'ഗ്യാലറി തപ്പിയപ്പോള്‍ മനോഹരമായ കുറേ ചിത്രങ്ങള്‍', യു എസ് ട്രിപ്പ് വിശേഷങ്ങളുമായി ധന്യ മേരി വർഗീസ്
10 വര്‍ഷത്തിനപ്പുറമായി അമേരിക്കയിലേക്ക് പോയതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ധന്യ പുതിയ പോസ്റ്റിലൂടെ. ഇതെന്റെ രണ്ടാമത്തെ ട്രിപ്പാണ്.
തിരുവനന്തപുരം: മോഡലിംഗ് രംഗത്ത് നിന്നും സിനിമയിലെത്തിയതാണ് ധന്യ മേരി വർഗീസ്. ബിഗ് സ്ക്രീനിൽ നിന്നും തുടങ്ങി മിനിസ്ക്രീനിലേക്ക് ചേക്കേറുകയായിരുന്നു താരം. ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. നീണ്ടനാളത്തെ ഇടവേള അവസാനിപ്പിച്ച് അടുത്തിടെയായിരുന്നു താരം അഭിനയ മേഖലയിലേക്ക് തിരികെ എത്തിയത്. സീതാകല്യാണമെന്ന പരമ്പരയിലൂടെയായിരുന്നു ധന്യ തിരിച്ചുവരവ് നടത്തിയത്. അതേ സമയത്തായിരുന്നു ജോണിനും മികച്ച അവസരങ്ങൾ ലഭിച്ചത്.
10 വര്‍ഷത്തിനപ്പുറമായി അമേരിക്കയിലേക്ക് പോയതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് ധന്യ പുതിയ പോസ്റ്റിലൂടെ. ഇതെന്റെ രണ്ടാമത്തെ ട്രിപ്പാണ്. ഈ ഷോയും മികച്ചതായിരുന്നു. ഗ്യാലറി തപ്പിയപ്പോള്‍ മനോഹരമായ കുറേ ചിത്രങ്ങള്‍. അതൊക്കെ ഇവിടെ പങ്കിടാമെന്ന് കരുതിയെന്നായിരുന്നു ധന്യ പറഞ്ഞത്. നിമിഷനേരം കൊണ്ട് തന്നെ ധന്യയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
മുന്‍പൊരു യുഎസ് ട്രിപ്പില്‍ വെച്ചായിരുന്നു ജോണ്‍ ധന്യയെ പ്രൊപ്പോസ് ചെയ്തത്. ഷോയില്‍ പങ്കെടുക്കുന്നതിന് വേണ്ടി തുടങ്ങിയ പരിചയം പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. ദൈവനിയോഗം പോലെ സംഭവിച്ചതാണ് വിവാഹം എന്നാണ് കരുതുന്നതെന്നായിരുന്നു ജോണ്‍ പറഞ്ഞത്. തനിക്ക് വിവാഹാലോചനകള്‍ വരുന്നുണ്ടെന്ന് ജോണ്‍ പറയുന്നുണ്ടായിരുന്നു. അന്ന് യുഎസ് ട്രിപ്പില്‍ അമ്മയ്ക്ക് വിസ ലഭിച്ചിരുന്നില്ല, അത് ഭാഗ്യമായെന്നായിരുന്നു മുന്‍പ് ജോണ്‍ പറഞ്ഞത്.
എപ്പോഴും ധന്യയെ ശ്രദ്ധിച്ചിരിക്കുന്നതിനാല്‍ നിന്റെ ചാട്ടമൊക്കെ എങ്ങോട്ടാണെന്ന് മനസിലാവുന്നുണ്ടെന്നായിരുന്നു കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. നമുക്കൊന്നിച്ച് ജീവിച്ചാലോ എന്ന് ചോദിച്ചപ്പോള്‍ ധന്യ സമ്മതിക്കുകയായിരുന്നു. മമ്മിയോട് അതേക്കുറിച്ച് പറഞ്ഞപ്പോള്‍ നാട്ടില്‍ വന്നിട്ട് തീരുമാനിക്കാമെന്നായിരുന്നു പ്രതികരണം.
നാട്ടിലെത്തി അധികം വൈകാതെ തന്നെ വിവാഹം നടത്തുകയായിരുന്നു. അവാർഡ് വേദികളിലും ചാനൽ പരിപാടികളിലുമെല്ലാം ഇരുവരും ഒന്നിച്ച് പങ്കെടുക്കാറുണ്ട്. വിവാദത്തിൽപെട്ട താരങ്ങളുടെ അവസരം ഒരിടയ്ക്ക് നഷ്ടപെട്ടെങ്കിലും ഇരുവരും ശക്തമായിത്തന്നെ തിരിച്ചെത്തുകയായിരുന്നു.
മൂന്നാം വാരത്തിലും നിറഞ്ഞോടി കല്‍ക്കി 2898 എഡി: ഇനി നാലാം വാരത്തിലേക്ക് തേരോട്ടം
തായ്ലൻഡിൽ അലീന പടിക്കലിന്റെ അവധി ആഘോഷം, ശ്രദ്ധേയമായി ഭര്‍ത്താവിന്റെ കമന്റ്: ചിത്രങ്ങൾ വൈറല്‍