എന്‍റെ കാമുകി ബിപാഷയെ ജോണ്‍ എബ്രഹാം തട്ടിയെടുത്തുവെന്ന് വരെ കേട്ടു: ഡിനോ മോറിയ

ബിപാഷയുമായുള്ള തന്‍റെ പഴയകാല പ്രണയവും. റാസ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ സമയത്ത് അത് എങ്ങനെയുണ്ടായെന്നും അത് എങ്ങനെ അവസാനിച്ചുവെന്നും സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ ഡിനോ മോറിയ പറഞ്ഞു. 

Dino Morea opens up about rivalry with John Abraham says people thought John took Bipasha Basu from him vvk

മുംബൈ: ഡിനോ മോറിയയും ജോൺ എബ്രഹാമും ഒരേ കാലത്ത് മോഡലിംഗ് രംഗത്ത് നിന്നും സിനിമയില്‍ എത്തിയവരാണ്. എന്നാല്‍ സിനിമ രംഗത്ത് ബിപാഷ ബസുവുമായി ചേര്‍ന്ന് കേട്ട  ഗോസിപ്പുകള്‍ പ്രകാരം ഇരുവരും തമ്മില്‍ വലിയ ശത്രുതയുണ്ടായിരുന്നു എന്നാണ് ബോളിവുഡിലെ സംസാരം. എന്നാല്‍ താനും ജോണും തമ്മില്‍ ശത്രുതയൊന്നും ഇല്ലെന്നും ഇപ്പോഴും സുഹൃത്തുക്കളായി തുടരുകയാണെന്നും ഡിനോ അടുത്തിടെ ഒരു അഭിമുഖത്തില് വ്യക്തമാക്കിയത്. 

ബിപാഷയുമായുള്ള തന്‍റെ പഴയകാല പ്രണയവും. റാസ് എന്ന ഹിറ്റ് ചിത്രത്തിന്‍റെ സമയത്ത് അത് എങ്ങനെയുണ്ടായെന്നും അത് എങ്ങനെ അവസാനിച്ചുവെന്നും സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ ഡിനോ മോറിയ പറഞ്ഞു. അടുത്തിടെ ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഡിനോ മോറിയ അഭിനയിച്ചിരുന്നു. 

“ഞങ്ങൾക്ക് തമ്മില്‍ (ഡിനോ മോറിയയും ജോൺ എബ്രഹാമും) ഒരിക്കലും ഒരു മത്സരവും ഉണ്ടായിരുന്നില്ല. ഞങ്ങൾ പരസ്പരം സംസാരിക്കുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഞാൻ ബിപാഷയുമായുള്ള ബന്ധം വിടുകയും ജോണ്‍ ബിപാഷയുമായി ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തതിന് ശേഷമാണ് ഞങ്ങൾ തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള ഗോസിപ്പുകള്‍  ഉയരാന്‍ തുടങ്ങിയത്. 

ഞാനും ബിപാഷയും വേർപിരിഞ്ഞ് ഏകദേശം ഒരു വർഷത്തിനുശേഷം ജോണും ബിപാഷയും ഡേറ്റിംഗ് ആരംഭിച്ചത്. ഞാൻ മറ്റൊരാളുമായി ഡേറ്റിംഗ് ആരംഭിച്ചിരുന്നു ഈ സമയത്ത്. അപ്പോൾ, എന്തിനാണ് ഞങ്ങള്‍ക്ക് ശത്രുത ഉണ്ടാകേണ്ടത്? എന്‍റെ കാമുകിയെ ജോൺ കൊണ്ടുപോയെന്ന് ആളുകൾ കരുതി, പക്ഷേ അത് അങ്ങനെയൊന്നുമല്ല. ഞങ്ങൾ മൂന്നുപേരും സംസാരിക്കാറുണ്ടായിരുന്നു. പക്ഷേ ആളുകൾ അത് മറ്റൊന്നാക്കി, ” ഡിനോ മോറിയ പറഞ്ഞു.

ബിപാഷയുമായുള്ള ബന്ധത്തെക്കുറിച്ചും ഡിനോ മോറിയ പറഞ്ഞു. “അവൾ കൊൽക്കത്തയിൽ നിന്നാണ് വന്നത്, ഞാൻ ബാംഗ്ലൂരിൽ നിന്നാണ് ഞാന്‍ വന്നത്. ഞങ്ങളെ ഒരു പൊതു സുഹൃത്താണ് തമ്മില്‍ പരിചയപ്പെടുത്തിയത്. ഞങ്ങള്‍ തമ്മില്‍ ബ്ലെയ്ന്‍റ് ഡേറ്റാണ് നടന്നത്. ഏതോ സൂപ്പർ മോഡൽ വരുന്നു എന്ന് കേട്ടിട്ട് മറ്റൊരു സൂപ്പർ മോഡലായ ഞാനും ഒരു ബ്ലൈൻഡ് ഡേറ്റിന് പോയി. അത് വിചിത്രമായിരുന്നു, പക്ഷേ അതിനുശേഷം ഞങ്ങൾ ഡേറ്റിംഗ് ആരംഭിച്ചു. ഞങ്ങൾ രണ്ടുപേരും ഈ രംഗത്തെ തുടക്കകാരായിരുന്നു അന്ന് ”

ബിഗ് ബോസ് താരം അബ്ദു റോസിക്ക് വിവാഹിതനാകുന്നു; വധു ഇവരാണ്, ചിത്രങ്ങള്‍ പങ്കിട്ടു

ഗോപി സുന്ദറിന്‍റെ ആ ഗ്ലാമര്‍ പെണ്‍ സുഹൃത്ത് ആര്; സോഷ്യല്‍ മീഡിയ കണ്ടെത്തി

Latest Videos
Follow Us:
Download App:
  • android
  • ios