'ചക്കപ്പഴം' കുടുംബത്തിന്‍റെ ഒത്തുചേരല്‍; ചിത്രം പങ്കുവച്ച് സബിറ്റ
ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത് എന്നിവർക്കൊപ്പം പരമ്പരയില്‍ പ്രധാന കഥാപാത്രമായി എത്തുന്ന മറ്റൊരു താരമാണ് സബിറ്റ ജോർജ്.
മലയാളികൾ ഏറെ ഇഷ്‍ടപ്പെടുന്ന ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പരമ്പരയോടുള്ള ഇഷ്ടം പോലെ തന്നെ പ്രേക്ഷകർക്ക് അതിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളോടും പ്രിയം ഏറെയാണ്. നടൻ ശ്രീകുമാർ, അശ്വതി ശ്രീകാന്ത്, ശ്രുതി രജനീകാന്ത് എന്നിവർക്കൊപ്പം പരമ്പരയില്‍ പ്രധാന കഥാപാത്രമായി എത്തുന്ന മറ്റൊരു താരമാണ് സബിറ്റ ജോർജ്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം നിരന്തരം വിശേഷങ്ങൾ പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ പരമ്പരയിലെ രസകരമായ കുടുംബചിത്രവുമായി എത്തുകയാണ് സബിറ്റ. പരമ്പരയിലെ മകനായ റാഫിക്കും ഭർത്താവായ അമൽ രാജ് ദേവിനും പേരക്കുട്ടികളായി എത്തുന്ന കുഞ്ഞു താരങ്ങൾക്കുമൊപ്പമാണ് സബിറ്റയുടെ ചിത്രം. കസവ് സാരിയും പട്ടുപാവാടയും ഒക്കെയായി വിഷു ആഘോഷത്തിലാണ് എല്ലാവരും.
'എല്ലാവർക്കും മനോഹരമായ വിഷു ആശംസകൾ. ഞങ്ങളുടെ കുടുംബത്തിലെ ചിരികളും സ്നേഹവും നിങ്ങൾക്കും അനുഭവിക്കാൻ കഴിയട്ടെ. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.' നിരവധി ചിത്രങ്ങളിലൂടെയും പരമ്പരകളിലൂടെയും പ്രേക്ഷകപ്രിയം നേടിയ താരം ശ്രീകുമാറും അവതാരകയായ അശ്വതി ശ്രീകാന്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ ഹിറ്റ് പരമ്പരകളുമായി എത്തിയ ഉണ്ണികൃഷ്ണൻ ആർ ആണ് സംവിധാനം.