'ഞങ്ങളെ പറ്റിച്ചു': ദിയ കൃഷ്ണയുടെ സംരംഭത്തിനെതിരെ യൂട്യൂബര്‍, ചുട്ട മറുപടിയുമായി ഓസി !

യൂട്യൂബര്‍ ദിയ കൃഷ്ണയുടെ ഓണ്‍ലൈന്‍ ആഭരണ സംരംഭത്തിനെതിരെ മറ്റൊരു യൂട്യൂബര്‍ പരാതി ഉന്നയിച്ചു. മറുപടിയുമായി ദിയ കൃഷ്ണ.

Diya krishna O by ozy face allegations of cheating from youtuber diya gave replay

തിരുവനന്തപുരം: യൂട്യൂബര്‍ ദിയ കൃഷ്ണ അറിയപ്പെടുന്ന ഇന്‍ഫ്യൂവെന്‍സറാണ്. നടന്‍ കൃഷ്ണകുമാറിന്‍റെ മകളായ 'ഓസി' എന്ന് വിളിപ്പേരുള്ള ദിയയുടെ വിവാഹം അടക്കം സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായിരുന്നു. വണ്‍ മില്ല്യണിലേറെ ഫോളോവേര്‍സുള്ളതാണ് ദിയയുടെ യൂട്യൂബ് അക്കൗണ്ട്. ഒപ്പം തന്നെ 'ഓ ബൈ ഓസി' എന്ന ഓണ്‍ലൈന്‍ ആഭാരണ സംരംഭവും ദിയയ്ക്കുണ്ട്. 

എന്നാല്‍ ഇപ്പോള്‍ ഒരു വിവാദത്തില്‍പ്പെട്ടിരിക്കുകയാണ് ദിയ. ഇവരുടെ സംരംഭത്തിലൂടെ വിറ്റ ആഭാരണം മോശം രീതിയിലാണ് ലഭിച്ചത് എന്നാണ് ഒരു യൂട്യൂബര്‍ ആരോപിച്ചത്. മൂന്ന് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുള്ള യുട്യൂബ് ചാനലായ ഉപ്പും മുളകും ലൈറ്റ് കുടുംബാം​ഗംമായ സംഗീതയാണ് ദിയയുടെ സ്ഥാപനത്തിന്‍റെ ഉത്പന്നത്തിനെതിരെ പരാതിയുമായി എത്തിയത്. 

മാലയും രണ്ട് കമ്മലുമാണ് താന്‍ ഈ സംരംഭത്തില്‍ നിന്ന് വാങ്ങിയതെന്നും എന്നാൽ കവർ തുറന്ന് നോക്കിയപ്പോൾ മാലയിലെ കല്ലുകൾ ഇളകി കിടക്കുകയായിരുന്നുവെന്നും മാത്രമല്ല കമ്മലിന്‍റെ പെയറില്‍ ഒന്ന് മാത്രമാണ് ഉള്ളതെന്നും സം​ഗീത പറയുന്നു.

 കല്ലുകൾ കൊഴിഞ്ഞ് കിടക്കുന്നതിന്റെ ഫോട്ടോ താൻ പകർത്തിയിരുന്നുവെന്നും ഇക്കാര്യങ്ങളെല്ലാം പരാതിപ്പെടാൻ വിളിച്ചിട്ടും യാതൊരു പ്രതികരണവും സംരംഭത്തിന്‍റെ ടീമിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായില്ലെന്നും സം​ഗീത തന്‍റെ യൂട്യൂബ് വീഡിയോയില്‍ ആരോപിച്ചു. ഒപ്പം സാധനം മാറ്റികിട്ടണമെങ്കില്‍ അണ്‍ബോക്സിംഗ് വീഡിയോ വേണം എന്ന് പറഞ്ഞുവെന്നും സംഗീത പറഞ്ഞു. 

എന്നാല്‍ ദിയയുടെ പേര് സംഗീത പറഞ്ഞില്ലെങ്കിലും സംഗീതയുടെ വീഡിയോയ്ക്ക് പിന്നാലെ ഇതിനെ റിയാക്ട് ചെയ്ത് നിരവധി വീഡിയോകള്‍ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടു. ഇതിന് പ്രതികരണമാണ് ഇന്‍സ്റ്റഗ്രാം പേജിലെ സ്റ്റോറിയിലൂടെ ദിയ നല്‍കിയത്.

അണ്‍ബോക്സിംഗ് വീഡിയോ നിര്‍ബന്ധമാണ് എന്ന് പറഞ്ഞ ദിയ. തനിക്കെതിരെ ആരോപണം ഉന്നയിച്ച സ്ത്രീ യും ഫാഷന്‍ ഉത്പന്നങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവരാണെന്നും. അവരും ഇത്തരം കാര്യങ്ങള്‍ ചെയ്യാറുണ്ടെന്ന് ഒരു സ്ത്രീ ആരോപിക്കുന്ന സ്ക്രീന്‍ ഷോട്ടും ദിയ പങ്കുവച്ചിരുന്നു. 

റോങ്ങ് വീഡിയോകൾ എടുത്ത് അതിനോട് പ്രതികരിക്കുക എന്നത് ചില യൂട്യൂബർമാർക്ക് ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ഏക മാർഗമാണ് എന്നാണ് ഉപ്പും മുളകും ഫാമിലി ലൈറ്റിന്‍റെ പരാതിയെ തുടർന്ന് തനിക്കെതിരെ റിയാക്ഷൻ വീഡിയോ പങ്കുവെച്ചവർക്ക് ദിയ നൽകിയ മറുപടി.

29 വർഷം മുൻപ് കൂടെ കൂടിയവൾ..; അഹാനയെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി കൃഷ്ണകുമാർ

വിവാഹം കഴിഞ്ഞ് ദിയയ്‍ക്ക് മാറ്റം വന്നോ?, മറുപടിയുമായി അമ്മ സിന്ധു കൃഷ്‍ണകുമാര്‍


 

Latest Videos
Follow Us:
Download App:
  • android
  • ios