Asianet News MalayalamAsianet News Malayalam

2,500 രൂപ ടിക്കറ്റ് മിന്നല്‍ പോലെ വിറ്റു, പിന്നീട് മൂന്ന് ലക്ഷത്തിന് കരിഞ്ചന്തയില്‍; ബുക്ക് മൈഷോ കുരുക്കില്‍ !

ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയുടെ ഷോകളുടെ ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റില്‍ വിറ്റുവെന്ന ആരോപണത്തില്‍ ബുക്ക്‌ മൈ ഷോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ആശിഷ് ഹേംരാജനിയെ മുംബൈ പോലീസ് ചോദ്യം ചെയ്യും. 

BookMyShow CEO Summoned Over Sale Of Fake Tickets For Coldplay Concert
Author
First Published Sep 28, 2024, 12:14 PM IST | Last Updated Sep 28, 2024, 12:16 PM IST

മുംബൈ: ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയുടെ ഷോകളുടെ ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റില്‍ വിറ്റുവെന്ന ആരോപണത്തില്‍ ബുക്ക്‌ മൈ ഷോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ ആശിഷ് ഹേംരാജനിയെയും കമ്പനിയുടെ ടെക്‌നിക്കൽ ഹെഡിനെയും മുംബൈ പോലീസ് ചോദ്യം ചെയ്യും. 

ജനുവരിയില്‍ നവി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന കോൾഡ്‌പ്ലേ ഷോയുടെ ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റ് കച്ചവടത്തിന് ടിക്കറ്റിംഗ് പ്ലാറ്റ്‌ഫോം വഴിയൊരുക്കിയെന്ന പരാതിയിൽ മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) അന്വേഷണം ആരംഭിച്ചത്. 2025 ജനുവരി 19 നും 21 നുമാണ് കോൾഡ്‌പ്ലേയുടെ ഷോ നടക്കുന്നത്.

ഹേമരാജനിയോടും ബുക്ക്‌മൈഷോയുടെ ടെക്നിക്കല്‍ മേധാവിയോടും ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകുവാന്‍ നിര്‍ദേശിച്ചുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. 2,500 രൂപയുണ്ടായിരുന്ന കോൾഡ്‌പ്ലേയുടെ ഇന്ത്യ ടൂർ ടിക്കറ്റുകൾ ബുക്ക് മൈ ഷോയില്‍ വില്‍പ്പനയ്ക്ക് എത്തി നിമിഷങ്ങള്‍ക്കകം വിറ്റുപോയിരുന്നു. എന്നാല്‍ ഈ ടിക്കറ്റുകള്‍ പിന്നീട് 3 ലക്ഷം രൂപയ്ക്ക് കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക് എത്തിയത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ അമിത് വ്യാസ് പോലീസിൽ പരാതി നൽകിയത്.

ബുക്ക് മൈ ഷോ പൊതുജനങ്ങളെയും കോൾഡ്‌പ്ലേ ആരാധകരെയും കബളിപ്പിച്ചുവെന്നും വഞ്ചനാക്കുറ്റത്തിന് കമ്പനിക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് ഇതിനകം മൊഴി രേഖപ്പെടുത്തുകയും ടിക്കറ്റിന്‍റെ കരിഞ്ചന്ത വില്‍പ്പന നടത്തിയ നിരവധി ബ്രോക്കർമാരെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം. 

അതേ സമയം ഈ ആഴ്ച ആദ്യം നടത്തിയ പ്രസ്താവനയിൽ വയാഗോഗോ, ഗിഗ്‌സ്‌ബെർഗ് എന്നിവയുൾപ്പെടെ ടിക്കറ്റ് കൂടിയ വിലയ്ക്ക് വിൽപ്പന പ്ലാറ്റ്‌ഫോമുകളുമായി തങ്ങൾ പങ്കാളികളല്ലെന്ന് ബുക്ക് മൈ ഷോ വ്യക്തമാക്കി. തട്ടിപ്പുകളിൽ വീഴുന്നത് ഒഴിവാക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അനധികൃത സ്രോതസ്സുകളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾ വ്യാജമാകാൻ സാധ്യതയുണ്ടെന്ന് കമ്പനി പറയുകയും പോലീസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കാനുള്ള പ്രതിജ്ഞാബദ്ധത അറിയിക്കുകയും ചെയ്തു.

റിയല്‍ ലൈഫ് ജീവിതം അവതരിപ്പിക്കാന്‍ സായി പല്ലവി; ആരാണ് ഇന്ദു റബേക്ക വര്‍ഗീസ് ? ഗംഭീര ടീസര്‍ പുറത്ത്

സ്വപ്ന സാക്ഷാത്കാര നിമിഷം, സനോജിനോപ്പം ആ സ്വപ്നത്തിലേക്ക് പറന്ന് ഹരിത; പക്ഷെ പ്രേക്ഷകരുടെ ചോദ്യം ഇതാണ് !

Latest Videos
Follow Us:
Download App:
  • android
  • ios