുറ നടന്മാരില്‍ വാഹനങ്ങളോട് വലിയ താല്‍പര്യം സൂക്ഷിക്കുന്ന ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. ഫെറാരി, ബിഎംഡബ്ല്യു, പോര്‍ഷെ തുടങ്ങിയ വമ്പന്മാരൊക്കെയുള്ള ദുല്‍ഖറിന്‍റെ ശേഖരത്തിലേക്ക് ഒരു പുതുപുത്തന്‍ മെഴ്സിഡെസ് ബെന്‍സ് എത്തിയിരിക്കുകയാണ്. ജി 63 എഎംജി എന്ന മോഡലാണ് അത്.

ബെന്‍സിന്‍റെ ജി-ക്ലാസ് ലൈനപ്പിലെ ടോപ്പ് എന്‍ഡ് മോഡലാണ് ഇത്. ഇന്ത്യയിലെ വില 2.45 കോടി. 6000 ആര്‍പിഎമ്മില്‍ 577 ബിഎച്ച്പി കരുത്തും 2500 ആര്‍പിഎമ്മില്‍ 850 എന്‍എം ടോര്‍ക്കും നല്‍കുന്ന വാഹനമാണ് ഇത്. പെട്രോള്‍ ഇന്ധനമാക്കുന്ന വാഹനത്തിന് ലഭിക്കുന്ന മൈലേജ് 6.1 കി.മീ./ലിറ്റര്‍ ആണ്. യൂറോ എന്‍ക്യാപ്പ് അനുസരിച്ച് 5 സ്റ്റാര്‍ സുരക്ഷാ റേറ്റിംഗും ലഭിച്ച കാര്‍ ആണിത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള വാഹനമാണ് ദുല്‍ഖര്‍ സ്വന്തമാക്കിയിരിക്കുന്നത്.

dulquer salmaan bought mercedes benz g63 amg

 

ഏകദേശം ഇതേ വില തന്നെ വരുന്ന ബെന്‍സിന്‍റെ തന്നെ എസ്എല്‍എസ് എഎംജിയും ദുല്‍ഖറിന് സ്വന്തമായുണ്ട്. രണ്ട് സീറ്റര്‍ ലിമിറ്റഡ് സ്പോര്‍ട്സ് കാര്‍ ആണ് ഇത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos
Follow Us:
Download App:
  • android
  • ios