വീണ്ടും 'ബോട്ടോക്സ്' വിദ്യയോ; ചര്‍ച്ചയായി ഐശ്വര്യ റായിയുടെ ചിത്രങ്ങള്‍.!

ഐശ്വര്യയുടെ ഔട്ട്ഫിറ്റ് അടക്കം ചര്‍ച്ചയായെങ്കിലും നടി വീണ്ടും ബോട്ടോക്സ് ഇഞ്ചക്ഷന്‍ എടുത്തോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

Botox Looks Horrible Trolls Flood On Aishwarya Rai Bachchan paris Look vvk

മുംബൈ: മുന്‍ ലോക സുന്ദരി ഐശ്വര്യ റായി ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ തിളങ്ങുന്ന താരമാണ്. അവസാനമായി പൊന്നിയിന്‍ സെല്‍വന്‍ പടങ്ങളിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദിനി എന്ന വേഷത്തില്‍ ഐശ്വര്യ തിളങ്ങുകയും ചെയ്തു. സിനിമയില്‍ തിളങ്ങി നിന്ന കാലത്ത് കുടുംബ ജീവിതം ആരംഭിച്ചിട്ടും ഫാഷന്‍ സിനിമ ലോകത്തോട് ഐശ്വര്യ നോ പറഞ്ഞിട്ടില്ല. ഒപ്പം തന്നെ തന്‍റെ സൌന്ദര്യം കാത്തു സൂക്ഷിക്കാന്‍ എന്നും ശ്രമിക്കുന്നുണ്ട് ബച്ചന്‍ കുടുംബത്തിലെ മരുമകള്‍.

എന്നാല്‍ ഇപ്പോള്‍ പാരീസിലെ ലെ ഓറിയല്‍ പാരീസ്  ബ്രാൻഡിനെ പ്രതിനിധീകരിച്ച് പാരീസിൽ നടന്ന ഒരു ഫാഷൻ വീക്ക് ഇവന്‍റില്‍ ഐശ്വര്യ പങ്കെടുത്തിരുന്നു. ഐശ്വര്യയുടെ ഔട്ട്ഫിറ്റ് അടക്കം ചര്‍ച്ചയായെങ്കിലും നടി വീണ്ടും ബോട്ടോക്സ് ഇഞ്ചക്ഷന്‍ എടുത്തോ എന്നതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രായം കുറയ്ക്കാന്‍ ചെയ്യുന്ന ചികില്‍സയാണ്  ബോട്ടോക്സ് ചികില്‍സ. വളരെ പണചിലവുള്ള ഇത്തരം ചികില്‍സകള്‍ മോഡലുകളും മറ്റും നടത്താറുണ്ട്. 49 വയസുകാരിയാണ് ഐശ്വര്യ.

Botox Looks Horrible Trolls Flood On Aishwarya Rai Bachchan paris Look vvk

നേരത്തെ കഴിഞ്ഞവര്‍ഷം കാന്‍ ചലച്ചിത്ര മേളയ്ക്ക് വന്ന ഐശ്വര്യ ഇത്തരത്തില്‍ ബോട്ടോക്സ് ഇഞ്ചക്ഷന്‍  എടുത്തിരുന്നതായി ട്രോളുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പാരീസിലും ഐശ്വര്യ ബോട്ടോക്സ് ട്രീറ്റ്മെന്‍റ് എടുത്താണ് എത്തിയത് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. 

ഇന്ത്യയിൽ ബോട്ടോക്‌സ് ചികിത്സയുടെ ആകെ ചെലവ് ഒരു സെഷനിൽ ഏകദേശം 2,500 രൂപ മുതൽ 60,000 രൂപ വരെയാണ് എന്നാണ് ഓണ്‍ലൈന്‍ വിവരങ്ങള്‍ പറയുന്നത്. എന്നിരുന്നാലും, വിവിധ ആശുപത്രികളിൽ നടപടിക്രമത്തിന്റെ വില വ്യത്യാസപ്പെടാം. ബോട്ടോക്‌സ് ചികിത്സയ്ക്കായി ഇന്ത്യയിൽ നിരവധി വലിയ ആശുപത്രികളും വിദഗ്ധ ഡോക്ടർമാരുമുണ്ട്. ഒടിയന്‍ എന്ന ചിത്രത്തിന്‍റെ ഭാഗമായി നടന്‍ മോഹന്‍ലാല്‍ അടക്കം ഇത്തരത്തില്‍ ചികില്‍സയ്ക്ക് വിധേയനായത് ഏറെ ചര്‍ച്ചയായിരുന്നു.

Botox Looks Horrible Trolls Flood On Aishwarya Rai Bachchan paris Look vvk

എന്തായാലും പാരീസ് ഫാഷന്‍ വീക്കിന്‍റെ പേരില്‍ ഐശ്വര്യ ട്രോള്‍ ചെയ്യപ്പെടുന്നത് ഇത് ആദ്യമായല്ല. ഫാഷന്‍ വീക്കില്‍ തകര്‍ത്ത ഐശ്വര്യയ്ക്ക് ട്രോളായി മാറുകയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം. ഇന്‍സ്റ്റഗ്രാം അടക്കം ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ ഹാന്‍റിലുകളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ കറുത്ത വസ്ത്രമാണ് ഐശ്വര്യ ധരിച്ചിരിക്കുന്നത്. മനോഹരമായ വസ്ത്രവും അതിലു മനോഹരിയായ ഐശ്വര്യ റായുമാണ് ചിത്രങ്ങളിലുള്ളത്. എന്നാല്‍ ഈ  ചിത്രം ഫോട്ടോഷോപ്പാണ് എന്ന ആരോപണമാണ് സോഷ്യല്‍ മീഡിയ ഉയര്‍ന്നത്.

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി നടി ഹണി റോസ്

മൂന്നാറില്‍ ഷൂട്ട് ചെയ്യാനിരുന്ന വിജയിയുടെ ലിയോ, കശ്മീരിലേക്ക് പോയതിന് കാരണം ഇതാണ്.!
 

Latest Videos
Follow Us:
Download App:
  • android
  • ios