'ദുവാ' എന്ന് കുട്ടിക്ക് പേരിട്ടതിനാല്‍ ദീപിക രൺവീര്‍ ദമ്പതികള്‍ക്കെതിരെ സൈബര്‍ ആക്രമണം; കിടിലന്‍ മറുപടി !

ബോളിവുഡ് താരദമ്പതികളായ ദീപികയും രൺവീറും മകളുടെ പേര് ദുവാ എന്ന് പ്രഖ്യാപിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. 

Deepika Padukone and Ranveer Singh trolled for naming their daughter Dua

മുംബൈ: ബോളിവുഡിലെ താര ദമ്പതികളായ രൺവീർ സിങ്ങും ദീപിക പദുകോണും ദീപാവലിയോടനുബന്ധിച്ച് മകളുടെ പേര് പ്രഖ്യാപിച്ചിരുന്നു. 'ദുവാ പദുക്കോൺ സിംഗ്' എന്ന പേര് സോഷ്യൽ മീഡിയയിൽ ഹൃദയസ്പർശിയായ കുഞ്ഞു കാലിന്‍റെ ചിത്രം അടക്കമാണ് രൺവീർ സിങ്ങും ദീപിക പദുകോണും ലോകത്തെ അറിയിച്ചത്. നിരവധി ആരാധകർ വാർത്ത ആഘോഷിച്ചപ്പോൾ, പേര് തിരഞ്ഞെടുത്തതിന്‍റെ പേരില്‍ താര ദമ്പതികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പ്രതിഷേധങ്ങളും ഉയരുകയാണ്. 

ദുവാ എന്നത് അറബി ഉറുദു വാക്കാണെന്നും. അത് ഹിന്ദിയില്‍ പ്രാര്‍ത്ഥന എന്ന് ഇടാമായിരുന്നില്ലെ എന്നാണ് പലരും ചോദിക്കുന്നത്. ഇതിന്‍റെ പേരില്‍ രൺവീർ സിങ്ങും ദീപിക പദുകോണും  ഷെയര്‍ ചെയ്ത പോസ്റ്റിന് അടിയില്‍ കുറേയേറെ കമന്‍റുകളാണ് വരുന്നത്. പലതും മതപരമായും മറ്റും ദീപികയെയും രണ്‍വീറിനെയും കളിയാക്കുന്ന രീതിയിലും ട്രോള്‍ ചെയ്യുന്ന രീതിയിലുമാണ് വരുന്നത്. 

എന്നാല്‍ സ്വന്തം മകളുടെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന ദമ്പതികള്‍ പിന്തുണയുമായി നിരവധിപ്പേര്‍ രംഗത്ത് എത്തുന്നുണ്ട്. അത്തരമൊരു വ്യക്തിപരമായ തീരുമാനത്തെ വിമർശിക്കേണ്ടതിന്‍റെ ആവശ്യം മറ്റുള്ളവര്‍ക്ക് എന്ത് എന്നാണ് നിരവധി ഉപയോക്താക്കൾ ദമ്പതികളെ പിന്തുണച്ച് മുന്നോട്ട് വയ്ക്കുന്നത്. 

ഒരു കുഞ്ഞിന്‍റെ പേര് തിരഞ്ഞെടുക്കുന്നത് വളരെ വ്യക്തിപരമാണെന്ന് ചിലര്‍ ഊന്നിപ്പറയുകയും ഇത്തരം വാദങ്ങളിലെ യുക്തിയെയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്. ഇത് ഗൗരവമേറിയ വിഷയമാണോ എന്നാണ് പലരും ചോദിക്കുന്നത്. കുട്ടിയുടെ പേര് എന്നത് വ്യക്തിപരമായ കാര്യമാണെന്ന് ഇവര്‍ പറയുന്നു. 

നേരത്തെ എന്തുകൊണ്ടാണ് കുട്ടിക്ക് ഈ പേര് ഇട്ടതെന്ന്  രൺവീർ സിങ്ങും ദീപിക പദുകോണും  വ്യക്തമാക്കിയിരുന്നു. ദുവാ എന്നത് പ്രാര്‍ത്ഥന എന്നാണ് അര്‍ത്ഥമെന്നും. പേരിടാന്‍ കാരണം അവൾ ഞങ്ങളുടെ പ്രാർത്ഥനകൾക്കുള്ള ഉത്തരമാണ് എന്നതിനാലാണ് എന്നാണ് ദമ്പതികള്‍ പറയുന്നത്. 

ദീപികയും രണ്‍വീറും മകളുടെ പേരും ചിത്രവും പുറത്തുവിട്ടു; ആ പേരിടാന്‍ കാരണം ഇതാണ് !

ബോളിവുഡ് 'മണ്‍ഡേ ടെസ്റ്റ്': 50 ശതമാനം കളക്ഷന്‍ ഇടിഞ്ഞു, ദീപാവലി പടങ്ങള്‍ രക്ഷപ്പെടുമോ കണക്ക് ഇതാണ് !

Latest Videos
Follow Us:
Download App:
  • android
  • ios