'ഈ ടാസ്ക് അങ്ങ് നിര്‍ത്തും, ഒരാള്‍ക്കും ഒന്നും കിട്ടില്ല': വീണ്ടും കൈയ്യാങ്കളി, സഹികെട്ട് ബിഗ് ബോസ്

ഇതോടെ റോബോട്ടിനെ പിരിച്ചുവിട്ടുവെന്ന് പവര്‍ ടീമായ ഓണേഴ്സ് അറിയിച്ചു. ഇതിന്‍റെ പേരില്‍ അവിടെ കലഹം ആരംഭിച്ചു.

bigg boss malayalam season 6 bigg boss last warning to housemates on hotel task vvk

തിരുവനന്തപുരം: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍  കൈയ്യാങ്കളികള്‍ക്ക് പഞ്ഞമില്ല എന്നാണ് പൊതുവില്‍ പ്രേക്ഷകരുടെ അടക്കം അഭിപ്രായം. പുറത്തുനിന്നുള്ള അതിഥികള്‍ അടക്കം എത്തിയ ബിഗ് ബോസ് ഹോട്ടല്‍ ടാസ്കിന്‍റെ അവസാന ദിവസവും കൈയ്യാങ്കളി നടന്നു. ഒപ്പം സഹികെട്ട് ബിഗ് ബോസ് മത്സരാര്‍ത്ഥികളെ ബിഗ് ബോസിന് താക്കീതും നല്‍കേണ്ടി വന്നു. 

നേരത്തെ ടാസ്കില്‍ നിന്നും ടീം ടണല്‍ ക്വിറ്റ് ചെയ്തിരുന്നു. സായി, ശരണ്യ, നന്ദന, അപ്സര എന്നിവരായിരുന്നു ഈ ടീം. ഇവരെ ഹോട്ടല്‍ ടാസ്കിനിടയില്‍ വീട്ടിലേക്ക് കയറ്റാറില്ലായിരുന്നു. പുറത്തു നിന്ന് ആക്ട് ചെയ്യുന്നതിന്‍റെ ഭാഗമായി ഇവര്‍ ടാസ്കിലെ റോബോട്ടായ ജാസ്മിനെ റാഞ്ചുകയായിരുന്നു. പിന്നീട് ഈ ടീം റോബോട്ടിന്‍റെ ഡിസ്ക് മാറ്റിയെന്ന് പറഞ്ഞ് ഹോട്ടലിന് മുന്നില്‍ ബഹളമായി.

ഇതോടെ റോബോട്ടിനെ പിരിച്ചുവിട്ടുവെന്ന് പവര്‍ ടീമായ ഓണേഴ്സ് അറിയിച്ചു. ഇതിന്‍റെ പേരില്‍ അവിടെ കലഹം ആരംഭിച്ചു. എല്ലാ ടീമും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിനൊപ്പം മെയിന്‍ വാതിലില്‍ തള്ള് നടന്നു. മുന്നിലെ ഗ്ലാസ് ഡോറിലായിരുന്നു എല്ലാവരും ബലം പ്രയോഗിച്ചത്. അതിനിടയില്‍ ഒരു പ്രോപ്പര്‍ട്ടി തകര്‍ന്നു. 

ഇതോടെ രംഗം മാറി, ബിഗ് ബോസ് എല്ലാവരോടും ലിവിംഗ് റൂമില്‍ വിളിച്ചിരുത്തി. അതിന് പുറമേ നിങ്ങള്‍ എന്താണ് ചെയ്യുന്നത് ഈ ടാസ്ക് ഇങ്ങനെയാണോ കളിക്കുന്നത്. ഇതൊരു ഫണ്‍ ടാസ്കാണ്. നിങ്ങള്‍ ഇത്രയും മോശമായി കളിച്ചാല്‍ ടാസ്ക് ക്യാന്‍സില്‍ ചെയ്യുമെന്നും ആര്‍ക്കും ഒന്നും കിട്ടില്ലെന്നും ബിഗ് ബോസ് താക്കീത് ചെയ്തു. 

പിന്നീട് ക്യാപ്റ്റനെയും പവര്‍ ടീമിനെയും അകത്ത് വിളിച്ച് ഏറ്റവും മോശമായാണ് നിങ്ങള്‍ ടാസ്ക് കളിക്കുന്നതെന്നും. അതിന് ഉത്തരവാദികള്‍ നിങ്ങളാണെന്നും ബിഗ് ബോസ് പറഞ്ഞു. എന്തായാലും സംഘര്‍ഷഭരിതമായി മാറിയ നിമിഷങ്ങളായിരുന്നു ബിഗ് ബോസില്‍ നടന്നത്. 

'അവരെ സപ്പോർട്ട് ചെയ്ത് സംസാരിക്കാത്തിന് കാരണമുണ്ട്, റിയാലിറ്റി ഷോയിൽ വിവാദത്തെക്കുറിച്ച് സ്വാസിക

പണ്ട് ഇത്ര നിഷ്കളങ്കയും സുന്ദരിയുമായിരുന്നോ? കുടുംബവിളക്കിലെ സരസ്വതിയമ്മയെ കണ്ട് ഞെട്ടി ആരാധകർ

Latest Videos
Follow Us:
Download App:
  • android
  • ios