അഞ്ച് വര്‍ഷത്തെ പ്രണയം, ഒടുവിലവര്‍ ഒന്നായി; ബി​ഗ് ബോസ് താരം സിജോ വിവാഹിതനായി

അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. 

bigg boss malayalam season 6 contestant sijo got married with linu

ബി​ഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയായിരുന്ന സിജോ വിവാഹിതനായി. ലിനുവാണ് വധു. കഴിഞ്ഞ അഞ്ച് വർഷമായുള്ള പ്രണയമാണ് ഇന്ന് വിവാഹത്തിൽ എത്തിയിരിക്കുന്നത്. അടുത്ത ബന്ധുക്കൾ പങ്കെടുന്ന വിവാഹത്തിൽ ബി​ഗ് ബോസ് താരങ്ങളിൽ ഭൂരിഭാ​ഗം പേരും പങ്കെടുത്തിരുന്നു. വിവാ​ഹത്തിന്റെ വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയ ശേഷമായിരുന്നു പ്രണയത്തെ കുറിച്ച് സിജോ തുറന്നു പറഞ്ഞത്. പകുതിയ്ക്ക് വച്ച് ഷോയില്‍ നിന്നും പുറത്താകേണ്ടി വന്ന സിജോയെ സ്വീകരിക്കാല്‍ ലിനു വന്നിരുന്നു.  "അമ്മ പറഞ്ഞത് ആരെയും കാണിക്കല്ലേ കാണിക്കല്ലേ എന്നാണ്. ഒളിപ്പിച്ച് വയ്ക്കണം എന്നാണ്. അയ്യോ ലീക്കായി ലീക്കായി. എന്റെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോകുക ആയിരുന്നു. സെപ്റ്റംബർ ആകുമ്പോൾ എല്ലാവരോടും പറഞ്ഞ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്", എന്നായിരുന്നു അന്ന് സിജോ പറഞ്ഞത്.  ഞങ്ങൾ അഞ്ച് വർഷത്തെ പ്രണയം ആണ്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ലിനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 

'അമ്മ' എന്ന പേരിട്ടത് മുരളിച്ചേട്ടൻ, അതങ്ങനെ തന്നെ വേണം, 'എ. എം. എം. എ' വേണ്ട: സുരേഷ് ഗോപി

ഏറെ സംഭവ ബഹുലമായ കാര്യങ്ങള്‍ നടന്ന ബിഗ് ബോസ് സീസണ്‍ ആയിരുന്നു ഇത്തവണത്തേത്.  ഷോ തുടങ്ങി പകുതിയ്ക്ക് മുന്‍പ് സിജോയ്ക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. സഹമത്സരാര്‍ത്ഥിയുടെ മര്‍ദ്ദനം ഏറ്റായിരുന്നു ഇത്. പിന്നാലെ ശസ്ത്രക്രിയയ്ക്കും സിജോ വിധേയനായി. ശേഷം ഷോയില്‍ സിജോ തിരിച്ചെത്തിയെങ്കിലും ആദ്യനാളുകളില്‍ ലഭിച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നില്ല. പിന്നാലെ ബിഗ് ബോസ് മലയാളം സീസണ്‍ ആറിന്‍റെ ഗ്രാന്‍റ് ഫിനാലെ നടക്കാന്‍ വെറും ഒരാഴ്ച ബാക്കി നില്‍ക്കെ സിജോ എവിക്ട് ആകുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios