Asianet News MalayalamAsianet News Malayalam

പെര്‍ഫെക്റ്റ് സ്റ്റെപ്‍സുമായി വീണ്ടും ദില്‍ഷയും റംസാനും; കൈയടിച്ച് ആരാധകര്‍

ഡി ഫോര്‍ ഡാന്‍സ് മുതല്‍ തുടങ്ങിയതാണ് ദില്‍ഷയുടേയും റംസാന്റേയും സൗഹൃദം

dilsha prasannan and mohammed ramzan danced together again
Author
First Published Jun 27, 2024, 10:31 PM IST

ബി​​ഗ് ബോസ് മലയാളത്തിൽ പങ്കെടുത്ത് കരിയറിൽ ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭകളാണ് ദിൽഷ പ്രസന്നനും റംസാൻ മുഹമ്മദും. റംസാൻ മൂന്നാം സീസണിലും ദിൽഷ പ്രസന്നൻ നാലാം സീസണിലുമാണ് മത്സരാർഥികളായത്. അതിൽ ദിൽഷയ്ക്ക് ബി​ഗ് ബോസ് സീസൺ ഫോറിന്റെ ടൈറ്റിൽ വിജയി ആവാനും സാധിച്ചു. 

നര്‍ത്തകര്‍ എന്ന നിലയില്‍ ഏറെ ഇരുവരും ചേര്‍ന്നുള്ള ചുവടുകള്‍ മുന്‍പും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്. ഇപ്പോഴിതാ വീണ്ടും ഒരു അടിപൊളി ഗാനത്തിന് ചുവട് വെക്കുകയാണ് ഇരുവരും. എസ്ര എന്ന സിനിമയിലെ വളരെ വൈകാരികമായ ഗാനം പുനരാവിഷ്കരിക്കുന്നതിനൊപ്പം നൃത്തവും കൂടെ ചേർത്തിരിക്കുകയാണ് താരങ്ങൾ. ഇരുവരുടെയും കോമ്പോയ്ക്ക് എന്നും കൈയടിച്ചിട്ടുള്ള ആരാധകർ പുതിയ വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ്.

ദിൽഷ നൃത്തത്തിൽ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുകയാണ് ഇപ്പോൾ. ഒട്ടനവധി ഡാന്‍സ് വീഡിയോകൾ ഇതിനോടകം ഒറ്റയ്ക്കും അല്ലാതെയുമായി ദിൽഷ ചെയ്ത് സോഷ്യൽമീഡിയിൽ പങ്കുവെച്ചിട്ടുണ്ട്. കൂടുതല്‍ വീഡിയോകളിലും ദിൽഷയ്ക്കൊപ്പം പ്രത്യക്ഷപ്പെടാറുള്ളത് റംസാനാണ്. ഇവര്‍ തന്നെയാണ് മനോഹരമായ വീഡിയോകൾ കൊറിയോ​​ഗ്രാഫ് ചെയ്യുന്നതും.

 

ഡി ഫോര്‍ ഡാന്‍സ് മുതല്‍ തുടങ്ങിയതാണ് ദില്‍ഷയുടേയും റംസാന്റേയും സൗഹൃദം. ഇപ്പോഴും അത് തുടരുന്നുണ്ട്. രണ്ട് പേരും ഒരുമിച്ച് ചെയ്ത സ്‌റ്റേജ് ഷോകളും റീല്‍സ് വീഡിയോസും എല്ലാം ഇതിന് മുമ്പും വൈറലായുണ്ട്. ബി​ഗ് ബോസിന് ശേഷം സിനിമയിലും നല്ല അവസരങ്ങൾ റംസാന് ലഭിച്ചിരുന്നു.

ALSO READ : ബ്ലെസൺ തോമസിന്‍റെ സംഗീതം; 'കുണ്ഡല പുരാണ'ത്തിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios